For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗികബലഹീനതയ്ക്ക് 'ഫല' പരിഹാരങ്ങള്‍

|

ഇംപൊട്ടന്‍സ് അഥവാ ലൈംഗിക ബലഹീനത ഇന്ന് ചെറുപ്പക്കാരായ പുരുഷന്മാരെപ്പോലും ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ്. പുരുഷന്മാര്‍ക്ക് ഷണ്ഡത്വത്തിന് കാരണമാകുന്ന പല ഘടകങ്ങളുമുണ്ട്. ഭക്ഷണ ശീലം മുതല്‍ ജീവിതശൈലികള്‍ വരെ ഇതിനൊരു കാരണമാകാം.

പുരുഷന്മാരില്‍ ഷണ്ഡത്വം വരുത്തുന്നതില്‍ ഭക്ഷണത്തിനും പ്രധാന പങ്കുണ്ട്. പുരുഷത്വത്തിന് ആവശ്യമായ സിങ്ക് പോലുള്ള ഘടകങ്ങളുടെ കുറവ് പലപ്പോഴും പുരുഷന്മാരില്‍ ലൈംഗിക ബലഹീനതയ്ക്കു കാരണമാകാറുണ്ട്. ഉദ്ധാരണക്കുറവായിരിയ്ക്കും പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നത്തിനുള്ള പരിഹാരം.

ചില ഭക്ഷണവസ്തുക്കള്‍, പ്രത്യേകിച്ചും ഫലവര്‍ഗങ്ങള്‍ ഇംപൊട്ടന്‍സി, ഉദ്ധാരണപ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പരിഹമാകാറുണ്ട്. ഇത്തരം ചില ഫലവര്‍ഗങ്ങളെക്കുറിച്ചറിയൂ,

ഗ്രേപ് ഫ്രൂട്ട്‌

ഗ്രേപ് ഫ്രൂട്ട്‌

ലൈകോഫിന്‍ എന്നൊരു ഘടകം ലൈംഗികതയ്ക്കുള്ള നാഡികളുടെ പ്രവര്‍ത്തനത്തിനും രക്തപ്രവാഹത്തിനും വളരെ അത്യാവശ്യമാണ്. ഗ്രേപ് ഫ്രൂട്ടില്‍ ലൈകോഫീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പൈനാപ്പിള്‍

പൈനാപ്പിള്‍

പുരുഷന്മാര്‍ക്കുള്ള സെക്‌സ് ഫുഡ് എന്നാണ് പൈനാപ്പിള്‍ അറിയപ്പെടുന്നത്. ഇതിന് കാരണം ഇതിലെ വൈറ്റമിന്‍ സി പുരുഷലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതും ഇതുവഴി ഉദ്ധാരണപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതുമാണ്. ഇതിലെ മഗ്നീഷ്യം ഊര്‍ജവും നല്‍കുന്നു.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

സിട്രുലിന്‍ എന്നൊരു അമിനോആസിഡ് തണ്ണിമത്തനില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. പ്രകൃതിദത്ത വയാഗ്രയെന്നാണ് തണ്ണിമത്തന്‍ അറിയപ്പെടുന്നത്.

പേരയ്ക്ക

പേരയ്ക്ക

വൈറ്റമിന്‍ സി അടങ്ങിയ പേരയ്ക്ക ഉദ്ധാരണം നീണ്ടുനില്‍ക്കാന്‍ സഹായിക്കും. ഇതും ലൈംഗികബലഹീനത ഒഴിവാക്കാന്‍ പറ്റിയ ഒന്നാണ്.

പഴം

പഴം

ഉദ്ധാരണം നീണ്ടുനില്‍ക്കാന്‍ സഹായിക്കുന്ന ഒന്നാണ് പഴത്തിലെ പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ,.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറി ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരം മാത്രമല്ല, ലൈംഗികതാല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്. ഇത് പുരുഷന്മാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

ഗോജി ബെറിസ്

ഗോജി ബെറിസ്

ഗോജി ബെറിസ് ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയ ഒന്നാണ്. പുരുഷന്മാരിലെ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം.

കിവി

കിവി

കിവിയിലെ ആര്‍ജിനൈന്‍ എന്ന ഘടകം പുരുഷലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതും ലൈംഗിക ബലഹീനതയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

പോംഗ്രനേറ്റ്

പോംഗ്രനേറ്റ്

ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഫലമാണ് പോംഗ്രനേറ്റ്. ഇത് ശരീരത്തിലെ നൈട്രിക് ആസിഡ് ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. പോംഗ്രനേറ്റേ ജ്യൂസ് കുടിയ്ക്കുന്നത് ലൈംഗികത വര്‍ദ്ധിപ്പിയ്ക്കും.

ഫിഗ്

ഫിഗ്

ഫിഗ് ഇത്തരത്തിലൊരു ഫലമാണ്. ഇതിലെ അമിനോ ആസിഡാണ് ഗുണം ചെയ്യുന്നത്.

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ടില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇ്ത പ്രോട്ടീനുകളുടെ അപചയപ്രക്രിയകള്‍ ശക്തിപ്പെടുത്തും. വൈറ്റമിന്‍ ബി 6 ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും.

ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പഴത്തില്‍ ധാരാളം അമിനോആസിഡ് അടങ്ങിയിട്ടുണ്ട്. പുരുഷന്മാരിലെ ലൈംഗിക ബലഹീനതയ്ക്കുള്ള നല്ലൊരു പഴമാണ് ഇത്.

ലൈംഗികത ആരോഗ്യത്തിനു സഹായിക്കുമ്പോള്‍....ലൈംഗികത ആരോഗ്യത്തിനു സഹായിക്കുമ്പോള്‍....

English summary

Fruits For Impotency

Suffering from erectile dysfunction? Here are some of the fruits which will ward off impotency. Take a look.
X
Desktop Bottom Promotion