For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനശാന്തി നല്കും സൂപ്പര്‍ഫുഡുകള്‍ !

By VIJI JOSEPH
|

ആധുനിക ജീവിതം വളരെ വേഗതയും തിരക്കാര്‍ന്നതുമാണ്. എന്നാല്‍ ഇത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണെന്ന് പലരും തിരിച്ചറിയുന്നില്ല. നിങ്ങള്‍ പഠിക്കുകയോ, ജോലിചെയ്യുകയോ, അതല്ലെങ്കില്‍ വെറുതെയിരുന്ന് കാലം കഴിക്കുന്ന ആളോ ആണെങ്കിലും മാനസിക സമ്മര്‍ദ്ധത്തിന് ഇന്നത്തെ കാലത്ത് സാധ്യത ഏറെയാണ്.

അനുദിന ജീവിതത്തില്‍ മാനസിക സംഘര്‍ഷം ഉണ്ടാവുകയും പലപ്പോഴും അതിനെ തരണം ചെയ്യുന്നതില്‍ നമ്മള്‍ പരാജയപ്പെടുകയും ചെയ്യും. എന്നാല്‍ മാനസിക സമ്മര്‍ദ്ധത്തെ ചെറുക്കുന്ന ചില ഭക്ഷണങ്ങളുണ്ടെന്നുള്ള കാര്യം നിങ്ങള്‍ക്കറിയുമോ?

അനാവശ്യമായ മാനസിക സമ്മര്‍ദ്ധം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങള്‍ സ്വയം നിയന്ത്രിക്കാനും ശാന്തമായിരിക്കാനും ശ്രമിക്കുമ്പോളും സംഘര്‍ഷമുണ്ടാക്കുന്ന കാര്യങ്ങള്‍ മനസില്‍ ഉയര്‍ന്ന് വന്നുകൊണ്ടിരിക്കും. ഇത് ആ സമയത്തല്ല ക്രമേണ, ദീര്‍ഘമായ കാലയളവില്‍ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

നിങ്ങളുടെ മാനസികസമ്മര്‍ദ്ധത്തെ തടയാന്‍ നിങ്ങളുടേതായ മാര്‍ഗ്ഗങ്ങളുണ്ടായിരിക്കാം. ചിലര്‍ ജങ്ക് ഫുഡുകളെ ആശ്രയിക്കുമ്പോള്‍ ചിലരാകട്ടെ അമിതമായി വ്യായാമങ്ങള്‍ ചെയ്താവും ഫലം നേടുന്നത്. മാനസികസമ്മര്‍ദ്ധത്തെ ചെറുക്കുന്ന ചില ആഹാരസാധനങ്ങളെ പരിചയപ്പെടാം.

1. പാല്‍

1. പാല്‍

പാല്‍ നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ മാനസിക സമ്മര്‍ദ്ധത്തെ വരുതിയിലാക്കാന്‍ പാല്‍ ഉപയോഗപ്പെടുത്താം. വിറ്റാമിന്‍ എ, ഡി, പ്രോട്ടീന്‍, കാല്‍സ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയ പാലിലെ ഘടകങ്ങള്‍ സംഘര്‍ഷമുണ്ടാക്കുന്ന സ്വതന്ത്ര മൂലകങ്ങളെ നിര്‍വ്വീര്യമാക്കാന്‍ സഹായിക്കും.

2. ഡാര്‍ക്ക് ചോക്കലേറ്റ്

2. ഡാര്‍ക്ക് ചോക്കലേറ്റ്

ക്ഷീണം, സമ്മര്‍ദ്ധം, വിഷാദം എന്നിവയ്ക്ക് ഫലപ്രദമാണ് ഡാര്‍ക്ക് ചോക്കലേറ്റിലടങ്ങിയ മഗ്നീഷ്യം. ഇത് ദിവസം ഒരു ഔണ്‍സ് വീതം ഡെസെര്‍ട്ടില്‍ ചേര്‍ത്തോ, പാലിനൊപ്പമോ കഴിക്കാം.

