For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുളകിന്റെ ആരോഗ്യ ഗുണങ്ങള്‍

By Super
|

കാപ്‌സിക്കത്തിന്റെ ഗണത്തില്‍ പെടുന്ന വീര്യമേറിയ മുളകുകളുടെ സ്വദേശം ഉഷ്‌ണമേഖലാ അമേരിക്കന്‍ പ്രദേശങ്ങളാണ്‌. വൈവിധ്യമാര്‍ന്ന നിറങ്ങളിലുള്ള ഇത്തരം മുളകുകളില്‍ നിന്നും പക്ഷെ ആളുകള്‍ പൊതുവെ അകന്നു നില്‍ക്കുന്നതായാണ്‌ കാണുന്നത്‌. എന്നാല്‍ ചൂടിനെ കൈകാര്യം ചെയ്യാനുള്ള ഇവയുടെ കഴിവിനെ കുറിച്ച്‌ നിങ്ങള്‍ക്ക്‌ അറിയാമോ?

ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതും കലോറി കുറഞ്ഞതുമായ പച്ചക്കറിയാണ്‌ മുളക്‌. അതിനാല്‍ ശരീര ഭാരം കുറയ്‌ക്കാനുള്ള ഏത്‌ ഭക്ഷണക്രമത്തിലും ഇവയെ ഉള്‍പ്പെടുത്താം. മുളകിന്റെ എരിച്ചില്‍ ശരീരഭാരം കുറയ്‌ക്കാന്‍ കൂടുതല്‍ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള ഘടങ്ങള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും കുറച്ച്‌ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും . കൂടാതെ കൊഴുപ്പിനെ ദഹിപ്പിക്കുകയും ചെയ്യും.

മുളക്‌ മൃദുവായ ഉഷ്‌ണകാല പച്ചക്കറിയാണ്‌. മുളക്‌ ചെടികള്‍ക്ക്‌ ഉയര്‍ന്ന താപനില ആവശ്യമാണ്‌, വളരെ പതുക്ക വളരുന്ന ഇവ തക്കാളി ചെടിയേക്കാള്‍ ചെറുതായിരിക്കും. വൈവിധ്യമാര്‍ന്ന നിറങ്ങളിലുള്ള എരിവ്‌ കുറഞ്ഞ കാപ്‌സിക്കം വളരെ പെട്ടന്നാണ്‌ വിപണിയിലേക്ക്‌ കടന്നു വന്നത്‌. ഇപ്പോള്‍ ഭക്ഷണം, സുഗന്ധവ്യജ്ഞനം, ആഭരണങ്ങള്‍ എന്നിവയ്‌ക്ക്‌ വേണ്ടി വിവിധ തരത്തിലുള്ള മുളകുകള്‍( പിമിയെന്റോ, ടബാസ്‌കോ,കെയ്‌ന്നി,ചിലി,പാപ്രിക) തോട്ടങ്ങളില്‍ നട്ടുവളര്‍ത്തുന്നുണ്ട്‌.

മുളകിന്റെ ആരോഗ്യ ഗുണങ്ങള്‍

തലവേദന

തലവേദന

തലച്ചോറിലേക്കുള്ള വേദനയുടെ പ്രധാന വാഹകരാണ്‌ സബ്‌സറ്റന്‍സ്‌ പി. യഥാര്‍ത്ഥത്തില്‍ തല, ചെന്നി, സൈനസ്‌ പ്രദേശങ്ങളിലൂടെയെല്ലാം കടന്നു പോകുന്ന മൊത്തം ട്രൈജെമിനല്‍ നാഡിയിലെ വേദന, വീക്കം എന്നിവ ഉണ്ടാകുന്നതിന്റെ പ്രധാന പ്രവര്‍ത്തനം സബ്‌സ്റ്റന്‍സ്‌ പിയുടേതാണ്‌. ഒരിക്കല്‍ നാഡിഞരമ്പുകള്‍ സബ്‌സ്റ്റന്‍സ്‌ പിയ്‌ക്ക്‌ വിധേയമായാല്‍ , വികസിച്ചു കൊണ്ടായിരിക്കും അവ പ്രതികരിക്കുക. ഇത്‌ സൈനസിന്റെ ലക്ഷണങ്ങളും വേദനയും ഉണ്ടാക്കും. മുളകില്‍ കാണപ്പെടുന്ന കാപ്‌സെയ്‌സിന്‍ എന്ന പദാര്‍ത്ഥം ഇത്തരത്തിലുള്ള സൈനസ്‌, കൊടിഞ്ഞി പോലെയുള്ള തലവേദനകള്‍ കുറയ്‌ക്കാന്‍ വളരെ ഫലപ്രദമാണന്ന്‌ ക്ലിനിക്കല്‍ പരിശോധനകള്‍ കാണിച്ചു തരുന്നു.

