For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദ്യപിയ്ക്കും മുന്‍പു കഴിയ്‌ക്കേണ്ടവ

By Smithesh Sasi
|

മദ്യപിച്ച്‌ സ്വബോധം നഷ്ടപ്പെട്ട്‌ ആടിയുലഞ്ഞ്‌ പോകുന്ന ചെറുപ്പക്കാര്‍ ഇപ്പോള്‍ നിത്യകാഴ്‌ചയാണ്‌. ആഹാരം കഴിക്കാതെ കുറച്ച്‌ കുടിച്ചാല്‍ പോലും ഇത്‌ സംഭവിക്കും. വയറ്റില്‍ ആഹാരം ഇല്ലെങ്കില്‍ മദ്യം വേഗത്തില്‍ പ്രവര്‍ത്തിക്കുകയും നിങ്ങളെ പെട്ടെന്ന്‌ ലഹരിക്ക്‌ അടിമപ്പെടുത്തുകയും ചെയ്യും.

മദ്യപിക്കുന്നതിന്‌ മുമ്പ്‌ ചെറിയ അളവിലെങ്കിലും ആഹാരം കഴിക്കണമെന്ന്‌ വിദഗ്‌ദ്ധരും നിര്‍ദ്ദേശിക്കുന്നു. മദ്യപിക്കുന്നതിന്‌ മുമ്പ്‌ കഴിക്കാവുന്ന ഏറ്റവും ആരോഗ്യകരമായ ചില ആഹാരങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ. ഇത്‌ മദ്യം പെട്ടെന്ന്‌ ദഹിക്കാന്‍ സഹായിക്കും. മാത്രമല്ല നിങ്ങള്‍ മദ്യലഹരിയിലാണെന്ന തോന്നല്‍ ഉണ്ടാക്കുകയുമില്ല. ആഹാരം കഴിക്കുന്നത്‌ അടുത്ത ദിവസം ഹാങ്‌ഓവര്‍ ഉണ്ടാകാതിരിക്കാനും സഹായിക്കും.

<strong>മുന്തിരിജ്യൂസിന്റെ ഗുണങ്ങള്‍</strong>മുന്തിരിജ്യൂസിന്റെ ഗുണങ്ങള്‍

ആഹാരം കഴിച്ചതിന്‌ ശേഷം മദ്യപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ രണ്ടെണ്ണ കൂടുതല്‍ അടിക്കാനും കഴിയും! വയര്‍ നിറഞ്ഞിരിക്കുമ്പോള്‍ മദ്യപിക്കുന്നതും സുരക്ഷിതമാണ്‌. മതിയായ അളവില്‍ ആഹാരം കഴിച്ചതിന്‌ ശേഷം മദ്യപിച്ചാല്‍ കുടലിലെ നേര്‍ത്ത സ്‌തരത്തിന്‌ കേടുവരുകയുമില്ല. അതിനാല്‍ മദ്യപിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഗ്ലാസ്‌ കൈയില്‍ എടുക്കുന്നതിന്‌ മുമ്പ്‌ ഇത്‌ വായിക്കുക.

അച്ചാറുകള്‍

അച്ചാറുകള്‍

മദ്യപിക്കുന്നതിന്‌ മുമ്പ്‌ അച്ചാറുകള്‍ കഴിക്കുക. ഇവയില്‍ ധാരാളം ഇലക്ട്രോലൈറ്റുകളും ഉപ്പുവെള്ളവും അടങ്ങിയിട്ടുണ്ട്‌. അച്ചാര്‍ കഴിച്ചാല്‍ ഹാങ്‌ഓവറും ഉണ്ടാകില്ല.

ബദാം

ബദാം

ബിയര്‍ കുടിക്കുന്നതിന്‌ കഴിക്കാവുന്ന ഏറ്റവും ആരോഗ്യകരമായ ആഹാരമാണ്‌ ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ നിങ്ങള്‍ മദ്യലഹരിക്ക്‌ അടിമപ്പെടുന്നത്‌ തടയും.

കാക്‌റ്റസ്‌

കാക്‌റ്റസ്‌

കാക്‌റ്റസ്‌ ചെടിയില്‍ നിന്ന്‌ പുറത്തുവരുന്ന ദ്രാവകം വയറില്‍ ഒരു സംരക്ഷണപാളി തീര്‍ക്കുകയും മദ്യം വയറിനെ എരിക്കുന്നത്‌ തടയുകയും ചെയ്യും. അതിനാല്‍ മദ്യപിക്കുന്നതിന്‌ മുമ്പ്‌ അരഗ്ലാസ്‌ കാക്‌റ്റസ്‌ ജ്യൂസ്‌ കുടിക്കുക.

