For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലിന്റെ ആരോഗ്യഗുണങ്ങള്‍

|

ആരോഗ്യത്തിന് അത്യുത്തമമായ ഒരു ഭക്ഷണവസ്തുവാണ് പാല്‍. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.

കാല്‍സ്യത്തിന്റെ മുഖ്യ ഉറവിടമായതു കൊണ്ടുതന്നെ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയില്‍ പാല്‍ മുഖ്യ പങ്കു വഹിയ്ക്കുകയും ചെയ്യുന്നു.

മസാജ് ചെയ്യൂ, സ്‌ട്രെസ് കുറയ്ക്കാംമസാജ് ചെയ്യൂ, സ്‌ട്രെസ് കുറയ്ക്കാം

പാലുകള്‍ തന്നെ പല തരമുണ്ട്. ഇത്തരം ചില പാലുകളേയും ഇവ നല്‍കുന്ന ഗുണങ്ങളേയും കുറിച്ചറിയൂ,

പശുവിന്‍ പാല്‍

പശുവിന്‍ പാല്‍

പശുവിന്‍ പാല്‍ സാര്‍വത്രികമായി അംഗീകരിച്ച ഒരു പാലാണെന്നു പറയാം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദവുമാണ്. കാല്‍സ്യത്തിന്റെ മികച്ച ഉറവിടം.

സോയ മില്‍ക്

സോയ മില്‍ക്

പ്രോട്ടീന്‍, ഫൈബര്‍ എന്നിവയടങ്ങിയ ഒന്നാണ് സോയ മില്‍ക്. പശുവിന്‍ പാല്‍ അലര്‍ജിയുള്ളവര്‍ക്കും കുടിയ്ക്കാന്‍ മടിയ്ക്കുന്നവര്‍ക്കും പറ്റിയ മറ്റൊരു ഉപാധി. ക്യാന്‍സര്‍ രോഗികള്‍ക്ക് ഏറ്റവും ഉത്തമമായ ഒന്നാണിത്.

ബദാം മില്‍ക്

ബദാം മില്‍ക്

എല്ലുകളുടെ ബലത്തിന് സഹായിക്കുന്ന ഒന്നാണ് ബദാം മില്‍ക്. ഇതില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഇത് സഹായിക്കും.

റൈസ് മില്‍ക്

റൈസ് മില്‍ക്

അരി എല്ലാവര്‍ക്കും അറിയാവുന്ന ഭക്ഷണവസ്തുവാണെങ്കിലും റൈസ് മില്‍ക് നല്ലതാണെന്ന കാര്യം അധികം പേര്‍ക്ക് അറിയാന്‍ വഴിയില്ല. ഇത് തടി കുറയാന്‍ നല്ലതാണ്.

നാളികേരപ്പാല്‍

നാളികേരപ്പാല്‍

ചര്‍മത്തിനും മുടിയ്ക്കും ആരോഗ്യത്തിനുമെല്ലാം നല്ലതാണ് നാളികേരപ്പാല്‍.

കാഷ്യൂ മില്‍ക്

കാഷ്യൂ മില്‍ക്

എല്ലിന്റെയും ഇതുമായി ബന്ധപ്പെട്ട കോശങ്ങളുടേയും വളര്‍ച്ചയ്ക്ക ഉത്തമമായ ഒന്നാണ് കാഷ്യൂ മില്‍ക്. ഇതില്‍ ധാരാളം കോപ്പര്‍ അടങ്ങിയിട്ടുണ്ട്.

ഹെംപ്

ഹെംപ്

ഹെംപ് എന്നൊരു സസ്യമുണ്ട്. ഇതില്‍ നിന്നുള്ള പാല്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസി്ഡ് ധാരാളമായി അടങ്ങിയിട്ടുമുണ്ട്.

ഓട്‌സ്‌

ഓട്‌സ്‌

ഓട്‌സില്‍ നിന്നുള്ള പാല്‍ ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ കൊളസ്‌ട്രോള്‍ തീരെയടങ്ങിയിട്ടില്ല.

എരുമപ്പാല്‍

എരുമപ്പാല്‍

കൊഴുപ്പുണ്ടെങ്കിലും കൊളസ്‌ട്രോള്‍ കുറവുള്ള ഒന്നാണ് എരുമപ്പാല്‍. ഇതില്‍ കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ആട്ടിന്‍പാല്‍

ആട്ടിന്‍പാല്‍

ധാരാളം ഗുണങ്ങളുള്ള ഒന്നാണ് ആട്ടിന്‍പാല്‍. കുട്ടികള്‍ക്ക് നല്‍കാവുന്ന അത്യുത്തമമായ ഒന്ന്. രോഗപ്രതിരോധശേഷി നല്‍കാന്‍ ഇത് സഹായിക്കും.

English summary

Types Of Milk And Health Benefits

The types of milk and their health benefits will leave you stunned. Here are some of the best types of milk and their health benefits and nutrition.
Story first published: Saturday, February 1, 2014, 12:30 [IST]
X
Desktop Bottom Promotion