For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹവും ഹൃദ്രോഗവും നിയന്ത്രിക്കാന്‍ ചെറുചണ

By Super
|

ആരോഗ്യകരമായ ജീവിതത്തിനും ഭക്ഷണ ശൈലിക്കും പ്രാധാന്യം നല്‍കി തുടങ്ങിയതോടെ ആഹാരത്തില്‍ ചെറുചണ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച്‌ ചര്‍ച്ചകള്‍ നടന്നുവരികയാണ്‌.

ചെറിയ, തവിട്ട്‌ നിറമുള്ള ചെറുചണ വിത്തുകളില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ഇന്ന്‌ കാണുന്ന പല ജീവിത ശൈലി രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇവ സഹായിക്കും.

നല്ല ഫാറ്റി ആസിഡ്‌ എന്നറിയപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡ്‌, ആന്റി ഓക്‌സിഡന്റ്‌സും ഇസ്‌ട്രജനും നിറഞ്ഞ ലിഗ്നന്‍, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാലാണ്‌ ചെറുചണ ആരോഗ്യദായകമായി കണക്കാക്കുന്നത്‌.

ചെറുചണ വിത്ത്‌ പ്രതിരോധിക്കുന്ന ചില രോഗങ്ങള്‍

പ്രമേഹം

പ്രമേഹം

ചെറുചണയില്‍ അടങ്ങിയിട്ടുള്ള ലിഗ്നന്‍ ടെപ്പ്‌ 2 പ്രമേഹമുള്ളവരിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ മെച്ചപ്പെടുത്തും. ദിവസവും ചെറുചണ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ദീര്‍ഘനാള്‍ സാധാരണ നിലയില്‍ നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേഹം തടയാനുള്ള വഴികളെ കുറിച്ച്‌ വായിക്കുക

ഹൃദ്രോഗം

ഹൃദ്രോഗം

ചെറുചണയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ്‌ അവയുടെ പ്രതിജ്വലന ശേഷിയാല്‍ രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും . ഹൃദയമിടുപ്പിന്റെ നിരക്ക്‌ സാധാരണനിലയിലാക്കാന്‍ ഇവ സഹായിക്കും. രക്തധമനികളില്‍ കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുന്നത്‌ തടയാനും ധമനികള്‍ കട്ടിയാകുന്നത്‌ തടയാനും ഇവ സഹായിക്കും. ചീത്ത കൊളസ്‌ട്രോളിന്റെ അളവ്‌ നിയന്ത്രിക്കുകയും പ്രമേഹം, അമിതവണ്ണം,ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കുകയും ചെയ്യും.

അര്‍ബുദം

അര്‍ബുദം

ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റ്‌സും ഒമേഗ 3 ഫാറ്റി ആസിഡന്റ്‌സും സ്‌തനാര്‍ബുദം, പ്രോസ്‌റ്റേറ്റ്‌, കുടല്‍ അര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. സ്‌തനാര്‍ബുദത്തെ ഇസ്‌ട്രജന്‍ ബാധിക്കുന്നത്‌ പോലെ ഹോര്‍മോണിനനുസൃതമായ ട്യൂമറുകളെ പ്രതിരോധിക്കാന്‍ ചെറുചണയിലെ ലിഗ്നന്‍ സഹായിക്കും.

വാതം

വാതം

ചെറുചണയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡുകളും ലിഗ്നനും ആല്‍ഫ-ലിനോലെക്‌ ആസിഡ്‌ എന്നറിയപ്പെടുന്ന മിശ്രിതവും ശരീരത്തിലെ വാതങ്ങള്‍ക്ക്‌ മേല്‍ വലിയ സ്വാധീനമാണ്‌ ചെലുത്തുന്നത്‌. ഇതിന്‌ കാരണമാവുന്നവയെ തടയുകയും സന്ധിവാതം, വിറവാതം എന്നിവ കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും.

അത്യുഷ്‌ണം

അത്യുഷ്‌ണം

ആര്‍ത്തവ വിരാമത്തെ തുടര്‍ന്ന്‌ സ്‌ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നമാണ്‌ അത്യുഷ്‌ണം. ആഹാരത്തില്‍ ഒരു ടേബിള്‍ സ്‌പൂണ്‍ ചെറുചണ ഉള്‍പ്പെടുത്തിയാല്‍ ഇതിന്‌ കുറവ്‌ വരുത്താന്‍ സഹായിക്കും. ഇങ്ങനെ ചെയത്‌ സ്‌ത്രീകളില്‍ 57 ശതമാനം പേര്‍ക്കും കുറവുണ്ടായതായാണ്‌ ഈ വിഷയത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്താനായത്‌. ചെറുചണയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഹോര്‍മോണ്‍ അസന്തുലിത നിയന്ത്രിക്കുകയും ഇത്‌ അ്‌ത്യുഷ്‌ണം ഉണ്ടാകുന്നത്‌ കുറയ്‌ക്കുകയും ചെയ്യും.

ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ക്ക്‌ പരിഹാരം കാണാനുള്ള വഴികളില്‍ ചിലതാണിത്‌.

ആഹാരത്തില്‍ ചെറുചണ ഉള്‍പ്പെടുത്തുന്നതിനുള്ള വഴികള്‍

ആഹാരത്തില്‍ ചെറുചണ ഉള്‍പ്പെടുത്തുന്നതിനുള്ള വഴികള്‍

രാവിലെ വെറും വയറ്റില്‍ ഒരു ടേബിള്‍ സ്‌പൂണ്‍ ചെറുചണ പൊടി കഴിക്കുന്നതാണ്‌ ഏറ്റവും ഗുണകരം. പാനീയങ്ങളിലും ജ്യൂസിലും കലക്കി കുടിയ്‌ക്കുകയും ആവാം. നിങ്ങള്‍ തയ്യാറാക്കുന്ന വിഭവങ്ങളിലും ഒരു ടേബിള്‍ സ്‌പൂണ്‍ ചേര്‍ത്ത്‌ കഴിക്കാം.

ചൂടുള്ള എണ്ണയില്‍ ചെറുചണപൊടി നേരെ ഇടരുത്‌ കാരണം വിഭവത്തിന്‌ അസാധരണമായ രുചിയുണ്ടാവാന്‍ ഇത്‌ കാരണമാകും. അമിതമായ ചൂട്‌ ചെറുചണയുടെ ഗുണങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. എന്തും അമിതമാകുന്നത്‌ നല്ലതല്ല. ചെറുചണയുടെ കാര്യവും മറിച്ചല്ല. ദിവസം 2 ടേബിള്‍ സ്‌പൂണില്‍ കൂടുതല്‍ കഴിക്കാന്‍ പാടില്ലാണ്‌ വിദഗ്‌ധരുടെ നിര്‍ദ്ദേശം.

Read more about: food health
English summary

How Flax Sees Can Help Control Diabetes And Heart Disease

With the increasing emphasis on eating and living healthy, there has been a lot of talk about including flaxseed into one’s diet. This tiny, brownish, flat seed is packed with nutrients and could help eradicate a number of lifestyle diseases that are on the rise these days.
X
Desktop Bottom Promotion