For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ കുറയ്ക്കും പച്ചക്കറികള്‍

|

കൊളസ്‌ട്രോള്‍ ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നാണെന്നു പറയാം. രക്തധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ബ്ലോക്ക് പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും.

പലപ്പോഴും ഭക്ഷണരീതികളും വ്യായാമക്കുറവും ജീവിതശൈലികളുമാണ് കൊളസ്‌ട്രോളിനുള്ള പ്രധാന കാരണമാകുന്നത്. കൊഴുപ്പടങ്ങിയ ഭക്ഷണം കൊളസ്‌ട്രോള്‍ വരുത്തുന്ന പ്രധാന വില്ലനാണ്.

പ്രമേഹത്തെ കുറിച്ചുള്ള മിഥ്യാധാരണകള്‍പ്രമേഹത്തെ കുറിച്ചുള്ള മിഥ്യാധാരണകള്‍

കൊളസ്‌ട്രോള്‍ വരുത്തുകയും കുറയ്ക്കുകയും ചെയ്യുന്ന പലതരം ഭക്ഷണങ്ങളുണ്ട്.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളുമുണ്ട്. ഇവയെക്കുറിച്ച് കൂടുതലറിയൂ,

ബീന്‍സ്

ബീന്‍സ്

ബീന്‍സ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഒരു ഭക്ഷണമാണ.് ഇതിലെ നാരുകള്‍ ശരീരം കൊളസ്‌ട്രോള്‍ വലിച്ചെടുക്കുന്നതില്‍ നിന്നും തടയും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടുകയും ചെയ്യുന്ന ഒന്നാണ്.

ചീര

ചീര

ചീരയിലെ ല്യൂട്ടിന്‍ എന്ന പദാര്‍ത്ഥം കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ സഹായിക്കും.

കോളിഫഌര്‍

കോളിഫഌര്‍

കോളിഫഌവറിലെ സ്റ്റിറോള്‍ എന്ന പദാര്‍ത്ഥം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് ശരീരം കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യുന്നതിന്റെ അളവും കുറയ്ക്കും.

തക്കാളി

തക്കാളി

തക്കാളിയില്‍ ലൈക്കോഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നത് തടയും.

വഴുതനങ്ങ

വഴുതനങ്ങ

നാരുകള്‍ അടങ്ങിയിട്ടുള്ള വഴുതനങ്ങ കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന മറ്റൊരു പച്ചക്കറിയാണ്.

ക്യാരറ്റ്‌

ക്യാരറ്റ്‌

ക്യാരറ്റിലെ ആന്റിഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്.

സവാള

സവാള

ശരീരത്തിലെ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വിഭവമാണ് സവാള.

കൊളാര്‍ഡ് ഗ്രീന്‍സ്

കൊളാര്‍ഡ് ഗ്രീന്‍സ്

കൊളാര്‍ഡ് ഗ്രീന്‍സ് എന്ന ഒരു ഇലക്കറിയുണ്ട്. ഇത് ആഴ്ചയില്‍ രണ്ടു തവണ വീതം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ തോത് കുറയാന്‍ സഹായിക്കും.

ക്യാപ്‌സിക്കം

ക്യാപ്‌സിക്കം

വൈറ്റമിന്‍ സി അടങ്ങിയിരിയ്ക്കുന്ന ഏതു ഭക്ഷണങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇതുകൊണ്ടുതന്നെ ക്യാപ്‌സിക്കം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറിയാണ്.

കൂണ്‍

കൂണ്‍

എറിറ്റാഡിന്‍, ലെന്റിനാന്‍ എന്നിവയടങ്ങിയിരിയ്ക്കുന്ന കൂണ്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. ഇത് ക്യാന്‍സര്‍ തടയാനും നല്ലതാണ്.

ശതാവരി

ശതാവരി

ശതാവരി കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ.

വെണ്ടയ്ക്ക

വെണ്ടയ്ക്ക

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പ്ച്ചക്കറിയാണ് വെണ്ടയ്ക്ക.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ്. ഇതും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാംപ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാം

English summary

Vegetables Reduce Cholesterol

Summer is here and there are some of the best vegetables to lower cholesterol naturally. Take a look at some of the yummiest veggies you can consume to reduce cholesterol,
Story first published: Tuesday, March 25, 2014, 11:14 [IST]
X
Desktop Bottom Promotion