For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ ഒഴിവാക്കേണ്ട ഉപ്പു ഭക്ഷണങ്ങള്‍

|

തടി കൂട്ടുന്ന ഘടകങ്ങള്‍ പലതുണ്ട്. തടി കൂട്ടുന്നതില്‍ കൊഴുപ്പാണ് പ്രധാന വില്ലനെന്നു പറയാമെങ്കിലും ഉപ്പും മധുരവുമെല്ലാം തടിയുടെ ശത്രുക്കള്‍ തന്നെയാണ്. ശരീരത്തില്‍ ജലം കെട്ടി നിര്‍ത്തി തടി കൂട്ടുന്നതില്‍ ഉപ്പ് പ്രധാന പങ്കു വഹിയ്ക്കുന്നു.

തടി മാത്രമല്ല, ബിപിയുള്ളവരും ഒഴിവാക്കേണ്ട അല്ലെങ്കില്‍ കുറയ്‌ക്കേണ്ട ഒരു മുഖ്യ ഭക്ഷ്യവസ്തുവാണ് ഉപ്പ്. സാഡിയം ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് അത്യാവശ്യമെങ്കിലും ഇത് അധികമാകുന്നത് ദോഷമേ വരുത്തൂ,

കറ്റാര്‍വാഴ ജ്യൂസിന്റെ ഗുണങ്ങള്‍കറ്റാര്‍വാഴ ജ്യൂസിന്റെ ഗുണങ്ങള്‍

പല ഭക്ഷണങ്ങളിലും നാം കരുതുന്നതിനേക്കാള്‍ കൂടുതല്‍ ഉപ്പു ചേര്‍ന്നിട്ടുണ്ട്. ഇത്തരം ചില ഭക്ഷണങ്ങള്‍ ഒഴിവാക്കി തടി കുറയ്ക്കാനുള്ള വഴികള്‍ കണ്ടെത്തൂ,

ബ്രെഡ്‌

ബ്രെഡ്‌

രണ്ടു കഷ്ണം ബ്രെഡില്‍ 230 മില്ലീഗ്രാം ഉപ്പടങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഉപ്പൊഴിവാക്കാന്‍ ബ്രെഡിന്റെ ഉപയോഗം കുറയ്ക്കുക.

സാന്‍ഡവിച്ച്

സാന്‍ഡവിച്ച്

സാന്‍ഡവിച്ച് കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഒരു പ്രിയഭക്ഷണമാണ്. ഇതിനുപയോഗിയ്ക്കുന്ന ബ്രെഡിലും ഫില്ലിംഗിലുമെല്ലാം ഉപ്പടങ്ങിയിട്ടുണ്ട്.

ഇന്‍സ്റ്റന്റ് സൂപ്പ്

ഇന്‍സ്റ്റന്റ് സൂപ്പ്

സൂപ്പ്,പ്രത്യേകിച്ച ഇന്‍സ്റ്റന്റ് സ്ൂപ്പുകള്‍ ഉപ്പിന്റെ വലിയൊരു കലവറയാണ്. ഒരു ബൗള്‍ സൂപ്പില്‍ 980 മില്ലീഗ്രാം സോഡിയം അടങ്ങിയിട്ടുണ്ടെന്നാണ് പറയുക.

ചിപ്‌സ്

ചിപ്‌സ്

ചിപ്‌സ് ഉപ്പു ചേര്‍ക്കാതെ ഉണ്ടാക്കുവാന്‍ സാധിയ്ക്കില്ല. മിക്കവാറും പേരുടെ പ്രിയപ്പെട്ട സ്‌നാക്‌സായി ഇതില്‍ ധാരാളം ഉപ്പു കലര്‍ന്നിട്ടുണ്ടെന്ന കാര്യം മറക്കരുത്.

പാകം ചെയ്ത ചിക്കന്‍

പാകം ചെയ്ത ചിക്കന്‍

പാകം ചെയ്ത ഒരു കഷ്ണം ചിക്കന്‍ 600 മില്ലീഗ്രാം ഉപ്പിന്റെ ഉറവിടമാണെന്നാണ് കണക്കാക്കപ്പെടുന്നത്. മറ്റ് ഇറച്ചികളേക്കാള്‍ ഇതില്‍ കൂടുതല്‍ ഉപ്പു കലര്‍ന്നിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

 പിസ

പിസ

പലരുടേയും പ്രിയ ഭക്ഷണമായ പിസ ഉപ്പിന്റെ മറ്റൊരു ഉറവിടമാണ്.

പ്രോസസ് ചെയ്ത ചീസ്

പ്രോസസ് ചെയ്ത ചീസ്

കടകളില്‍ നിന്നും ലഭിയ്ക്കുന്ന പ്രോസസ് ചെയ്ത ചീസ് ഉപ്പടങ്ങിയ മറ്റൊരു ഭക്ഷണമാണ്.

അച്ചാറുകള്‍

അച്ചാറുകള്‍

അച്ചാറുകള്‍ ഉപ്പിലിട്ടതെന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇതില്‍ നിന്നു തന്നെ ഇതിന്റെ ഉപ്പിന്റെ കാര്യം വ്യക്തം.

സോസുകള്‍

സോസുകള്‍

മിക്കവാറും എല്ലാ സോസുകളിലെല്ലാം തന്നെ ധാരാളം ഉപ്പടങ്ങിയിട്ടുണ്ട്.

കോള

കോള

കോള പോലുള്ള വസ്തുക്കളില്‍ പഞ്ചസാര മാത്രമല്ല, ധാരാളം ഉപ്പും അടങ്ങിയിട്ടുണ്ട്.

ആലില വയറിന് ബുദ്ധിപരമായ നീക്കങ്ങള്‍!!ആലില വയറിന് ബുദ്ധിപരമായ നീക്കങ്ങള്‍!!

English summary

Salty Foods To Avoid For Weight Loss

Some salt foods to avoid on a day to day basis will help you lose weight. One should consume only a minimum amount of salt in their food,
Story first published: Wednesday, January 29, 2014, 15:41 [IST]
X
Desktop Bottom Promotion