For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളെ തടിപ്പിയിക്കും തൈരു 'കഥ'കള്‍

By Super
|

എല്ലാ ദിവസവും തൈര്‌ ആസ്വദിച്ച്‌ കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതെങ്ങനെ ആരോഗ്യത്തിന്‌ ഗുണകരമാക്കാം എന്നാണ്‌ ഇവിടെ പറയുന്നത്‌. പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തിന്‌ മാത്രമല്ല ശരീര ഭാരം കുറയ്‌ക്കാനും തൈര്‌ ഉത്തമമാണ്‌. കഴിച്ച്‌ അരമണിക്കൂര്‍ കഴിഞ്ഞാലും വയര്‍ നിറഞ്ഞിരിക്കുകയാണന്ന തോന്നല്‍ ഇവ നിലനിര്‍ത്തും.

എന്നാല്‍ തൈര്‌ കഴിക്കുന്നതില്‍ വരുത്തുന്ന ചില സാധാരണ പിഴവുകള്‍ ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ പകരം കൂട്ടുകയാണ്‌ ചെയ്യുക. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഒഴിവാക്കേണ്ട ചില ശീലങ്ങളാണ്‌ ഇവിടെ പറയുന്നത്‌. അങ്ങനെയെങ്കില്‍ ഇതിന്റെ പൂര്‍ണ്ണ ഫലവും നിങ്ങള്‍ക്ക്‌ ലഭിക്കും.

Curd

കലോറിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

ആഹാരം കഴിക്കുന്നത്‌ നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കലോറി കണക്കാക്കുന്നത്‌ സഹായകരമാണ്‌, എന്നാല്‍ പായ്‌ക്ക്‌ ചെയ്‌തു വരുന്ന തൈരിന്റെ കാര്യത്തില്‍ ഇത്‌ ശരിയായെന്ന്‌ വരില്ല. കാരണം അവര്‍ കലോറി കുറവാണന്നായിരിക്കും അവകാശപ്പെടുക. എത്ര കലോറി അടങ്ങിയിട്ടുണ്ട്‌ എന്ന്‌ നോക്കുന്നതിനൊപ്പം പ്രോട്ടീന്റെ അളവും പരിശോധിക്കുക. 100 കലോറി ഉണ്ടെന്ന്‌ അവകാശപ്പെടുന്ന തൈര്‌ പായ്‌ക്കറ്റില്‍ 6 ഗ്രാം പ്രോട്ടീന്‍ മാത്രമെ ഉണ്ടാകു. ഇങ്ങനെ വരുമ്പോള്‍ കലോറി അല്‍പം കൂടിയാലും 12 മുതല്‍ 15 വരെ ഗ്രം പ്രോട്ടീന്‍ അടങ്ങിയ പായ്‌ക്കറ്റ്‌ തിരഞ്ഞെടുക്കുന്നതാണ്‌ ഉചിതം. എങ്കില്‍ അടുത്ത ഭക്ഷണം വരെ വയര്‍ നിറഞ്ഞിരിക്കുന്നെന്ന തോന്നല്‍ നില്‍ക്കും.

പങ്ക്‌ അളക്കാതിരിക്കുക

ഒരു വലിയപാത്രത്തില്‍ നിന്നും നേരിട്ട്‌ കഴിക്കുന്നത്‌ കൂടുതല്‍ കഴിക്കാന്‍ ഇടവരുത്തും. അതു കൊണ്ട്‌ വേണ്ട അളവ്‌ എത്രയെന്ന്‌ നോക്കി മനസ്സിലാക്കി അത്രമാത്രം എടുക്കുക. ആറ്‌ വലിയ ടേബിള്‍ സ്‌പൂണ്‍ കൊള്ളുന്നതാണ്‌ സാധാരണ വലിയ തൈര്‌ പാത്രങ്ങള്‍. അതുകൊണ്ട്‌ എപ്പോഴും ചെറിയ പാത്രങ്ങള്‍ തിരഞ്ഞെടുക്കുക.

വിവിധ ചേരുവകള്‍

തൈര്‌ വാങ്ങി സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള ചേരുവകള്‍ ചേര്‍ക്കുന്നത്‌ നല്ല ആശയമാണ്‌. എന്നാല്‍, ഇത്‌ നിങ്ങളുടെ ആരോഗ്യകരമായ ഭക്ഷണ ശ്രമങ്ങളെ നശിപ്പിച്ചേക്കും. മധുരം കിട്ടാന്‍ തേനും , ചവച്ച്‌ കഴിക്കുന്നതിന്‌ ഭക്ഷ്യധാന്യങ്ങളും രുചിയ്‌ക്കായി അണ്ടിപരിപ്പുകളും പഴങ്ങളും മറ്റും ചേര്‍ക്കുന്നവരുണ്ട്‌. ഇവയെല്ലാം ആര്‍ത്തി ഉണ്ടാക്കുന്നവയാണ്‌ അതേസമയം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയും. തൈരിന്റെ കൂടെ പഴങ്ങള്‍ ചേര്‍ക്കുന്നത്‌ അസിഡിറ്റിക്ക്‌ കാരണമാകും. തൈരിനൊപ്പം അണ്ടിപരിപ്പ്‌ ചേര്‍ക്കുമ്പോള്‍ ഇവ ലഘുഭക്ഷണത്തില്‍ നിന്നും ഭക്ഷണമായി മാറുന്നത്‌ അറിയില്ല. ഭക്ഷണങ്ങള്‍ക്കിടയിലുള്ള ലഘുഭക്ഷണമായിട്ടാണോ അതോ പ്രധാന ഭക്ഷണമായിട്ടാണോ തൈര്‌ കഴിക്കുന്നതെന്ന്‌ ആര്യം തീരുമാനിക്കുക. ലഘുഭക്ഷണമാണെങ്കില്‍ ഒരു കപ്പില്‍ അല്‍പം അണ്ടിപരിപ്പുകള്‍ ചേര്‍ത്ത്‌ കഴിക്കുക. പ്രഭാതഭക്ഷണമായിട്ടാണ്‌ കഴിക്കുന്നതെങ്കില്‍ ധാന്യങ്ങള്‍ക്കൊപ്പം അണ്ടിപരിപ്പും ചേര്‍ത്ത്‌ കഴിക്കുക.