ഹുമ്മൂസ്‌

ഹുമ്മൂസ്‌

മദ്യം ശരീരത്തിലെ വിറ്റാമിന്‍ ബിയുടെ അളവ്‌ കുറയ്‌ക്കും. അതിനാല്‍ മദ്യപിക്കുന്നതിന്‌ മുമ്പ്‌ ഹുമ്മൂസ്‌ കഴിക്കുന്നത്‌ ഉത്തമമാണെന്ന്‌ വിദഗ്‌ദ്ധര്‍ പറയുന്നു. കാരണം ഹുമ്മൂസില്‍ പ്രകൃതിദത്ത വിറ്റാമിന്‍ ബി ധാരാളം അടങ്ങിയട്ടുണ്ട്‌.

അവോകാഡോ (വെണ്ണപ്പഴം)

അവോകാഡോ (വെണ്ണപ്പഴം)

ക്രീം പോലെ ഇരിക്കുന്നതിനാല്‍ പലര്‍ക്കും ഈ പഴം അത്ര ഇഷ്ടമാകില്ല. എന്നിരുന്നാലും മദ്യപിക്കുന്നതിന്‌ മുമ്പ്‌ കഴിക്കാന്‍ പറ്റിയ ഏറ്റവും മികച്ച പഴങ്ങളില്‍ ഒന്നാണ്‌ അവോകാഡോ.

ചീസ്‌ (പാല്‍ക്കട്ടി)

ചീസ്‌ (പാല്‍ക്കട്ടി)

മദ്യപിക്കുന്നതിന്‌ മുമ്പ്‌ ചീസ്‌ കഴിക്കുന്നത്‌ നല്ലതാണ്‌. ചീസ്‌ കഴിച്ചതിന്‌ ശേഷം എത്ര തന്നെ മദ്യപിച്ചാലും ഹാങ്‌ഓവര്‍ ഉണ്ടാകില്ല.

ശതാവരി (അസ്‌പെറഗസ്‌)

ശതാവരി (അസ്‌പെറഗസ്‌)

ശതാവരിയില്‍ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്‌. അമിനോ ആസിഡുകള്‍ മദ്യത്തിന്റെ ദഹനത്തിന്‌ സഹായിക്കുകയും കരള്‍ കോശങ്ങളെ മദ്യത്തില്‍ നിന്ന്‌ സംരക്ഷിക്കുകയും ചെയ്യും.

ഒലിവെണ്ണ

ഒലിവെണ്ണ

ഒരു ടേബിള്‍സ്‌പൂണ്‍ ഒലിവെണ്ണ കൊണ്ട്‌ ഹാങ്‌ഓവറിന്റെ എല്ലാവിധ ബുദ്ധിമുട്ടുകളില്‍ നിന്നും നിങ്ങള്‍ക്ക്‌ രക്ഷനേടാം. ഒലിവെണ്ണ കുടലില്‍ കടിടയുള്ള ഒരു ആവരണം സൃഷ്ടിക്കുകയും അതിനെ മദ്യത്തില്‍ നിന്ന്‌ സംരക്ഷിക്കുകയും ചെയ്യുന്നു.

പാല്‍

പാല്‍

അര ഗ്ലാസ്‌ അല്ലെങ്കില്‍ ഒരു ഗ്ലാസ്‌ തണുപ്പിച്ച പാലിന്‌ പല അത്ഭുതങ്ങളും കാട്ടാന്‍ കഴിയും. മദ്യപിക്കുന്നതിന്‌ മുമ്പ്‌ കഴിക്കാവുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നാണ്‌ പാല്‍.

പഴങ്ങള്‍

പഴങ്ങള്‍

പഴങ്ങളില്‍ ധാരാളം വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്‌. ഇവ ശരീരസ്രവങ്ങളുടെ തുലനാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും. ധാരാളം പഴങ്ങള്‍ കഴിക്കുന്നത്‌ ഹാങ്‌ഓവറിനെയും ചെറുക്കും.

English summary

Honey with warm water for weight loss

according to experts, it is said that a person should always consume some amount of food before taking the glass to hand. Today, Boldsky shares with you some of the most healthiest foods to eat before drinking alcohol.
Story first published: Thursday, January 16, 2014, 11:26 [IST]
X
Desktop Bottom Promotion