For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മത്തിയുടെ ആരോഗ്യഗുണങ്ങള്‍

|

മത്സ്യപ്രേമികള്‍ക്ക് ഇഷ്ടപ്പെട്ട ഒന്നായിരിയ്ക്കും ചാള അഥവാ മത്തി. വറുത്തും കറി വച്ചുമെല്ലാം ഇത് കഴിയ്ക്കുന്നത് സ്വാദിഷ്ടമാണെന്നു പറയേണ്ടതില്ലല്ലോ.

മത്തി നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പ്രധാന വിഭവമാണ്. ഇതിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ആരോഗ്യത്തിനു നല്ലതാണെന്നു മാത്രമല്ല, പല അസുഖങ്ങളും തടയുന്നതിനുള്ള നല്ലൊരു ഉപാധി കൂടിയാണിത്.

ധാരാളം ധാതുക്കള്‍ അടങ്ങിയ ഒന്നാണ് മത്തി. അയേണ്‍, ഫോസ്ഫറസ്, കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ഡി എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് മത്തി. ഇതിലെ വൈറ്റമിന്‍ ബി 12 കാര്‍ഡിയാക് പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നു. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ഹാര്‍ട്ട് അറ്റാക് പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും മത്തിയ്ക്കു കഴിയും.

ഇതില്‍ വൈറ്റമിന്‍ ഡി, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കോളോറെക്ടല്‍ ക്യാന്‍സര്‍ തടയാന്‍ ഇതുകൊണ്ടു സാധിയ്ക്കും.

അമിനോ ആസിഡ്, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് മത്തി. ഇത് ശരീരത്തിലെ ഓക്‌സിജന്‍ പ്രവാഹം ശക്തിപ്പെടുത്താന്‍ സഹായിക്കും. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കും.

sardines

50 കഴിഞ്ഞവരില്‍ മക്യൂലര്‍ ഡീജെനറേഷന്‍ എന്നൊരു അവസ്ഥ കാണപ്പെടാറുണ്ട്. കണ്ണിന്റെ കാഴ്ച വര്‍ഷം തോറും കുറയുന്നതാണ് ഇത്. ഇതിനെ ചെറുക്കാന്‍ മത്തി നല്ലതാണ്.

ഇവ കറി വച്ചോ എണ്ണ ചേര്‍ക്കാതെ പാകം ചെയ്‌തോ കഴിയ്ക്കുന്നതാണ് കൂടുതല്‍ പ്രയോജനം നല്‍കുകയെന്നു തിരിച്ചറിയുക. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ.

തടി വേഗം കുറച്ചാലുള്ള അപകടങ്ങള്‍തടി വേഗം കുറച്ചാലുള്ള അപകടങ്ങള്‍

English summary

Health Benefits Of Sardine

Sardine fish are one of the most nutritious fish available. They are rich in minerals, calcium and vitamins. Sardines are good for controlling heart hazard,
Story first published: Tuesday, October 28, 2014, 13:34 [IST]
X
Desktop Bottom Promotion