For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുളിച്ച മോരിന്റെ ആരോഗ്യഗുണങ്ങള്‍

|

ശരീരത്തിന് ആരോഗ്യവും ഉണര്‍വും നല്‍കുന്ന ഒന്നാണ് മോര്, തൈര് എന്നിവ. കൊഴുപ്പു കളഞ്ഞ തൈരാണ് മോര്. മോരില്‍ വെള്ളം ചേര്‍ത്തു കുടിയ്ക്കുന്ന സംഭാരവും ഏറെ നല്ലതു തന്നെ.

മോര് പുളിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ കൂടുമെന്നാണ് പറയുന്നത്. മാത്രമല്ല, വയറിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

നെയ്യിന്റെ ഗുണങ്ങള്‍നെയ്യിന്റെ ഗുണങ്ങള്‍

ആരോഗ്യത്തിന് മാത്രമല്ല, സണ്‍ടാന്‍ പോലുള്ള ചര്‍മപ്രശ്‌നങ്ങള്‍ അകറ്റുന്നതിനും മോര് നല്ലതു തന്നെയാണ്.

പുളിച്ച മോരിന്റെ ആരോഗ്യമേന്മകളെന്തെന്നറിയൂ,

കാല്‍സ്യം

കാല്‍സ്യം

പുളിച്ച തൈരില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാണ്. കാല്‍സ്യം എല്ലുകളുടേയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.

ഊര്‍ജം

ഊര്‍ജം

വേനല്‍ക്കാലത്തിന് ഏറ്റവും ഉത്തമമായ പാനീയമാണ് സംഭാരം. വേനലിലെ തളര്‍ച്ചയകറ്റി ശരീരത്തിന് ഊര്‍ജം നല്‍കാനാവുമെന്നു മാത്രമല്ല, സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സംഭാരത്തിന് സാധിക്കും.

കൊഴുപ്പ്

കൊഴുപ്പ്

കൊഴുപ്പ് തീരെയടങ്ങാത്ത പാനീയമെന്ന ഗുണം കൂടി ഇതിനുണ്ട്. തൈര് കഴിച്ചാല്‍ തടിയ്ക്കുമെന്ന് പേടിച്ച് തൈരു കഴിയ്ക്കാതിരിക്കുന്നവര്‍ക്ക് കുടിയ്ക്കാന്‍ പറ്റിയ പാനീയം.

വൈറ്റമിന്‍

വൈറ്റമിന്‍

സിങ്ക്,അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ദഹനശക്തി

ദഹനശക്തി

ദഹനശക്തി വര്‍ദ്ധിപ്പിയ്ക്കുവാന്‍ മോരിന് കഴിയും.ഇതു മൂലം മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകലുകയും ചെയ്യും.

പാല്‍ ഗുണങ്ങള്‍

പാല്‍ ഗുണങ്ങള്‍

പാലിനോട് അലര്‍ജിയുണ്ടെങ്കില്‍ പാല്‍ ഗുണങ്ങള്‍ മുഴുവനായും ലഭിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് പുളിച്ച മോര്.

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കു പറ്റിയ ഒരു പരിഹാരം കൂടിയാണ് പാല്‍.

Read more about: food ഭക്ഷണം
English summary

Health Benefits Tangy Buttermilk

Curd and butter milk is good for health. If buttermilk is tangy, it yields more health benefits, want to know more about this, read,
Story first published: Friday, January 10, 2014, 15:47 [IST]
X
Desktop Bottom Promotion