For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആപ്പിളിനെക്കുറിച്ചു നിങ്ങള്‍ക്കെന്തറിയാം?

|

ഒരാപ്പിള്‍ ദിവസവും കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താമെന്നൊരു ചൊല്ലുണ്ട്. ആപ്പിളിന്റെ ആരോഗ്യഗുണങ്ങളാണ് ഇവിടെ കാണിയ്ക്കുന്നത്.

അല്‍പം വിലയേറിയതാണെങ്കിലും ആപ്പിള്‍ നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്. നിങ്ങള്‍ക്കറിയാത്ത പല ആരോഗ്യഗുണങ്ങളും ആപ്പിളിനുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ആപ്പിളില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.

അല്‍ഷീമേഴ്‌സ്

അല്‍ഷീമേഴ്‌സ്

ഇതില്‍ ക്വര്‍സെറ്റിന്‍ എന്നൊരു ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് അല്‍ഷീമേഴ്‌സ് രോഗം തടയുന്നു.

പ്രമേഹം

പ്രമേഹം

പ്രമേഹം കുറയ്ക്കാന്‍ ആപ്പിള്‍ സഹായിക്കും. ഇതിലെ ഫൈറ്റോന്യൂട്രിയന്റുകള്‍, ആന്റിഓക്‌സിഡന്റുകള്‍, പോളിഫിനോളുകള്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കും.

പ്രതിരോധശേഷി

പ്രതിരോധശേഷി

ഇതിലെ വൈറ്റമിന്‍ സി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

തിമിരം

തിമിരം

തിമിരം തടയാനുള്ള നല്ലൊരു വഴിയാണ് ആപ്പിള്‍ കഴിയ്ക്കുന്നത്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ അകറ്റും. ഇതുവഴി തിമിരമകറ്റും.

ചര്‍മത്തിന് തിളക്കം

ചര്‍മത്തിന് തിളക്കം

ആപ്പിളിലെ ആന്റിഓക്‌സിഡന്റുകള്‍, ഇലാസ്റ്റിന്‍, കൊളാജന്‍ എന്നിവ ചര്‍മത്തിന് തിളക്കം നല്‍കും. ചര്‍മത്തില്‍ ചുളിവുകളുണ്ടാകുന്നതു തടയും.

അലര്‍ജി, ശ്വാസതടസം

അലര്‍ജി, ശ്വാസതടസം

ആപ്പിളിലെ ഫൈറ്റോകെമിക്കലുകള്‍ അലര്‍ജി, ശ്വാസതടസം എന്നിവ തടയും. ഫിനോലിക് ആസിഡ്, ഫ്‌ളേവനോയ്ഡുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.

 തടി

തടി

ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, പോളിഫിനോളുകള്‍, പെക്ടിന്‍ എന്നിവ തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ആപ്പിളില്‍ ക്വര്‍സെറ്റിന്‍, ട്രൈറ്റെര്‍ഫിനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ തടയുന്നതില്‍ സഹായകരമാണ്. പ്രത്യേകിച്ച് കോളന്‍, ലംഗ്‌സ്, ബ്രെസ്റ്റ് ക്യാന്‍സറുകള്‍.

ല്ലുതേയ്മാനം

ല്ലുതേയ്മാനം

പോളോറിഡ്‌സിന്‍ എന്നൊരു ഫ്‌ളേവനോയ്ഡ് ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റും.നാരങ്ങാവെള്ളം കുടിച്ചു വിഷമകറ്റൂ

English summary

Health Benefits Of Apple

Here are some of the most interesting and important health benefits of apples that will help you know the importance of including apples in your diet.
Story first published: Wednesday, December 10, 2014, 11:53 [IST]
X
Desktop Bottom Promotion