For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാഴ്ചയുടെ തിളക്കം കൂട്ടാം ഭക്ഷണത്തിലൂടെ

|

കാഴ്ചയില്ലാത്ത ലോകത്തെ പറ്റി നമുക്ക് ആലോചിക്കാനേ കഴിയില്ല. എന്നാല്‍ നിരവധി പേരാണ് ദിവസം തോറും കാഴ്ചശക്തിയില്ലാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടുന്നത്. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ലെന്ന് പഴമക്കാര്‍ പറഞ്ഞ് നാം കേട്ടിട്ടുണ്ട്. വിഷം ചീറ്റുന്ന ഭക്ഷണക്കൂട്ടുകള്‍

ഭക്ഷണം നമ്മുടെ ആരോഗ്യകാര്യത്തില്‍ വഹിക്കുന്ന പങ്ക് ചെുറുതല്ല. കണ്ണുകളുടെ ആരോഗ്യത്തിന് വൈറ്റമിന്‍ എ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആണ് ഉത്തമം. എന്നാല്‍ ഇന്ന് തിരക്കിന്റെ പുറകേ പോകുന്ന നമുക്ക് വിറ്റാമിനുകളുടെ അളവ് നോക്കി ഭക്ഷണം കഴിക്കാന്‍ കഴിയില്ലെന്നത് മറ്റൊരു സത്യം. കരള്‍ രോഗലക്ഷണങ്ങള്‍ തിരിച്ചറിയൂ

ഇന്ന് ലോക കാഴ്ച ദിനം, ഈ ദിനത്തിലെങ്കിലും ഇനി മുതല്‍ കണ്ണ് സംരക്ഷിക്കാനും കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും എന്തൊക്കെ ഭക്ഷണം കഴിക്കണമെന്ന് നമുക്ക് നോക്കാം.

കാരറ്റ്

കാരറ്റ്

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പച്ചക്കറിയാണ് കാരറ്റ്, ഇതില്‍ അടങ്ങിയിട്ടുള്ള കരോട്ടിന്‍ വിറ്റാമിന്‍ എ ധാരാളം ഉള്ളതാണ്. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു.

 ചീര

ചീര

ഇലക്കറികളില്‍ പോഷകഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചീര. ഇത് കാഴ്ചസംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.

നട്‌സ്

നട്‌സ്

ബദാം, വാള്‍നട് തുടങ്ങി എല്ലാ നട്‌സിലും വിറ്റാമിന്‍ ഇയും സിങ്കും അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചയെ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ആരോഗ്യവും നല്‍കുന്നു.

അവക്കാഡോ

അവക്കാഡോ

ആവക്കാഡോ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പഴമാണ്. ആവക്കാഡോ നിശാന്ധതയെ തടയുന്നു.

 മത്സ്യം

മത്സ്യം

മത്സ്യം കഴിക്കുന്നതും കാഴ്ച വര്‍ദ്ധിപ്പിക്കും. ട്യൂണ, സാല്‍മണ്‍ തുടങ്ങിയവയില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും വര്‍ദ്ധിപ്പിക്കുന്നു.

മുട്ട

മുട്ട

വയസ്സാവുന്നതിനാല്‍ കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങളെ മുട്ട കഴിക്കുന്നതിലൂടെ പ്രതിരോധിക്കാനാവും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഫലപ്രദമാണ് മുട്ട.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ്‌സ് കണ്ണിന്റെ ലെന്‍സിനെ സംരക്ഷിക്കുന്നു. ഇത് കാഴ്ചശക്തിയും വര്‍ദ്ധിപ്പിക്കും.

English summary

7 Super Foods That Boost Your Eyesight

Food also play a crucial role in our eyes health. Vitamin A is vital in keeping your eyes healthy. There are certain foods that help in increasing your vision naturally.
Story first published: Thursday, October 8, 2015, 15:11 [IST]
X
Desktop Bottom Promotion