For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പപ്പായ ഉണക്കി കഴിച്ചാല്‍ ഗുണം പലത്..

By Sruthi K M
|

പപ്പായ ദിവസവും കഴിക്കുന്നത് ഒട്ടേറെ ഗുണങ്ങള്‍ തരുമെന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍ അതിലും വിസ്മയിപ്പിക്കുന്ന നിരവധി ഗുണങ്ങളാണ് ഉണക്കിയ പപ്പായ നിങ്ങള്‍ക്ക് നല്‍കുന്നത്. ബീറ്റാകരോട്ടീനും, ആന്റിയോക്‌സിഡന്റ്‌സും, ഫൈബറും നിറഞ്ഞ പപ്പായ പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ്.

പ്രാതലിന് കഞ്ഞിയോ..ഓട്‌സോ..കഴിക്കൂ

പപ്പായ ഉണക്കി ഉപ്പിലിട്ട് ദിവസേന കഴിച്ചാല്‍ കരള്‍വീക്കത്തിനും മഞ്ഞപ്പിത്തത്തിനും നല്ലതാണ്. അര്‍ശസ് രോഗികള്‍ക്കും ഇത് ഉത്തമമാണ്. മറ്റ് എന്തൊക്കെ ഗുണങ്ങളാണ് പപ്പായ ഉണക്കി കഴിച്ചാല്‍ കിട്ടുന്നതെന്ന് വായിച്ചറിയൂ...

ധാരാളം ആന്റിയോക്‌സിഡന്റ്‌സ്

ധാരാളം ആന്റിയോക്‌സിഡന്റ്‌സ്

പപ്പായയില്‍ ധാരാളം ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്, കൂടാതെ ബീറ്റാ കരോട്ടീനും. ഉണക്കിയ പപ്പായയില്‍ ഇതിന്റെ അളവ് കൂടുമെന്നാണ് പറയുന്നത്. ഇത് പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ റാഡിക്കലുകളെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു.

ബയോഫ്‌ളേവൊനോയിഡ്‌സ്

ബയോഫ്‌ളേവൊനോയിഡ്‌സ്

സമൃദ്ധമായി ബയോഫ്‌ളേവൊനോയിഡ്‌സിന്റെ സാന്നിദ്ധ്യമുണ്ട്. ഇത് വൈറസിനോടും, അലര്‍ജികളോടും പൊരുതും.

ഫൈബര്‍

ഫൈബര്‍

എന്നും ഫൈബര്‍ ശരീരത്തില്‍ എത്തുന്നതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സാധിക്കും. ഇത് നിങ്ങളുടെ തടി കുറയ്ക്കാനും സഹായി ക്കും.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

ഉണക്കിയ പപ്പായ നിങ്ങളുടെ ഭക്ഷണത്തോടൊപ്പം ചേര്‍ക്കുകയാണെങ്കില്‍ ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കും.

കരള്‍രോഗങ്ങള്‍ക്ക്

കരള്‍രോഗങ്ങള്‍ക്ക്

പപ്പായ ഉണക്കി ഉപ്പിലിട്ട് ദിവസേന കഴിച്ചാല്‍ കരള്‍വീക്കം മാറ്റാന്‍ ഗുണകരമാകും

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

പപ്പായ ഉണക്കി ഉപ്പിലിട്ട് ദിവസേന കഴിക്കുന്നതും മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാനും ഉപകരിക്കും.

മലക്കെട്ട്

മലക്കെട്ട്

നിങ്ങള്‍ മലബന്ധപരമായ ബുദ്ധിമുട്ടിലാണോ. എന്നാല്‍ ഉണക്കിയ പപ്പായ കഴിച്ചോളൂ.

മിനറല്‍സ് ധാരാളം

മിനറല്‍സ് ധാരാളം

പലതരം മിനറല്‍സ് ഇതില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, കോപ്പര്‍, ഫോസ്ഫറസ്, മെഗ്നീഷ്യം, കാത്സ്യം തുടങ്ങിയവ.

അന്ധസ്രാവി ഗ്രന്ഥികള്‍ക്ക്

അന്ധസ്രാവി ഗ്രന്ഥികള്‍ക്ക്

ഉണങ്ങിയ പപ്പായ അന്ധസ്രാവി ഗ്രന്ഥികളെ പോഷിപ്പിക്കുന്നു. ഇത് ഹോര്‍മോണുകളുടെ വളര്‍ച്ചയ്ക്കും സഹായകമാകും.

വൈറ്റമിന്‍സ്

വൈറ്റമിന്‍സ്

ഉണങ്ങിയ പപ്പായയില്‍ ധാരാളം വൈറ്റമിന്‍സ് ഉണ്ട്. ഇത് ശരീരത്തിന് മികച്ച ഗുണം നല്‍കും.

കാര്‍ബോഹൈഡ്രേറ്റ്‌സിന്റെ കേന്ദ്രം

കാര്‍ബോഹൈഡ്രേറ്റ്‌സിന്റെ കേന്ദ്രം

കാര്‍ബോഹൈഡ്രേറ്റ്‌സിന്റെ സാന്നിദ്ധ്യം ശരീരത്തിന് നല്ല ഊര്‍ജ്ജം നല്‍കുന്നു.

ചര്‍മ രോഗങ്ങള്‍ക്ക്

ചര്‍മ രോഗങ്ങള്‍ക്ക്

നിര്‍ജ്ജീവമായി കിടക്കുന്ന കോശങ്ങളെ പുനസ്ഥാപിക്കാന്‍ ഇതിന് കഴിവുണ്ട്. ഇത് നിങ്ങളുടെ ചര്‍മത്തെ മൃദുവാക്കിയും പോഷിപ്പിച്ചും നിലനിര്‍ത്തുന്നു. ചുളിവുകള്‍ മാറ്റി നല്ല ചര്‍മം നിങ്ങള്‍ക്ക് ലഭിക്കും.

English summary

health benefits of dried papaya

The dried spears of papaya not only satisfy your cravings for sweets, but also provide a lot of energy and nutrition. And papaya comes with a host of health benefits as well.
Story first published: Saturday, May 30, 2015, 12:56 [IST]
X
Desktop Bottom Promotion