For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയത്തിനു ചേരുംലഘുഭക്ഷണങ്ങള്‍

By Viji Joseph
|

നമ്മളെ ജീവനോടെയും ആരോഗ്യത്തോടെയും നിലനിര്‍ത്തുന്ന അവയവമാണ്‌ ഹൃദയം. ശരീരം മുഴുവന്‍ എത്തുന്ന രക്തത്തിന്റെ ഉറവിടം ഹൃദയമാണ്‌. മനുഷ്യന്റെ നിലനില്‍പ്പിന്റെ പ്രധാന തെളിവാണ്‌ ഹൃദയമിടുപ്പ്‌. ഹൃദയത്തിന്റെ ആരോഗ്യത്തിനുണ്ടാകുന്ന ചെറിയ പ്രശ്‌നം പോലും ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെയും ബാധിക്കും. ആരോഗ്യമുള്ള ഹൃദയം ആരോഗ്യമുള്ള ജീവിതം പ്രദാനം ചെയ്യും.

ഹൃദ്രോഗങ്ങള്‍ പാരമ്പര്യമായിട്ടോ,ജനിതക പ്രശ്‌നങ്ങള്‍ മൂലമോ അല്ലെങ്കില്‍ ക്രമേണ ഉണ്ടാകുന്നതോ ആകാം. ആദ്യത്തെ രണ്ട്‌ തരം ഹൃദ്രോഗങ്ങള്‍ക്കും മുന്‍കരുതലുകള്‍ ഒന്നും അധികമില്ല. എന്നാല്‍ സ്വയം വികസിച്ച്‌ വരുന്ന രോഗങ്ങളെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ കഴിയും. അനാരോഗ്യകരമായ ജീവിത ശൈലി, ഭക്ഷണശീലം, ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവയാണ്‌ ഇത്തരത്തിലുള്ള ഹൃദ്രോഗങ്ങള്‍ക്ക്‌ പ്രധാന കാരണം. ഉയര്‍ന്ന കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളും ഹൃദയസ്‌തംഭനങ്ങളും ഉണ്ടാവാന്‍ ഇവ കാരണമാകും.

<strong>ഭാരം വർദ്ധിപ്പിക്കാന്‍ ഒമ്പതു വഴികൾ</strong>ഭാരം വർദ്ധിപ്പിക്കാന്‍ ഒമ്പതു വഴികൾ

വ്യായാമം, നല്ല ശീലങ്ങള്‍, മികച്ച ഭക്ഷണക്രമം എന്നിവയിലൂടെ ഇത്തരം ഹൃദ്രോഗങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ കഴിയും. ആരോഗ്യദായകങ്ങളായ ലഘുഭക്ഷണങ്ങളും ഭക്ഷണ ക്രമവും ഹൃദയത്തെ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്ന നിരവധി ലഘുഭക്ഷണങ്ങള്‍ ഉണ്ട്‌. ഇവ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും.

ഹൃദയാരോഗ്യത്തിന്‌ മികച്ച ചില ലഘുഭക്ഷണങ്ങള്‍

1. ഓട്‌സ്‌

1. ഓട്‌സ്‌

ഓട്‌സ്‌ ഹൃദയത്തിന്റെ ആരോഗ്യത്തിന്‌ മികച്ചതാണ്‌. ഇവ കൊളസ്‌ട്രോളിന്റെ അളവ്‌ കുറച്ച്‌ ഹൃദയത്തിന്റെ ആരോരോഗ്യം മെച്ചപ്പെടുത്തും. ഓട്‌്‌സില്‍ ചില നല്ല കൊഴുപ്പുകളും ഒമേഗ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്‌. ഇവ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കും. ഓട്‌സ്‌ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കും.