കൊഴുപ്പില്ലാത്ത തൈര്‌

കൊഴുപ്പില്ലാത്തതൈര്‌ വലിയ തട്ടിപ്പാണ്‌. പാലില്‍ നിന്നുള്ള ഉത്‌പന്നമായതിനാല്‍ എല്ലാ തൈരിലും സ്വാഭാവികമായി ഉണ്ടാകുന്ന പഞ്ചസാര കാണും . എന്നാല്‍ ചിലതില്‍ രുചി കൂട്ടുന്നതിന്‌ കൂടുതല്‍ പഞ്ചസാര ചേര്‍ക്കും. വാങ്ങുന്ന തൈരില്‍ 18 ഗ്രാമില്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും ലേബലില്‍ ആദ്യത്തെ ചേരുവ പഞ്ചസാരയാണെങ്കിലും മറ്റൊന്ന്‌ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. ആര്‍ക്കും കൊഴുപ്പില്ലാത്തത്‌ ആവശ്യമില്ല ശരിക്കും രുചിയ്‌ക്കാണ്‌ പ്രാധാന്യം നല്‍കുന്നത്‌. അതിനാല്‍ വാങ്ങുമ്പോള്‍ ചേരുവകള്‍ ശ്രദ്ധിച്ച്‌ പ്രോട്ടീന്‍ ആവശ്യത്തിനുണ്ടെന്നും പഞ്ചസാര കുറവാണന്നും ഉറപ്പാക്കുക.

പ്രോബയോട്ടിക്‌ തേടുക

പ്രോബയോട്ടിക്‌ ഗുണകരമാണന്ന്‌ നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. അതിനാല്‍ ലാഭം ആഗ്രഹിക്കുന്ന കമ്പനികള്‍ ഇതിനെ അടുത്തിടെ ബ്രാന്‍ഡ്‌ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്‌.എന്നാല്‍ പ്രോബയോട്ടിക്‌ എന്ന്‌ ലേബലില്‍ കണ്ടതു കൊണ്ട്‌ ആരോഗ്യദായകമാണന്ന്‌ കരുതരുത്‌. കൂടുതല്‍ തൈര്‌ കഴിക്കാന്‍ ഇത്‌ കാരണമാകും. പ്രോബയോട്ടിക്കിനായി ആഹാരത്തില്‍ തൈര്‌ കൂടുതലാക്കേണ്ട ആവശ്യമില്ല.

ആഹാരങ്ങളെ അലങ്കരിക്കാന്‍

ആരോഗ്യദായകങ്ങളല്ലാത്ത ആഹാരങ്ങളെ അലങ്കരിക്കാന്‍ തൈര്‌ ഉപയോഗിക്കാറുണ്ട്‌. ഇത്‌ നമ്മളെ തെറ്റിദ്ധരിപ്പിക്കും.

ഇവയില്‍ കൊഴുപ്പു നിറഞ്ഞ തൈരായിരിക്കും ഉണ്ടാവുക, ഗ്രാനോലയ്‌ക്കൊപ്പമായിരിക്കും പായ്‌ക്ക്‌ ചെയ്‌തിരിക്കുക. ഗ്രാനോലയുടെ പാളികള്‍ തൈരിനെ വിഭജിക്കുന്നതിനാല്‍ നിങ്ങള്‍ കരുതും കുറച്ചെ കഴിക്കുന്നുള്ളു എന്ന്‌. തൈര്‌ കഴിക്കാന്‍ ഇഷ്ടമാണെങ്കില്‍ പായ്‌ക്ക്‌ ചെയ്‌ത്‌ കിട്ടുന്ന തൈരോ വീട്ടില്‍ തയ്യാറാക്കുന്ന തൈരോ കഴിക്കുക.തുളസിയുടെ പാര്‍ശ്വഫലങ്ങള്‍

Read more about: food ഭക്ഷണം
English summary

Yogurt Mistakes That Make You Fat

However, there are a few common yoghurt mistakes that can turn this weight-loss weapon into a secret calorie bomb. Here are the habits to avoid, so you can reap its full health benefits,
Story first published: Thursday, November 20, 2014, 13:21 [IST]
X
Desktop Bottom Promotion