For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെ​ണ്ടയ്ക്കയുടെ ആരോഗ്യമേന്മകള്‍

By Super
|

ഒക്റ അഥവാ വെണ്ടയ്ക്ക പുഷ്പിക്കുന്ന ഒരു സസ്യയിനമാണ്. ലേഡീസ് ഫിംഗര്‍, ബിന്ദി എന്നീ പേരുകളിലും പല പ്രദേശങ്ങളിലും അറിയപ്പെടുന്ന വെണ്ടയ്ക്ക പോഷകസമ്പന്നമാണ്. വെണ്ടയ്ക്കയുടെ ശാസ്ത്രീയ നാമം 'ആബെല്‍മോസ്ചസ് എസ്കുലെന്‍റ്സ്' എന്നാണ്. ഈ പച്ചക്കറിയിനത്തിന്‍റെ ഉത്ഭവം എവിടെ നിന്നാണെന്ന് കൃത്യമായി അറിവില്ല. സൗത്ത് ഏഷ്യ, വെസ്റ്റ് ആഫ്രിക്ക, എത്യോപ്യ എന്നിവിടങ്ങളാണെന്ന് ഊഹിക്കപ്പെടുന്നെങ്കിലും ഇക്കാര്യത്തില്‍ തീര്‍ച്ചയില്ല.

വെണ്ടയ്ക്കയെ ഒക്റയെന്ന പേരില്‍ വിളിക്കുന്ന പ്രധാന രാജ്യം അമേരിക്കയാണ്. ലോകമെങ്ങും പല പേരുകളില്‍ ഇത് അറിയപ്പെടുന്നു. കരീബിയ മുതല്‍ ചൈന വരെ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ഥമായ വിഭവങ്ങളില്‍ വെണ്ടയ്ക്ക ഉപയോഗിക്കുന്നു. അച്ചാറിടാന്‍ ഉപയോഗിക്കുന്നതിനാല്‍ ഇതിന് ഏറെ പ്രചാരം എല്ലാക്കാലത്തുമുണ്ട്. കൂടാതെ സൂപ്പ്, കറികള്‍ എന്നിവയ്ക്കും ഓയില്‍ നിര്‍മ്മിക്കാനും വെണ്ടയ്ക്ക ഉപയോഗിക്കുന്നു.

വിചിത്രമായ ഗോത്രാഹാരങ്ങള്‍വിചിത്രമായ ഗോത്രാഹാരങ്ങള്‍

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളതാണ് വെണ്ടയ്ക്ക. മിനറലുകള്‍, വിറ്റാമിനുകള്‍, ഓര്‍ഗാനിക് സംയുക്തങ്ങള്‍ എന്നിവയാണ് വെണ്ടയ്ക്കക്ക് ആരോഗ്യഗുണങ്ങള്‍ നല്കുന്നത്.

ദഹനം

ദഹനം

ആഹാരത്തിലെ ഫൈബറിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും എന്നതാണ് വെണ്ടയ്ക്കയുടെ പ്രധാന മേന്മകളിലൊന്ന്. ഇതിലെ പശയുള്ള ഫൈബര്‍ ദഹനേന്ദ്രിയത്തിന് ഏറെ അനുയോജ്യമാണ്. ഇത് വഴി മലവിസര്‍ജ്ജനം സാധാരണ രീതിയിലാക്കുകയും ഉദരസംബന്ധമായ പ്രശ്നങ്ങളായ വയര്‍ ചീര്‍ക്കല്‍, മലബന്ധം, കൊളുത്തിപ്പിടുത്തം, ഗ്യാസ് എന്നിവ കുറയ്ക്കുകയും ചെയ്യും. അതിസാരം തടയാനും ശരീരത്തിലെ അമിതമായ കൊളസ്ട്രോള്‍ ഇല്ലാതാക്കാനും ഇത് ഫലപ്രദമാണ്.

കാഴ്ചശക്തി

കാഴ്ചശക്തി

വിറ്റാമിന്‍ എ, ആന്‍റിഓക്സിഡന്‍റുകളായ ബീറ്റ കരോട്ടിന്‍, ക്സാന്തെയിന്‍, ലുട്ടെയിന്‍ എന്നിവ ഉയര്‍ന്ന അളവില്‍ വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. സെല്ലുലാര്‍ മെറ്റബോളിസം വഴി രൂപപ്പെടുന്ന ഉപോത്പന്നമായ സ്വതന്ത്രമൂലകങ്ങളെ നശിപ്പിക്കാനും നിര്‍വ്വീര്യമാക്കാനും വെണ്ടയ്ക്ക സഹായിക്കും. ശരീരത്തിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന ഈ മൂലകങ്ങള്‍ കാഴ്ചശക്തിയെയും ദോഷകരമായി ബാധിക്കും. വെണ്ടയ്ക്ക ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് മികച്ച കാഴ്ച ശക്തിക്കും, തിമിരം തടയാനും, റെറ്റിനയുടെ തകരാറുകള്‍ തടയാനും സഹായിക്കും.

