For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചക്കറിയുടെ ഗുണങ്ങള്‍

By Super
|

പാകം ചെയ്‌ത്‌ കഴിക്കുന്ന പുതിയതും അസംസ്‌കൃതവുമായ ആഹാരസാധനങ്ങളാണ്‌ പച്ചക്കറികള്‍. ഓരോ പച്ചക്കറിക്കും അതിന്റേതായ ഗുണങ്ങളുണ്ട്‌.

കാരറ്റ്‌, തക്കാളി മുതലായ പച്ചക്കറികള്‍ ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ആരോഗ്യത്തിന്‌ ഉത്തമമാണ്‌. വിറ്റാമിനുള്‍, പോഷകഘടകങ്ങള്‍, നാരുകള്‍, പൊട്ടാസ്യം എന്നിവയുടെ പ്രാഥമിക സോ്രതസ്സ്‌ കൂടിയാണ്‌ പച്ചക്കറികള്‍.

ശാന്തത നല്‍കും ആഹാരങ്ങള്‍ശാന്തത നല്‍കും ആഹാരങ്ങള്‍

ഇവ ഹൃദ്‌രോങ്ങള്‍, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും സഹായിക്കും. വ്യത്യസ്‌ത തരത്തിലുള്ള പച്ചക്കറികളുണ്ട്‌. പയര്‍വര്‍ഗ്ഗങ്ങള്‍, കിഴങ്ങുകള്‍, ഇലകള്‍, പൂക്കള്‍ എന്നിവ ഉദാഹരണം.

കിഴങ്ങുകള്‍

കിഴങ്ങുകള്‍

കിഴങ്ങുവര്‍ഗ്ഗത്തിലുള്ള ചെടികള്‍ മണ്ണില്‍ നിന്ന്‌ പോഷകാംശങ്ങള്‍ വലിച്ചെടുക്കുന്നു. കാരറ്റ്‌, റാഡിഷ്‌, മധുരക്കിഴങ്ങ്‌, ബീറ്റ്‌റൂട്ട്‌, വെളുത്തുള്ളി, മധുരമുള്ളങ്കി (ടര്‍ണിപ്പ്‌) മുതലായവ ഈ വിഭാഗത്തില്‍ പെടുന്നു. വളരെയധികം ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ കഴിയില്ലെങ്കിലും ഇവ വിറ്റാമിനുകള്‍, നാരുകള്‍ എന്നിവയുടെ കലവറയാണ്‌.

പച്ചിലക്കറികള്‍

പച്ചിലക്കറികള്‍

പച്ചിലക്കറികള്‍ ശരീരത്തില്‍ ആന്റിഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കും. ഇവയില്‍ നാരുകളും കാരോറ്റനോയ്‌ഡുകളും വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്‌.

32-38 ഡിഗ്രി ഫാരന്‍ഹീറ്റ്‌ താപനിലിയിലാണ്‌ ഇലക്കറികള്‍ സൂക്ഷിക്കേണ്ടത്‌.

പാകം ചെയ്യുന്നതിന്‌ മുമ്പ്‌ ഇവ ശുദ്ധമായ വെള്ളത്തില്‍ കഴുകണം. ജലാംശം പോയതിന്‌ ശേഷമേ വേവിക്കാവൂ.

ശ്വാസകോശാര്‍ബുദം, ആമാശയാര്‍ബുദം, സ്‌തനാര്‍ബുദം എന്നിവയുടെ വളര്‍ച്ചയും വ്യാപനവും തടയാന്‍ ഇലക്കറികള്‍ക്ക്‌ കഴിയും.

പൂക്കള്‍

പൂക്കള്‍

ആഹാരത്തിനായി ഉപയോഗിക്കുന്ന പൂക്കളില്‍ നാരുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇവയില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഊര്‍ജ്ജം അടങ്ങിയിട്ടുള്ളൂ. കോളിഫ്‌ളവര്‍, ശതാവരി, ബ്രോക്കോളി മുതലായവ ഈ വിഭാഗത്തില്‍ പെടുന്ന പച്ചക്കറികളാണ്‌. ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ കൊണ്ട്‌ ശരീരത്തിന്‌ പല ഗുണങ്ങളും ലഭിക്കും.

പയര്‍വര്‍ഗ്ഗങ്ങള്‍

പയര്‍വര്‍ഗ്ഗങ്ങള്‍

ബട്ടര്‍ ബീന്‍സ്‌, ഹരികോട്ട്‌ ബീന്‍സ്‌, കറുത്ത പയര്‍, ചുവന്ന പയര്‍, ചുവന്ന കിഡ്‌നി ബീന്‍സ്‌, പീജിയന്‍ ബീന്‍സ്‌, കടല മുതലായവ പയര്‍വര്‍ഗ്ഗത്തില്‍ പെടുന്നു.

നാരുകള്‍, ഇരുമ്പ്‌സത്ത്‌, മെഗ്നീഷ്യം എന്നിവയുടെ കലവറയാണ്‌ ഇവ.

ഊര്‍ജ്ജ സമ്പുഷ്ടമാണ്‌ പയര്‍വര്‍ഗ്ഗത്തില്‍ പെട്ട പച്ചക്കറികള്‍.

സങ്കീര്‍ണ്ണമായതും സാവധാനം ദഹിക്കുന്നതുമായ അന്നജം ഇവയില്‍ അടങ്ങിയിട്ടുണ്ട്‌.

English summary

Top Health Benefits Of Eating Vegetables

The term vegetables derived from vegetus. Vegetables are the fresh and raw food items consumed after cooking. Every vegetable have specified benefits in large amounts.
X
Desktop Bottom Promotion