For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോട്ടീന്‍ സമ്പുഷ്ടമായ പച്ചക്കറികള്‍

|

ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളുമുണ്ട്. ഇവയെല്ലാം കൃത്യതോതില്‍ ഉണ്ടാകുന്നത് ആരോഗ്യകരമായ ശരീരത്തിന്റെ ലക്ഷണവുമാണ്. ഒന്നല്ലെങ്കില്‍ മറ്റൊന്നിന്റെ കുറവ് രോഗവസ്ഥയുണ്ടാക്കുകയും ചെയ്യും.

ശരീരത്തിന് ആവശ്യമായ ഘടകങ്ങളില്‍ പ്രധാനമാണ് പ്രോട്ടീനുകള്‍. സാധാരണയായി മാംസവിഭവങ്ങളിയാണ് പ്രോട്ടീന്‍ കൂടുതല്‍ ഉണ്ടാവുകയെന്നു പറയും. അപ്പോള്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിയ്ക്കുന്നവര്‍ എന്തു ചെയ്യുമെന്നായിരിയ്ക്കും ചോദ്യം.

യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാംയൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാം

സോയ പോലുള്ള ഉല്‍പന്നങ്ങള്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയവയാണ്. ഇതു കൂടാതെ ചില പച്ചകറികളും പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇത്തരം പച്ചക്കറികളെക്കുറിച്ചറിയൂ,

ബ്രൊക്കോളി

ബ്രൊക്കോളി

ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒരു ഭക്ഷണമാണ് ബ്രൊക്കോളി. അര കപ്പ് ബ്രൊക്കോളിയില്‍ രണ്ടു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ശതാവരി

ശതാവരി

ശതാവരി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. അരകപ്പ് അസ്പരാഗസില്‍ 2 ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നു തന്നെ പറയാം.

സോയ

സോയ

വെജിറ്റബിള്‍ മട്ടന്‍ എന്നാണ് സോയ അറിയപ്പെടുന്നത്. 100 ഗ്രാം സോയയില്‍ 35 ഗ്രാം പ്രോ്ട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നു പറയാം.

ബീന്‍സ്

ബീന്‍സ്

ബീന്‍സ് പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ്. 100 ഗ്രാം ബീന്‍സില്‍ 20-25 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ചീര

ചീര

ധാരാളം പ്രോട്ടീന്‍ അടങ്ങിയ മറ്റൊരു ഭക്ഷണവസ്തുവാണ് ചീര. അര കപ്പ് ചീരയില്‍ ഒരു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. ഒരു കപ്പ് ഉരുളക്കിഴങ്ങില്‍ 1-2 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

കോളിഫഌര്‍

കോളിഫഌര്‍

ഒരു കപ്പ് കോളിഫഌവറില്‍ രണ്ട ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

സുക്കിനി

സുക്കിനി

സുക്കിനി എന്നൊരു പച്ചക്കറിയുണ്ട്. ഇതും പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഒരു കപ്പില്‍ ഒരു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ക്യാബേജ്

ക്യാബേജ്

ക്യാബേജ് പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു പച്ചക്കറിയാണ്. ഒരു കപ്പ് ക്യാബേജില്‍ 2 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

English summary

Vegetables Rich In Proteins

Vegetables rich in proteins should be included in your daily diet to get the benefits. Vegetables rich in proteins are given further. Try these vegetables,
Story first published: Monday, May 12, 2014, 12:24 [IST]
X
Desktop Bottom Promotion