ചര്‍മ്മസംരക്ഷണം

ചര്‍മ്മസംരക്ഷണം

വിറ്റാമിന്‍ എയും ആന്‍റിഓക്സിഡന്‍റുകളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ്. വേഗത്തില്‍ സുഖപ്പെടാനും, മുഖക്കുരു, ചര്‍മ്മത്തിലെ പാടുകള്‍ എന്നിവ മായാനും, ചുളിവുകളില്ലാതാക്കാനും ഇവ സഹായിക്കും. ഈ ആന്‍റി ഓക്സിഡന്‍റുകള്‍ സ്വതന്ത്രമൂലകങ്ങളെ നിര്‍വ്വീര്യമാക്കുന്നതിനാല്‍ ചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് നാശമുണ്ടാകില്ല എന്നതിനാലാണ് ഇത് സാധ്യമാകുന്നത്.

രോഗപ്രതിരോധം

രോഗപ്രതിരോധം

വെണ്ടയ്ക്കയിലെ ആന്‍റിഓക്സിഡന്‍റുകള്‍ സ്വതന്ത്രമൂലകങ്ങളുമായി പൊരുതാന്‍ കഴിവുള്ളതാണ്. ഇതിലെ വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് വഴി വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി കൂട്ടും. ഇവ പുറമേ നിന്ന് കടന്ന് ശരീരത്തിന്‍റെ പ്രതിരോധ ശേഷി കുറയ്ക്കുന്ന രോഗാണുക്കളെയും വസ്തുക്കളെയും എതിരിടാന്‍ കഴിവുള്ളതാണ്.

രക്തസമ്മര്‍ദ്ധവും, ഹൃദയാരോഗ്യവും

രക്തസമ്മര്‍ദ്ധവും, ഹൃദയാരോഗ്യവും

മനുഷ്യന്‍റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഘടകമായ പൊട്ടാസ്യം വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം ശരീരത്തിലെ ജലത്തിന്‍റെ അളവ് നിയന്ത്രിക്കും. സോഡിയത്തിന്‍റെ അളവ് നിയന്ത്രിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. രക്തക്കുഴലുകളെയും ധമനികളെയും റിലാക്സ് ചെയ്യാന്‍ സഹായിക്കുന്ന പൊട്ടാസ്യം ഹൃദയത്തിനും ആശ്വാസം നല്കും. ഇത് വഴി ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിനുള്ള സാഹചര്യം കുറയ്ക്കാനാവും.

മുന്നറിവ്

മുന്നറിവ്

വെണ്ടയ്ക്കയെ സംബന്ധിച്ച് ഒരു പ്രശ്നമെന്ന് പറയാവുന്നത് ഓക്സലേറ്റുകളുടെ ഉയര്‍ന്ന അളവാണ്. വൃക്കയിലും, പിത്താശയത്തിലും കല്ലുണ്ടെങ്കില്‍ ഓക്സലേറ്റുകള്‍ ഈ കല്ലുകളില്‍ പറ്റിപ്പിടിച്ച് അവ കൂടുതല്‍ വലുതായി പ്രശ്നം കൂടുതല്‍ വഷളാകാനിടയാക്കും. വെണ്ടയ്ക്ക പൊരിച്ച് കഴിക്കുന്നത് കൊളസ്ട്രോള്‍ ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്താനിടയാക്കും. അതിനാല്‍ മറ്റ് രീതികളിലുള്ള പാചകമാണ് നല്ലത്. ഇവ ഒഴിച്ച് നിര്‍ത്തിയാല്‍ ലോകമെങ്ങും ഉപയോഗിക്കപ്പെടുന്ന സ്വാദിഷ്ടമായ വിഭവമായ വെണ്ടയ്ക്കയെ ഭക്ഷണത്തിലുള്‍പ്പെടുത്താം.

Read more about: food ഭക്ഷണം
English summary

Health Benefits Of Okra

There are plenty of alternative uses for okra, due to its wide range of health benefits, but most of the health benefits are due to the minerals, vitamins, and organic compounds found in this vegetable.
X
Desktop Bottom Promotion