2 ബ്രൗണ്‍ ബ്രഡ്‌ സാന്‍ഡ്‌ വിച്ച്‌

2 ബ്രൗണ്‍ ബ്രഡ്‌ സാന്‍ഡ്‌ വിച്ച്‌

സമ്പൂര്‍ണ്ണ ധാന്യങ്ങളില്‍ ധാരാളം ഫൈറ്റോ ന്യൂട്രിയന്റ്‌സ്‌ അടങ്ങിയിട്ടുണ്ട്‌. ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിന്‌ വളരെ നല്ലതാണ്‌. ബ്രൗണ്‍ ബ്രഡ്‌ ഉണ്ടാക്കുന്നത്‌ സമ്പൂര്‍ണ ധാന്യങ്ങള്‍ കൊണ്ടാണ്‌ . അതുപോലെ പച്ചറികളില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും അടങങിയിട്ടുണ്ട്‌ . ഇവയും ആരോഗ്യത്തിന്‌ വളരെ നല്ലതാണ്‌. ഇവ രണ്ടും കൂടി ചേര്‍ത്ത്‌ കഴിക്കുന്നത്‌ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ബ്രൗണ്‍ബ്രഡ്‌ , ചീര ഇല, തക്കാളി ,വെള്ളരിക്ക, ഉള്ളി എന്നിവ ചേര്‍ത്ത്‌ വളരെ എളുപ്പം സാന്‍ഡ്‌ വിച്ച്‌ ഉണ്ടാക്കാം. ആരോഗ്യത്തിന്‌ ഹാനികരമാകുന്ന ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കി ഇവ കഴിക്കുന്നത്‌ ഹൃദയത്തിന്റെ ആരോഗ്യത്തിന്‌ ഗുണം ചെയ്യും

3. സൂപ്പ്‌

3. സൂപ്പ്‌

വളരെ പെട്ടന്ന്‌ ഉണ്ടാക്കാനും കഴിക്കാനും സാധിക്കുന്ന ലഘുഭക്ഷണമാണ്‌ സൂപ്പ്‌. വയര്‍ നിറയ്‌ക്കുമെന്നതിന്‌ പുറമെ ഇവ ആരോഗ്യത്തിന്‌ വളരെ നല്ലതുമാണ്‌. വിവിധ തരത്തിലുള്ള പച്ചക്കറികളും ധാന്യങ്ങളും ഉപയോഗിച്ച്‌ സൂപ്പ്‌ ഉണ്ടാക്കാം. ധാരാളം പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാല്‍ ചീര, തക്കാളി സൂപ്പുകള്‍ ഹൃദയത്തിന്‌ വളരെ നല്ലതാണ്‌. പച്ചക്കറി ബ്രോത്തും ഹൃദയത്തിന്‌ ഗുണം ചെയ്യുന്ന ലഘുഭക്ഷണമാണ്‌. രാത്രി ഭക്ഷണത്തിനൊപ്പവും വൈകുന്നേരങ്ങളിലും സൂപ്പ്‌ കഴിക്കാം.

4. മുളകള്‍

4. മുളകള്‍

ശരീരത്തിലെ കൊളസ്‌്‌ട്രോളിനെ സന്തുലിതമാക്കി ഹൃദയത്തെ ആരോഗ്യത്തോടിരിക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ മുളകളില്‍ അടങ്ങിയി്‌ടുണ്ട്‌. ഉള്ളി, തക്കാളി, മുളക്‌ എന്നിവ ചേര്‍ത്ത്‌ മുളകള്‍ ദിവസവും കഴിക്കുന്നത്‌ ഹൃദയത്തിന്റെ ആരോഗ്യത്തിന്‌ നല്ലതാണ്‌. മുള ചാട്ടുകള്‍ കൂടുതല്‍ സ്വാദിഷ്‌ഠമാക്കാന്‍ നാരങ്ങനീരും കുരുമുളകും ചേര്‍ത്ത്‌ കഴിക്കാം.

5. തൈരും പഴങ്ങളും

5. തൈരും പഴങ്ങളും

തൈരും പഴങ്ങളും ചേര്‍ത്ത്‌ കഴിക്കുന്നത്‌ ഹൃദത്തിന്‌ ആരോഗ്യവും ഊര്‍ജ്ജവും നല്‍കും. ഇവയില്‍ കൊഴുപ്പ്‌ കുറവാണ്‌ കൂടാതെ ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധവും. തൈരും പഴങ്ങളും ചേര്‍ന്ന മിശ്രിതത്തില്‍ പൂരിത കൊഴുപ്പ്‌ വളരെ കുറവായതിനാല്‍ ഹൃദയത്തിന്‌ ഗുണം ചെയ്യും.

Read more about: heart ഹൃദയം
English summary

Healthy snacks for heart

There are many snacks that should be eaten regularly to maintain the heart health. There are several such snacks that can even enhance and stimulate the working of heart.
Story first published: Thursday, January 16, 2014, 13:59 [IST]
X
Desktop Bottom Promotion