3. ഓറഞ്ച്

3. ഓറഞ്ച്

ആന്‍റി ഓക്സിഡന്‍റുകളും, വിറ്റാമിന്‍ എ, ബി, സി എന്നിവയും അടങ്ങിയ ഓറഞ്ച് ശരീരത്തിലെ സ്വതന്ത്ര മൂലകങ്ങളെ നിര്‍വ്വീര്യമാക്കുകയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ജീവിതം ടെന്‍ഷനില്ലാത്തതാക്കാന്‍ പതിവായി ഓറഞ്ച് കഴിക്കുന്നത് ശീലമാക്കുക.

4. ബദാം

4. ബദാം

കറുമുറാ തിന്നാന്‍ പറ്റുന്ന ബദാം മാനസികസമ്മര്‍ദ്ധം തടയാന്‍ ഉത്തമമാണ്. ശരീരത്തിലെ ദോഷകരമായ സ്വതന്ത്രമൂലകങ്ങളെ ചെറുക്കാന്‍ ഇത് ഫലപ്രദമാണ്. വിറ്റാമിന്‍ സി, ഇ, സിങ്ക്, മഗ്നീഷ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് ബദാം.

5. ധാന്യങ്ങള്‍, കോണ്‍ഫ്ലേക്സ്

5. ധാന്യങ്ങള്‍, കോണ്‍ഫ്ലേക്സ്

ഒരു പാത്രം ധാന്യമോ, കോണ്‍ഫ്ലേക്സോ പാലിനൊപ്പം കഴിക്കുന്നത് മാനസിക സമ്മര്‍ദ്ധത്തെ ചെറുക്കാന്‍ സഹായിക്കും. ഇവയിലെ ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി എന്നീ ഘടകങ്ങള്‍ ഏറെ ഫലപ്രദമാണ്.

6. ബ്ലുബെറി

6. ബ്ലുബെറി

മാംഗനീസ്, മഗ്നീഷ്യം, വിറ്റാമിന്‍ എ, ഇ എന്നിവ അടങ്ങിയ ബ്ലുബെറി മാനസികസമ്മര്‍ദ്ധം തടയാന്‍ ഉത്തമമായ ഒരു ഫലമാണ്. പതിവായി ഇത് കഴിച്ചാല്‍ ശരീരഭാരം കുറയ്ക്കാനും, മാനസിക നിലയിലുള്ള മാറ്റങ്ങള്‍ തടയാനുമാകും.

7. ചീര

7. ചീര

ചീര പോലുള്ള പച്ചക്കറികള്‍ മാനസിക സമ്മര്‍ദ്ധത്തെ തടയാന്‍ ഏറെ ഫലപ്രദമാണ്. വിറ്റാമിന്‍ എ, സി, ഇ, മഗ്നീഷ്യം, കാല്‍സ്യം എന്നീ ഘടകങ്ങള്‍ മികച്ച ഫലം നല്കും.

8. മത്സ്യം

8. മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമായ അയല, ചൂര, കോര തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് മാനസികസമ്മര്‍ദ്ധം തടയാന്‍ സഹായിക്കും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും മത്സ്യം കഴിക്കാന്‍ ശ്രദ്ധിക്കുക.

മാനസിക സമ്മര്‍ദ്ധത്തെ തടായാനുള്ള വഴികള്‍ അറിഞ്ഞിരിക്കുന്നത് ഏറെ സഹായകരമാണ്. നിങ്ങള്‍ക്കൊരു ആരോഗ്യകരമായ ഭക്ഷണക്രമമുണ്ടെങ്കിലും, ഇവിടെ പറഞ്ഞ ആഹാരസാധനങ്ങള്‍ ആ ലിസ്റ്റിലുണ്ടെങ്കിലും വളരെ നല്ലത്. അഥവാ അങ്ങനെയൊന്നില്ലെങ്കില്‍ ഇന്നു തന്നെ അത് രൂപപ്പെടുത്തുകയും അനാവശ്യമായ സംഘര്‍ഷത്തെ പടിക്ക് പുറത്താക്കുകയും ചെയ്യുക.

English summary

Superfoods For Stress Relief

Modern lifestyle is fast paced and quite hectic. Though many of us don’t realize the impact, it is the prime reason for the increasing cases of health issues.
X
Desktop Bottom Promotion