For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലവേദന വരുത്തും ഈ ഭക്ഷണങ്ങള്‍

|

തലവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. ഉറക്കക്കുറവു മുതല്‍ സ്‌ട്രെസ് വരെ ഇതിനു കാരണമാകാം. ചില രോഗങ്ങളുടെ ലക്ഷണമായും തലവേദനയെ കാണാം.

തലവേദന വരുത്തുന്ന വിവിധ കാരണങ്ങളില്‍ ഭക്ഷണത്തിനും മുഖ്യപങ്കുണ്ട്. ചിലതരം ഭക്ഷണങ്ങളുണ്ട്, തലവേദന വരുത്തുന്നവ. എന്നാല്‍ ഇത്തരം എല്ലാ ഭക്ഷണങ്ങളും എല്ലാവര്‍ക്കും തലവേദന വരുത്തിക്കൊള്ളണമെന്നില്ല. ചില ഭക്ഷണങ്ങള്‍ ചിലര്‍ക്ക് തലവേദന വരുത്തുമെന്നതാണ് വാസ്തവം.

പഞ്ചസാര കുറയ്ക്കാന്‍ പല വഴികള്‍പഞ്ചസാര കുറയ്ക്കാന്‍ പല വഴികള്‍

തലവേദന വരുത്താന്‍ സാധ്യതയുള്ള ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പഴയ ചീസ്

പഴയ ചീസ്

പഴയ ചീസ് തലവേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇത് പഴകുന്തോറും ഇതിലെ പ്രോട്ടീനുകള്‍ തൈറാമിന്‍ ആയി രൂപാന്തരപ്പെടും. ഇത് തലവേദനയ്ക്കു കാരണമാകുകയും ചെയ്യും.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ് പലര്‍ക്കും തലവേദന വരുത്തുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.

മദ്യം

മദ്യം

മദ്യം തലവേദന വരുത്തും. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ഘടകങ്ങളല്ല ഇതിനു കാരണം. മദ്യം ഡീഹൈഡ്രേഷന് കാരണമാകും. ഇതുവഴി തലവേദനയുണ്ടാക്കുകയും ചെയ്യും.

എംഎസ്ജി

എംഎസ്ജി

ചൈനീസ് ഭക്ഷണങ്ങളില്‍ അടങ്ങിയിരിയ്ക്കുന്ന ഒന്നാണ് എംഎസ്ജി. ഇത് തലവേദനയ്ക്കും വയറുവേദനയ്ക്കുമെല്ലാം കാരണമാകും.

കാപ്പി

കാപ്പി

തലവേദനയുള്ളപ്പോള്‍ കാപ്പി കുടിച്ചാല്‍ പരിഹാരമാകുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇത് വാസ്തവവുമാണ്. എന്നാല്‍ അമിതമായ കാപ്പി അഥവാ കഫീന്‍ തലവേദനയ്ക്കു കാരണമാകും.

ഐസ്‌ക്രീം

ഐസ്‌ക്രീം

നാഡികളില്‍ തണുപ്പേല്‍പ്പിയ്ക്കുന്നതു കൊണ്ട് ഐസ്‌ക്രീം തലവേദനയ്ക്കു കാരണമാകും.

 പഴം

പഴം

പഴത്തിലും തൈറമിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഇതും തലവേദനയ്ക്കു കാരണമാകും. പഴത്തിന്റെ തൊലിയിലാണ് ഫലത്തേക്കാള്‍ കൂടുതല്‍ ഈ കെമിക്കല്‍ അടങ്ങിയിരിയ്ക്കുന്നത്.

റെഡ് വൈന്‍

റെഡ് വൈന്‍

മറ്റു മദ്യങ്ങളെ അപേക്ഷിച്ച് റെഡ് വൈന്‍ തലവേദനയുണ്ടാക്കുന്ന ഒന്നാണ്.

സോയ

സോയ

സോയയിലും എംഎസ്ജി അടങ്ങിയിട്ടുണ്ട്. ഇത് തലവേദനയ്ക്കുള്ള മറ്റൊരു കാരണമാണ്.

ഫിഗ്, ഉണക്കമുന്തിരി

ഫിഗ്, ഉണക്കമുന്തിരി

ഫിഗ്, ഉണക്കമുന്തിരി തുടങ്ങിയ ഡ്രൈഫ്രൂട്‌സ് ചിലര്‍ക്കെങ്കിലും തലവേദനയ്ക്കുള്ള കാരണമാകാറുണ്ട്.

യീസ്റ്റ്

യീസ്റ്റ്

യീസ്റ്റ് പലരിലും തലവേദനയ്ക്കുള്ള മറ്റൊരു കാരണമാണ്. ഈ പ്രശ്‌നമുള്ളവര്‍ യീസ്റ്റ് ചേര്‍ത്ത ഭക്ഷണസാധനങ്ങള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്.

മധുരം

മധുരം

ചിലരില്‍ മധുരം തലവേദനയ്ക്കുള്ള ഒരു കാരണമാണ്.

Read more about: headache തലവേദന
English summary

Foods That Trigger Headache

These are some common foods that trigger headaches in many people. To avoid throbbing headache it is imperative that you identify your triggers. If you have complete knowledge what causes headaches for you, then you can stay away from the same.
 
 
Story first published: Monday, July 14, 2014, 9:52 [IST]
X
Desktop Bottom Promotion