For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊട്ടെറ്റോ ജ്യൂസിന്റെ ആരോഗ്യഗുണങ്ങള്‍

By Smithesh Sasi
|

ലോകമെമ്പാടുമുള്ള ധാരാളം പേരുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നാണ്‌ ഉരുളക്കിഴങ്ങ്‌. കറുമുറ കഴിക്കാവുന്ന ചിപ്‌സ്‌ പോലുള്ള ലഘുഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍ ഉരുളക്കിഴങ്ങ്‌ ഉത്തമമാണ്‌. ഉരുളക്കിഴങ്ങിന്റെ രുചിയെ കുറിച്ച്‌ എല്ലാവരും ബോധവാന്മാര്‍ ആണെങ്കിലും ഉരുളക്കിഴങ്ങിന്റെയും അതിന്റെ നീരിന്റെയും മറ്റു ഗുണങ്ങളെ കുറിച്ച്‌ അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്‌. ഇരുമ്പ്‌, പൊട്ടാസ്യം, ഫോസ്‌ഫറസ്‌, നാരുകള്‍, കാല്‍സ്യം, പ്രോട്ടീനുകള്‍, വിറ്റാമിനുകളായ എ, ബി സി എന്നിവ ഉരുളക്കിഴങ്ങില്‍ ധാരാളമടങ്ങിയിട്ടുണ്ട്‌. ഇവ ആരോഗ്യത്തിന്‌ വളരെ നല്ലതാണ്‌.

ഗ്യാസ് വേണ്ടെങ്കില്‍ ഇവയും വേണ്ട

കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നു

ഉരുളക്കിഴങ്ങ്‌ നീര്‌ കുടിക്കുന്നത്‌ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഇത്‌ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യും.

ഹൃദയ സംബന്ധമായ രേഗങ്ങളെ ചെറുക്കുന്നു

ഹൃദയ സംബന്ധമായ രേഗങ്ങളെ ചെറുക്കുന്നു

ഉരുളക്കിഴങ്ങ്‌ നീര്‌ പതിവായി കുടിക്കുന്നത്‌ ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യത കുറയ്‌ക്കാനും ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനും ഉത്തമമാണ്‌. രക്തക്കുഴലുകളിലെ തടസ്സം ഒഴിവാക്കാനും ക്യാന്‍സര്‍, ഹൃദയാഘാതം, ട്യൂമറുകള്‍ എന്നിവയെ പ്രതിരോധിക്കാനും ഇതിന്‌ കഴിയുമെന്നും പറയപ്പെടുന്നു.

ഭാരം കുറയ്‌ക്കുന്നു

ഭാരം കുറയ്‌ക്കുന്നു

ദിവസവും രാവിലെ പ്രാതലിന്‌ മുമ്പും രാത്രി ഉറങ്ങുന്നതിന്‌ രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പും ഓരോ ഗ്ലാസ്‌ ഉരുളക്കിഴങ്ങ്‌ നീര്‌ കുടിക്കുന്നത്‌ ദഹനപ്രക്രിയയെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കും.

കിഡ്‌നികളുടെ സുഹൃത്ത്‌

കിഡ്‌നികളുടെ സുഹൃത്ത്‌

ഉരുളക്കിഴങ്ങ്‌ നീര്‌ പതിവായി കുടിക്കുന്നത്‌ കിഡ്‌നി രോഗങ്ങളുടെ ചികിത്സയ്‌ക്ക്‌ ഉത്തമമാണ്‌. ഇത്‌ രക്തസമ്മര്‍ദ്ദവും പ്രമേഹവും കുറയാനും സഹായിക്കും. ഉരുളക്കിഴങ്ങ്‌ നീര്‌ മൂത്രാശയത്തിലും മറ്റും കല്ലുകള്‍ രൂപപ്പെടുന്നത്‌ തടയും.

ഹെപ്പറ്റൈറ്റിസ്‌

ഹെപ്പറ്റൈറ്റിസ്‌

കരളിലും പിത്താശയത്തിലും അടിയുന്ന മാലിന്യങ്ങളെ പുറംതള്ളി ഇവയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ഉരുളക്കിഴങ്ങ്‌ നീരിന്‌ കഴിയും. ജപ്പാന്‍കാര്‍ ഹെപ്പറ്റൈറ്റിസിന്റെ ചികിത്സയ്‌ക്ക്‌ ഉരുളക്കിഴങ്ങ്‌ നീര്‌ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌.

ക്യാന്‍സര്‍

ക്യാന്‍സര്‍

ദിവസവും ഒന്നോ രണ്ടോ ഗ്ലാസ്‌ ഉരുളക്കിഴങ്ങ്‌ നീര്‌ കുടിക്കുന്നതിലൂടെ ക്യാന്‍സര്‍, കുടലിലെ അള്‍സര്‍, കിഡ്‌നി രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, അമിത രക്തസമ്മര്‍ദ്ദം, തോള്‍ വേദന തുടങ്ങിയ നിരവധി രോഗങ്ങളെ ചെറുക്കാന്‍ കഴിയും.

മുടി വളര്‍ച്ച വേഗത്തിലാക്കുന്നു

മുടി വളര്‍ച്ച വേഗത്തിലാക്കുന്നു

ഉരുളക്കിഴങ്ങ്‌ നീര്‌ പതിവായി തലയില്‍ തേച്ചുപിടിപ്പിക്കുന്നത്‌ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കും. ഒരു ഉരുളക്കിഴങ്ങ്‌ എടുക്കുക. അതിന്റെ തൊലി നീക്കിയ ശേഷം ചെറിയ കഷണങ്ങളാക്കി അരയ്‌ക്കുക. ഇതില്‍ നിന്ന്‌ നീര്‌ പിഴിഞ്ഞെടുത്ത്‌ അതില്‍ കുറച്ച്‌ തേനും മുട്ടയുടെ വെള്ളയും ചേര്‍ത്ത്‌ നന്നായി ഇളക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലുമായി തേച്ച്‌ പിടിപ്പിക്കുക. രണ്ട്‌ മണിക്കൂറിന്‌ ശേഷം ഷാംപൂവോ മറ്റോ ഉപയോഗിച്ച്‌ നന്നായി കഴുകി കളയുക.

Read more about: health ആരോഗ്യം
English summary

Health Benefits Of Potato Juice

Besides its taste the numerous health benefits of potato and its juice are less known by the people. Here are some health benefits of potato juice
Story first published: Saturday, January 18, 2014, 15:36 [IST]
X
Desktop Bottom Promotion