സന്ധിവാതം

സന്ധിവാതം

സന്ധിവാതത്തിന്റെ വേദനയുള്ളവരുടെ രക്തത്തിലും സന്ധികള്‍ മുങ്ങിയിരിക്കുന്ന സൈനോവിയല്‍ ഫ്‌ളൂയിഡിലും സബ്‌സ്റ്റന്‍സ്‌ പിയുടെ അളവ്‌ സാധാരണ ഉയരാറുണ്ട്‌. കാപ്‌സെയ്‌സിന്‍, കാപ്‌സെയ്‌സിന്‍ അടങ്ങിയ ക്രീമുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത്‌ സബ്‌സ്റ്റന്‍സ്‌ പി ഉണ്ടാകുന്നത്‌ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ്‌ ഗവേഷണങ്ങള്‍ പറയുന്നത്‌.

സൈനസ്‌

സൈനസ്‌

കാപ്‌സെയിസിന്‌ ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്‌. ദീര്‍ഘ കാലമായുള്ള സൈനസ്‌ അണുബാധ ഫലപ്രദമായി ഇല്ലാതാക്കാന്‍ ഇവയ്‌ക്ക്‌ കഴിയും. ശുദ്ധമായ ഈ പ്രകൃതിദത്ത രാസവസ്‌തു മൂക്കടപ്പ്‌ മാറ്റുകയും സൈനസുമായി ബന്ധപ്പെട്ടുണ്ടാകുന്ന അലര്‍ജികള്‍ക്ക്‌ ആശ്വാസം നല്‍കുകയും ചെയ്യും. ദിവസവും ചെറിയ അളവില്‍ കാപ്‌സെയ്‌സിന്‍ ഉപയോഗിക്കുന്നത്‌ ദീര്‍ഘ നാളായുള്ള മൂക്കടപ്പ്‌ മാറാന്‍ സഹായിക്കും.

നീരും വ്രണവും

നീരും വ്രണവും

മുളകില്‍ കാണപ്പെടുന്ന കാപ്‌സെയ്‌സിന്‍ നീരും വ്രണങ്ങളും മൂലമുണ്ടാകുന്ന വേദനകള്‍ അകറ്റാന്‍ വളരെ ഫലപ്രദമാണന്ന്‌ നിരവധി ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതിന്‌ പുറമെ മുളകില്‍ വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്‌. വേദനയുള്ള സന്ധികള്‍, ശരീര വീക്കം, രക്തസ്രാവം എന്നിവയുള്ള പ്രദേശങ്ങളില്‍ ഇത്‌ നേരിട്ട്‌ ഉപയോഗിക്കാം. വേദനയുള്ള ഭാഗങ്ങളിലെ രക്തയോട്ടം ഇവ മെച്ചപ്പെടുത്തുകയും അതുവഴി നീരിനും വ്രണത്തിനും ആശ്വാസം നല്‍കുകയും ചെയ്യും. ചുവന്ന മുളക്‌ സംസ്‌കരിച്ച്‌ എണ്ണയാക്കിയത്‌ ഒരു പഞ്ഞിയില്‍ കേടുള്ള പല്ലില്‍ വയ്‌ക്കുന്നത്‌ പല്ലുവേദനയ്‌ക്ക്‌ ആശ്വാസം നല്‍കാന്‍ സഹായിക്കും. കുടല്‍ വ്രണം,അജീര്‍ണ്ണം,നാഡിചികിത്സ തുടങ്ങിയവയ്‌ക്ക്‌ പലരും മുളക്‌ ഉപയോഗിക്കാറുണ്ട്‌. രോഗം ബാധിച്ചിടത്ത്‌ വയ്‌ക്കാന്‍ മുളക്‌ അടങ്ങിയിട്ടുള്ള പ്രത്യേകതരം പ്ലാസ്റ്ററുകളും ലേപനങ്ങളും ലഭ്യമാകും. ജലദോഷം, ബ്രോണ്‍കൈറ്റിസ്‌, സൈനസൈറ്റിസ്‌ എന്നിവ പിടിപെടുകയാണെങ്കില്‍ നിങ്ങള്‍ കഴിക്കുന്ന സൂപ്പില്‍ അല്‍പ്പം മുളക്‌ കൂടി ചേര്‍ക്കുക.

