For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും മുട്ട കഴിയ്ക്കാമോ?

|

ഒക്ടോബര്‍ 10 വേള്‍ഡ് എഗ് ഡേ ആണ്. ഇതില്‍ നിന്നു തന്നെ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മുട്ടയ്ക്കുള്ള സ്ഥാനം വ്യക്തവുമാണ്.

പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു പോഷകാഹാരമാണ് മുട്ട. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണരീതികളില്‍ ഒരുപോലെ ഉള്‍പ്പെടുത്താവുന്ന ഒരേയൊരു ഭക്ഷ്യവിഭവം. മുട്ട വെജിറ്റേറിയനായും നോണ്‍ വെജിറ്റേറിയനായും കണക്കാക്കപ്പെടുന്ന ഒരു ഭക്ഷ്യവസ്തുവുമാണ്.

മുട്ട ആരോഗ്യകരമാണെങ്കിലും ഇതു കഴിയ്ക്കുന്നതിനെക്കുറിച്ച് സംശയങ്ങള്‍ ധാരാളമുണ്ട്. മുട്ട ദിവസവും കഴിയ്ക്കുന്നത് നല്ലതാണെന്നും അല്ലെന്നും പറയപ്പെടുന്നുമുണ്ട്.

Eggs

മുട്ട ആരോഗ്യകരമാണെങ്കിലും ഇതില്‍ 200 മില്ലിയോളം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്.

എന്നാല്‍ ചീത്ത കൊളസ്‌ട്രോളിനൊപ്പം നല്ല കൊളസ്‌ട്രോളും ധാരാളമായി മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. മുട്ട കഴിയ്ക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കൊളസ്‌ട്രോള്‍ ഇല്ലാത്തവര്‍ക്ക് ആഴ്ചയില്‍ ആറു മുട്ട വരെ കഴിയ്ക്കാം. കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഇത് കുറയ്ക്കുക. പ്രത്യേകിച്ച് മഞ്ഞക്കരു കഴിയ്ക്കാതിരിയ്ക്കുക. എങ്കിലും നാലു മുട്ട വരെയാകാം.

മുട്ട പാചകം ചെയ്യുന്ന രീതിയും വളരെ പ്രധാനം. പുഴുങ്ങുന്നതാണ് കൂടുതല്‍ ആരോഗ്യകരം. എണ്ണ ചേര്‍ത്തുണ്ടാക്കാതിരിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറെ ഗുണകരമെന്നു തിരിച്ചറിയുക.

ഇതുപോലെതന്നെ ഹോര്‍മോണ്‍ വിമുക്തമായ മുട്ട കഴിയ്ക്കാന്‍ ശ്രമിയ്ക്കുക. അല്ലാത്തപക്ഷം ഹോര്‍മോണ്‍ പ്രശ്‌നങ്ങളും രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പകുതി പുഴുങ്ങിയ മുട്ട ആരോഗ്യകരമോ?പകുതി പുഴുങ്ങിയ മുട്ട ആരോഗ്യകരമോ?

English summary

Is Eating Egg Every Day Healthy

If you eat eggs everyday, is it bad for your health. To know if it is healthy to eat eggs everyday, read on to know the health benefits of eggs..
X
Desktop Bottom Promotion