For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാര്‍ ഒഴിവാക്കേണ്ട ബ്രേക്ഫാസ്റ്റുകള്‍

By Super
|

പ്രഭാത ഭക്ഷണത്തിന്റെ പ്രധാന്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. ദീര്‍ഘസമയത്തെ ഇടവേളയ്‌ക്ക്‌ ശേഷം കഴിക്കുന്ന ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണിത്‌. ഉച്ച ഭക്ഷണവും അത്താഴവും തൊട്ടുമുമ്പുള്ള ഭക്ഷണം കഴിഞ്ഞ്‌ 3-4 മണിക്കൂര്‍ കഴിയുമ്പോഴേക്കും കഴിക്കുന്നവയാണ്‌. എന്നാല്‍, പ്രഭാത ഭക്ഷണം തലേ ദിവസ്സത്തെ അത്താഴത്തിന്‌ ശേഷം 7-8 മണിക്കൂറിന്‌ ശേഷം മാത്രമാണ്‌ കഴിക്കുന്നത്‌.

ദീര്‍ഘ നേരമായി ഭക്ഷണമൊന്നും ഇല്ലാതിരിക്കുന്നതിനാല്‍ അവശ്യ പോഷകങ്ങളും പ്രോട്ടീനുകളും ശരീരം ആവശ്യപ്പെട്ടു തുടങ്ങും.

പുഴുങ്ങിയ മുട്ടയുടെ ആരോഗ്യഗുണങ്ങള്‍

എന്തു കാരണം കൊണ്ടായാലും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്‌ ശരീരത്തോട്‌ ചെയ്യുന്ന തെറ്റാകും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്‌ ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുമെന്നത്‌ തെറ്റിദ്ധാരണ മാത്രമാണ്‌.

ധാരാളം കഴിക്കാന്‍ സാധ്യത ഉള്ളതിനാല്‍ സംസ്‌കരിച്ച അരികൊണ്ടുള്ള പ്രഭാത ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

പ്രഭാതഭക്ഷണത്തില്‍ ഒഴിവാക്കേണ്ട ചിലത്‌

പാന്‍കേക്ക്‌

പാന്‍കേക്ക്‌

പാന്‍കേക്ക്‌ വളരെ സ്വാദിഷ്‌ഠമാര്‍ന്ന വിഭവമാണ്‌. എന്നാല്‍ എല്ലാ ദിവസവും പ്രഭാത ഭക്ഷണമായി കഴിക്കാന്‍ ഇത്‌ നല്ലതല്ല. ധാന്യമാവ്‌ കൊണ്ടുണ്ടാക്കുന്ന ഇവയ്‌ക്കൊപ്പം കഴിക്കുന്നത്‌ ശര്‍ക്കര പാവ്‌ ആണ്‌്‌. ഫൈബര്‍ തീരെയില്ലാത്ത, ഉയര്‍ന്ന കൊളസ്‌ട്രോളുള്ള ഈ ഭക്ഷണം സ്ഥിരമായി പ്രഭാതത്തില്‍ കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ ഗുണകരമാവില്ല.

നിറമുള്ള ധാന്യങ്ങള്‍

നിറമുള്ള ധാന്യങ്ങള്‍

ഉത്‌പന്നങ്ങളിലേക്ക്‌ ഉപഭോക്താക്കളെ ആകൃഷ്ടരാക്കാന്‍ കമ്പനിക്കാര്‍ പല വിദ്യകളും പ്രയോഗിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന വിവിധ ചേരുവകള്‍ ചേര്‍ത്തതും നിറം നല്‍കിയതുമായ ധാന്യങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കുക. നിറമുള്ള ഇത്തരം ആഹാരങ്ങള്‍ കാഴ്‌ചയില്‍ ആകര്‍ഷകമായരിക്കും എന്നാല്‍ ആരോഗ്യത്തിന്‌ നല്ലതായിരിക്കില്ല.