ഉദരരോഗങ്ങള്‍

ഉദരരോഗങ്ങള്‍

ഉദരസംബന്ധമായ രോഗങ്ങളെ സംബന്ധിച്ച്‌ ഡ്യൂക്ക്‌ യൂണിവേഴ്‌സിറ്റി ലഭ്യമാക്കുന്ന ഗവേഷണത്തില്‍ പറയുന്നത്‌ കുടല്‍ രോഗങ്ങള്‍ക്ക്‌ കാപ്‌സെയ്‌സിന്‍ നല്ലൊരു പ്രതിവിധിയാണന്നാണ്‌. കുടല്‍ വീക്കത്തിന്റെ തുടക്കത്തിന്‌ ഒരു പ്രത്യേക നാഡി കോശ സ്വീകാരി ആവശ്യമാണന്നാണ്‌ ഡ്യൂക്കിലെ ഗേവഷകര്‍ കണ്ടെത്തിയത്‌. ദീര്‍ഘകാലത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന്‌ പുറമെ കുടല്‍ വീക്കം തുടര്‍ച്ചയായുള്ള വയറ്‌ വേദന, അസ്വസ്ഥത, വയറിളക്കം എന്നിവയ്‌ക്ക്‌ കാരണമാവുകയും ചെയ്യും .

അര്‍ബുദം

അര്‍ബുദം

കാപ്‌സെയ്‌സിന്‍ അര്‍ബുദ കോശങ്ങളെ ആത്മഹത്യക്ക്‌ പ്രേരിപ്പിക്കുമെന്നാണ്‌ കാന്‍സര്‍ റിസേര്‍ച്ച്‌ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്‌. പരീക്ഷണത്തില്‍ കാപ്‌സെയ്‌സിന്‍ ലഭ്യമാക്കിയ എലികളിലെ 80 ശതമാനം പ്രോസ്‌റ്റേറ്റ്‌ അര്‍ബുദ കോശങ്ങളും നശിച്ചതായി കണ്ടെത്തി, ചികിത്സിക്കാതിരുന്ന അഞ്ചില്‍ ഒന്നിന്റെയും പ്രോസ്‌റ്റേറ്റ്‌ ട്യൂമര്‍ കാപ്‌സെയ്‌സിനാല്‍ ഭേദമായി.

പ്രോസ്‌റ്റേറ്റ്‌ അര്‍ബുദത്തിന്റെ മടങ്ങി വരവ്‌ തടയാന്‍ കാപ്‌സെയ്‌സിന്‍ ഗുളികള്‍കൊണ്ട്‌ ഒരിക്കല്‍ സാധ്യമാകുമെന്നാണ്‌ ശാസ്‌ത്രജ്ഞരുടെ വിശ്വാസം.

സ്‌കോവില്ലി സ്‌കെയില്‍: മുളക്‌ എത്ര വീര്യമുള്ളതാണ്‌? മുളകിന്റെ വീര്യം കണക്കാക്കുന്നത്‌ സ്‌കോവില്ലി സ്‌കെയില്‍ അനുസരിച്ചാണ്‌. ശുദ്ധമായ കാപ്‌സെയ്‌സിന്‍ കുറഞ്ഞത്‌ 16 ദശലക്ഷം സ്‌കോവില്ലി യൂണിറ്റിലാണ്‌ അളക്കുന്നത്‌, വ്യാപകമായി ഉപയോഗിക്കുന്ന റാങ്ക്‌ രീതി 30,000 ആണ്‌. ഏറ്റവും അടിസ്ഥാന തലത്തിലുള്ള ബെല്‍പെപ്പറിന്‌ടറേത്‌ പൂജ്യം സ്‌കോവില്ലി യൂണിറ്റ്‌സ്‌ ആണ്‌. ഹബാനെറോ പെപ്പര്‍ ആണ്‌ ഏറ്റവും വീര്യം കൂടിയ മുളകായി കണക്കാക്കുന്നത്‌300,000 യൂണിറ്റ്‌. ഇന്ത്യയിലെ ഏറ്റവും വീര്യമേറിയ മുളകായ നാഗാ ജൊലോകി 2000 ത്തില്‍ പരിശോധിച്ചപ്പോള്‍ 855,000 യൂണിറ്റാണ്‌ നേടിയത്‌.

