For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലബന്ധം വരുത്തും ഭക്ഷണങ്ങള്‍

|

മലബന്ധത്തിന് കാരണങ്ങള്‍ പലതുണ്ട്. പ്രധാന വില്ലന്‍ പലപ്പോഴും ഭക്ഷണം തന്നെയാണ്.

നല്ല ശോധനയ്ക്കു ചില ഭക്ഷണങ്ങള്‍ സഹായിക്കും. ഇതുപോലെ മലബന്ധത്തിനും ഭക്ഷണങ്ങള്‍ കാരണമാകും.

മലബന്ധത്തിന് ഇടയാക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ഗോതമ്പ്, ബാര്‍ലി ബ്രെഡ്‌

ഗോതമ്പ്, ബാര്‍ലി ബ്രെഡ്‌

ഗോതമ്പ്, ബാര്‍ലി ബ്രെഡുകളില്‍ ഗ്ലൂട്ടെന്‍, ഫ്രക്ടന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ദഹിയ്ക്കാനും സമയമെടുക്കും .ഇൗ സമയത്ത് ബാക്ടീരിയ ഫെര്‍മെന്റേഷന്‍ നടത്തുന്നതിനാല്‍ ഗ്യാസ്, വയറുവേദന, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും.

ഇറച്ചി

ഇറച്ചി

ഇറച്ചി മലബന്ധത്തിുള്ള ഒരു കാരണമാണ്. ഇവ കഴിയ്ക്കുമ്പോള്‍ പച്ചക്കറികള്‍ ഒഴിവാക്കുന്നവരാണ് കൂടുതലും. ഇതും ശോധനയ്ക്കു തടസമാകുന്നു.

കുക്കീസ്, പേസ്റ്ററി, കേക്ക്

കുക്കീസ്, പേസ്റ്ററി, കേക്ക്

കുക്കീസ്, പേസ്റ്ററി, കേക്ക് എന്നിവയില്‍ നാരുകള്‍ അടങ്ങിയിട്ടില്ല. ഇവയും പൊതുവെ മലബന്ധം സൃഷ്ടിയ്ക്കുന്നവയാണ്.

പഴം

പഴം

പഴം ശോധനയ്ക്കുള്ള നല്ലൊരു വഴിയാണ്. എന്നാല്‍ നല്ലപോലെ പഴുക്കാത്ത പഴം പലപ്പോഴും മലബന്ധത്തിന് കാരണമാകാറുണ്ട്.

ചിപ്‌സ്‌

ചിപ്‌സ്‌

മലബന്ധത്തിനുള്ള മറ്റൊരു കാരണമാണ് ചിപ്‌സ്‌. ഇവയില്‍ നാരുകള്‍ തീരെ കുറവാണ്.

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ് ആരോഗ്യത്തിനു ഗുണകരമാണ്. എന്നാല്‍ അമിതമായി കഴിച്ചാല്‍ ഇവ മലബന്ധമുണ്ടാക്കുകയും ചെയ്യും.

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങള്‍ പതുക്കയേ ദഹിയ്ക്കൂ. ഇവ ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇവ മലബന്ധത്തിനും ഇടയാക്കും.

ഫ്രോസണ്‍ ഭക്ഷണം

ഫ്രോസണ്‍ ഭക്ഷണം

ഫ്രോസണ്‍, പായ്ക്ക്ഡ് ഭക്ഷണങ്ങളില്‍ കൊഴുപ്പും. ഉപ്പും കെമിക്കലുകളുമെല്ലാം കൂടുതലാണ്. ഇവയെല്ലാം മലബന്ധത്തിനുള്ള കാരണമാകാറുണ്ട്.

English summary

8 Foods That Causes Constipation

There are some foods that can make you constipated. Avoid these foods as they may constipate you and also cause gases. These foods are low in fibres,
X
Desktop Bottom Promotion