സംസ്‌കരിച്ച മാംസം

സംസ്‌കരിച്ച മാംസം

പ്രഭാത ഭക്ഷണത്തില്‍ മാംസം ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌. എന്നാല്‍, സോസേജ്‌ പോലുള്ള സംസ്‌കരിച്ച മാംസങ്ങള്‍ ഉള്‍പ്പെടുത്തുന്നത്‌ അനാരോഗ്യകരമാണ്‌. ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള നൈട്രേറ്റ്‌സ്‌ കുടലില്‍ അര്‍ബുദം വരാനുള്ള സാധ്യത ഉയര്‍ത്തും. അതിനാല്‍ സംസ്‌കരിച്ച മാംസത്തിന്‌ പകരം മത്സ്യം ഉപയോഗിച്ച്‌ തുടങ്ങുക.

പൊരിച്ച ആഹാരങ്ങള്‍

പൊരിച്ച ആഹാരങ്ങള്‍

പ്രഭാത ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്‌. അതിനാല്‍ അധികം വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ രാവിലെ കഴിക്കാന്‍ തിരഞ്ഞെടുക്കാതിരിക്കുക. നന്നായി പൊരിച്ച മത്സ്യം, വറുത്ത ഉരുളക്കിഴങ്ങ്‌, പൂരി, ബട്ടൂര , സമോസ എന്നിവ പ്രഭാത ഭക്ഷണത്തിന്‌ അനുയോജ്യമല്ല. ശരീരത്തില്‍ അനാവശ്യ കൊഴുപ്പ്‌ അടിഞ്ഞു കൂടാന്‍ ഇത്തരം ആഹാരങ്ങള്‍ ഇടവരുത്തും.

മധുര പലഹാരങ്ങള്‍

മധുര പലഹാരങ്ങള്‍

ബംഗാള്‍ തുടങ്ങി ഉത്തരേന്ത്യന്‍ മേഖലകളിലെ പ്രഭാത ഭക്ഷണം മധുരപലഹാരങ്ങളാല്‍ പ്രശസ്‌തമാണ്‌. രക്ത ധമനികളില്‍ സാവധാനത്തില്‍ കൊഴുപ്പ്‌ അടിയാന്‍ ഇത്തരം ഭക്ഷണങ്ങള്‍ വഴി തെളിക്കും. പ്രഭാത ഭക്ഷണത്തില്‍ ഇത്തരത്തില്‍ മധുര പലഹാരങ്ങള്‍ ഉള്‍പ്പെടുത്തുന്നത്‌ ഒട്ടും നല്ലതല്ല.

വട പാവ്‌

വട പാവ്‌

ദീര്‍ഘ നേരത്തെ ഇടവേളയ്‌ക്ക്‌ ശേഷമുള്ള ഭക്ഷണത്തില്‍ ജങ്ക്‌ ഫുഡ്‌ ഉള്‍പ്പെടുത്തുന്നത്‌ ഒരിക്കലും ശരിയല്ല. വടപാവ്‌, ബര്‍ഗര്‍, പിസ്സ, സമോസ, കച്ചോരി തുടങ്ങിയവ പ്രഭാത ഭക്ഷണത്തിന്‌ ഒട്ടും അനുയോജ്യമല്ല. ഇവയില്‍ പോഷകങ്ങള്‍ ഒന്നും തന്നെയില്ല മാത്രമല്ല ചീത്ത കൊഴുപ്പ്‌ ധാരാളം അടങ്ങിയിട്ടുമുണ്ട്‌. ശരീരത്തിനാവശ്യമുള്ള പോഷകങ്ങള്‍ ഒന്നും തന്നെ ഇവ നല്‍കില്ല.

English summary

Worst Breakfast Options For Men

The importance of breakfast is a well known fact. It is the meal of the day that is most crucial since it is had after a longer break than normal meals
X
Desktop Bottom Promotion