വേദന സംഹാരി

വേദന സംഹാരി

ഉഷ്‌ണമേഖലാ കാപ്‌സെയ്‌സിന്‍ അസ്ഥിവാത വേദനകള്‍ ഭേദമാക്കാന്‍ സാഹായിക്കുന്നതിന്റെ പേരില്‍ വളരെ അറിയപ്പെടുന്നവയാണ്‌. പ്രമേഹം മൂലമുള്‌ല വേദനകള്‍ക്കും ഇവ ആശ്വാസം നല്‍കും. തലച്ചോറിലേക്ക്‌ വേദന എത്തിക്കുന്നതില്‍ പ്രധാനിയായ സബ്‌സ്റ്റന്‍സ പിയെ പ്രതിരോധിക്കാനുള്ള കഴിവ്‌ കാപ്‌സെയ്‌സിനുണ്ട്‌. നാഡികളില്‍ വീക്കമുണ്ടാക്കി തലവേദനയും സൈനസ്‌ ലക്ഷണങ്ങളും ഉണ്ടാക്കാന്‍ സബ്‌സ്റ്റന്‍സ്‌ പി കാരണമാകും. തുടര്‍ച്ചയായുള്ള തലവേദന, കൊടിഞ്ഞി, സൈനസ്‌ മൂലമുള്ള തലവേദന എന്നിവയ്‌ക്ക്‌ കാപ്‌സെയ്‌സിന്‍ ഒരു പോലെ പരിഹാരം നല്‍കുമെന്ന്‌ ഗവേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.

കുടല്‍ രോഗങ്ങള്‍

കുടല്‍ രോഗങ്ങള്‍

കുടല്‍ രോഗങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വീക്കങ്ങള്‍ക്ക്‌ കാപ്‌സെയ്‌സിന്‍ പരിഹാരം നല്‍കുമെന്ന്‌ ഡ്യൂക്ക്‌ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. എച്ച്‌. പൈരോറി പോലുള്ള ബാക്ടീരിയകളെ നശിപ്പിക്കാനുള്ള ഇവയുടെ കഴിവ്‌ വയറ്റില്‍ അള്‍സറുകള്‍ വരുന്നത്‌ തടയാന്‍ സഹായിക്കും.

ഭാരം കുറയ്‌ക്കും

ഭാരം കുറയ്‌ക്കും

മുളക്‌ ശരീരപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി കൊഴുപ്പ്‌ ദഹിപ്പിച്ച്‌ കളയുമെന്ന്‌ ദ ജേര്‍ണല്‍ ഓഫ്‌ ബയോളജിക്കല്‍ കെമിസ്‌ട്രിയില്‍ പ്രസിദ്ധീകരിച്ച സര്‍വെയില്‍ പറയുന്നു. മുളകുകളില്‍ അടങ്ങിയിട്ടുള്ള കാപ്‌സെയ്‌സിന്‍ അവയെ ഉഷ്‌ണമുള്ളതാക്കുകയും നമ്മുടെ ശരീരത്തിലെ കലോറി ദഹിപ്പിക്കുകയും ചെയ്യുന്നു.

ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത്‌ ആരോഗ്യത്തിന്‌ ഗുണം ചെയ്യുന്നതിനൊപ്പം ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.

ഹൃദയസംരക്ഷണം

ഹൃദയസംരക്ഷണം

കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസെറൈഡ്‌സിന്റെയും അളവ്‌ കുറച്ച്‌ കാപ്‌സെയ്‌സിന്‍ ഹൃദയത്തെ സംരക്ഷിക്കും. രക്തം കട്ടപിടിക്കാന്‍ ആവശ്യമായ ഫൈബ്രിന്‍ വിഘടിക്കുന്നതിന്‌ ഇവ സഹായിക്കും. മുളക്‌ ഉപയോഗിക്കാത്തവരേക്കാള്‍ ഉപയോഗിക്കുന്നവരില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കുറവായിരിക്കും.

