For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മല്ലിയില ഇഷ്ടപ്പെടാത്തവര്‍ അറിഞ്ഞിരിക്കുക

By Sruthi K M
|

നമ്മളില്‍ കുറച്ച് പേരെങ്കിലും മല്ലിയില നിത്യേന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടാകും. എന്നാല്‍ ചിലര്‍ക്ക് ഇതിന്റെ മണം അങ്ങോട്ട് പിടിക്കില്ല. മല്ലിയില ചേര്‍ത്ത വിഭവങ്ങള്‍ കഴിക്കാന്‍ ചിലര്‍ക്ക് ഇഷ്ടവുമല്ല. എന്നാല്‍ ഇത്തരക്കാര്‍ ചെയ്യുന്നത് വലിയൊരു തെറ്റാണ്. ഒട്ടേറെ ഔഷധഗുണങ്ങളുള്ള മല്ലിയില വലിച്ചെറിയാനുള്ളതല്ല.

ചെറുപയറിന്റെ ആരോഗ്യപ്പെരുമ

ഇതിന്റെ ഗുണങ്ങള്‍ മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം. പല രോഗങ്ങളും ഇല്ലാതാക്കാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും കേമനാണ് മല്ലിയില.

ഉദര സംബന്ധമായ രോഗങ്ങള്‍ക്ക്

ഉദര സംബന്ധമായ രോഗങ്ങള്‍ക്ക്

ഉദര സംബന്ധമായ മിക്ക അസുഖങ്ങള്‍ക്കും ഔഷധമാണ് മല്ലിയില.

ദഹനക്കുറവ്

ദഹനക്കുറവ്

മല്ലിയിലയും ഇഞ്ചിയും ചേര്‍ത്ത് ചമ്മന്തി ഉണ്ടാക്കി കഴിച്ചാല്‍ ദഹനക്കുറവ് പരിഹരിക്കാം.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ മാറ്റാനും മല്ലിയില സഹായകമാകും.

വിരശല്യം

വിരശല്യം

മല്ലിയിലയും ഇഞ്ചിയും ചേര്‍ത്ത് ചമ്മന്തി ഉണ്ടാക്കി കഴിച്ചാല്‍ വിരശല്യവും ഒഴിവാക്കാം.

ഗ്യാസ്ട്രബിള്‍

ഗ്യാസ്ട്രബിള്‍

വയറ്റിലെ പ്രധാന പ്രശ്‌നമാണ് ഗ്യാസ്ട്രബിള്‍. ഈ പ്രശ്‌നം പരിഹരിക്കാന്‍ മല്ലിയിലയ്ക്ക് സാധിക്കും.

ഓക്കാനം

ഓക്കാനം

പുളിച്ചു തികട്ടല്‍, ഓക്കാനം എന്നിവയ്ക്കും മല്ലിയില പരിഹാരമാകും.

അസിഡിറ്റി, അള്‍സര്‍

അസിഡിറ്റി, അള്‍സര്‍

അസിഡിറ്റി, അള്‍സര്‍ എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ആശ്വാസം കിട്ടും.

പ്രതിരോധശക്തി

പ്രതിരോധശക്തി

ദിവസവും ഓരോ ടീസ്പൂണ്‍ മല്ലിയില നീരും തേനും ചേര്‍ത്ത് കഴിച്ചാല്‍ പ്രതിരോധശക്തി ലഭിക്കും.

തലവേദന

തലവേദന

മല്ലിയില നീര് നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന കുറയും.

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധ നീക്കാനുള്ള മരുന്നായും മല്ലിയില ഉപയോഗിക്കാം. വയറ്റിലെ എല്ലാ വിഷാംശങ്ങളെയും നീക്കം ചെയ്യും.

English summary

cilantro herb nutrition facts and health benefits

coriander leaves are rich in Vitamin C, Vitamin K and protein. They also contain small amounts of calcium, phosphorous, potassium, thiamin, niacin and carotene.
Story first published: Saturday, May 23, 2015, 17:45 [IST]
X
Desktop Bottom Promotion