For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാങ്ങ കഴിയ്‌ക്കുമ്പോള്‍

|

തുടുത്തു പഴുത്ത മാമ്പഴത്തിന്‍െറ സ്വാദ് ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നതാണ്. കൊതിയൂറും രുചിക്കൊപ്പം നിരവധി ശരീരത്തിന് ഏറെ ഗുണപ്രദവുമാണ് മാമ്പഴം.

മാമ്പഴത്തെ നിങ്ങളുടെ ഭക്ഷണമെനുവില്‍ ഉള്‍പ്പെടുത്താന്‍ ഇതാ ചില കാരണങ്ങള്‍;

mango

അടങ്ങിയിരിക്കുന്നത് സുപ്രധാന ധാതുക്കള്‍ -ശരീരത്തിന് അത്യന്താപേക്ഷിതമായ നിരവധി ധാതുക്കള്‍ അടങ്ങിയതാണ് മാമ്പഴം. സിങ്ക്,പൊട്ടാസ്യം, ചെമ്പ്, സെലേനിയം എന്നിവ ഇതില്‍ ചിലതാണ്. ശരീരത്തിന്‍െറ ആയുരാരോഗ്യത്തിനും ധാതുക്കളുടെ കുറവ് പരിഹരിക്കാനും മാമ്പഴം നല്ലതാണ്.

ശാരീരിക പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടും - വേനല്‍ചൂടില്‍ ജിംനേഷ്യത്തില്‍ പോകാന്‍ മടിയുള്ളവരാണോ നിങ്ങള്‍? കുറച്ച് മാമ്പഴം ചെത്തി കഴിക്കുക. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തിന്‍െറ വേഗത വര്‍ധിപ്പിക്കുന്നു.

കാന്‍സറിനെ പ്രതിരോധിക്കും -മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ ഏറെ സഹായകരമാണ്. പ്രോസ്റ്റേറ്റ് കാന്‍സര്‍ മുതല്‍ ബ്ളഡ് കാന്‍സര്‍ വരെയുള്ളവയെ മറ്റേതൊരു പഴത്തേക്കാളും മാമ്പഴം പ്രതിരോധിക്കും. ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറക്കാനും മാമ്പഴം നല്ലതാണ്.

ആല്‍ക്കലൈന്‍ സന്തുലിതാവസ്ഥ പാലിക്കുന്നു -ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത് വേനലിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ്. അസിഡിറ്റിയിലേക്ക് നയിക്കുന്ന ഈ പ്രശ്നത്തിന് മാമ്പഴം നല്ല പരിഹാരമാണ്. മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള മാലിക്ക് ആസിഡും സിട്രിക്ക് ആസിഡും ശരീരത്തിന് ആല്‍ക്കലൈന്‍ സന്തുലിതാവസ്ഥക്ക് സഹായിക്കുകയും ഇതു വഴി ദഹനം സാധാരണ നിലയിലാക്കുകയും ചെയ്യും.

ലൈംഗികാസക്തി വര്‍ധിപ്പിക്കും - മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഇ ലൈംഗികാസക്തി വര്‍ധിപ്പിക്കുന്നതാണ്. പൗരുഷത്തെ ഉദ്ദീപിപ്പിക്കുന്നതിനാല്‍ ഇത് ലവ്ഫ്രൂട്ട് എന്നും അറിയപ്പെടാറുണ്ട്.

Read more about: food ഭക്ഷണം
English summary

Health Benefits Eating Mango

Here are some health benefits of eating mangoes, read more to know about
Story first published: Tuesday, November 4, 2014, 18:35 [IST]
X
Desktop Bottom Promotion