കീടനാശിനി

കീടനാശിനി

തോട്ടങ്ങളിലെ കീടങ്ങളെ അകറ്റാന്‍ കീടനാശിനിയായും മുളക്‌ ഉപയോഗിക്കാറുണ്ട്‌. പ്രധാന ചേരുവ കാപ്‌സെയ്‌സിന്‍ ആണ്‌. പരിസ്ഥിതി സംരക്ഷണ സമതിയും യുഎസ്‌ കൃഷി വകുപ്പും കാപ്‌സെയ്‌സിനെ കീടനാശിനിയായി അംഗീകരിച്ചിട്ടുണ്ട്‌.1962 അംഗീകൃതമായ ആദ്യ കാപ്‌സെയ്‌സിന്‍ കീടനീശിനി പട്ടികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതായിരുന്നു.

ചര്‍മ്മ സംരക്ഷണം

ചര്‍മ്മ സംരക്ഷണം

വീര്യം കുറഞ്ഞ മുളകുകള്‍ ചര്‍മ്മത്തെ അള്‍ട്രാ വയലറ്റ്‌ രശ്‌മികള്‍ ഏല്‍ക്കുന്നത്‌ മൂലമുള്ള പ്രശ്‌നങ്ങളില്‍ നിന്നും സരക്ഷിക്കും. അള്‍ട്രാ വയലറ്റ്‌ രശ്‌മികള്‍ ചര്‍മ്മത്തിന്റെ പ്രതലത്തെ ആണ്‌ ബാധിക്കുന്നത്‌ പൊള്ളുന്നതിനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നതിന്‌ പുറമെ ചര്‍മ്മാര്‍ബുദത്തിലേക്കും ഇത്‌ നയിക്കും.

വിറ്റാമിനുകളും ധാതുക്കളും

വിറ്റാമിനുകളും ധാതുക്കളും

വീര്യം കൂടിയ മുളകുകളും കുറഞ്ഞ മുളകുകളും ഒരു പോലെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി6, കോളിന്‍, ഫോലിയേറ്റ്‌ എന്നിവയുടെ സ്രോതസ്സുകളാണ്‌. പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്‌ എന്നിവയും ധാരാളം ഫൈബറും ഇതിലടങ്ങിയിട്ടുണ്ട്‌.

ആന്റിഓക്‌സിഡന്റ്‌സ്‌

ആന്റിഓക്‌സിഡന്റ്‌സ്‌

എല്ലാത്തരം മുളകുകളിലും സ്വതന്ത്രറാഡിക്കലുളുടെ എണ്ണം കുറച്ച്‌ അര്‍ബുദത്തിനും ഹൃദ്രോഗങ്ങള്‍ക്കും നാഡീ രോഗങ്ങള്‍ക്കുമുള്ള സാധ്യത കുറയ്‌ക്കാന്‍ സഹായിക്കുന്ന ഫൈറ്റോകെമിക്കല്‍സ്‌ അടങ്ങിയിട്ടുണ്ട്‌.

ദഹനക്കേട്‌

ദഹനക്കേട്‌

എരിവുള്ള ഭക്ഷണങ്ങള്‍ വയറിന്‌ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന ചിന്ത ഉപേക്ഷിക്കാം. വീര്യം കൂടിയ മുളകുകള്‍ വയറിന്റെ നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നല്‍കും. കാപ്‌സെയ്‌സിന്‍ ദഹനക്കേട്‌ വരുന്നത്‌ തടയാന്‍ സഹായിക്കും. വേദന ഉള്ള സ്ഥലങ്ങളിലേക്ക്‌ രക്തം വളരെ വേഗം എത്തിച്ചും എച്ച്‌ പൈലോറിയെ നീക്കം ചെയ്‌തും അന്ന നാളത്തില്‍ അവശ്യ ദ്രവങ്ങള്‍ ഉത്‌പാദിപ്പിക്കാന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കി കൊണ്ടും വയറിന്റെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നല്‍കും.

English summary

Health Benefits Of Hot Peppers

Hot peppers are part of the genus capiscum and therefore are indigenous to the tropical Americas. Whilst individuals frequently stay away from these vibrant colored, stinky fruits, consuming peppers is in fact pretty advantageous
Story first published: Saturday, August 23, 2014, 11:29 [IST]
X
Desktop Bottom Promotion