For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദഹനം പ്രയാസമാക്കും ഭക്ഷണങ്ങള്‍

|

നല്ല ദഹനം ശരിയായ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ദഹനം ശരിയല്ലെങ്കില്‍ ഛര്‍ദി, വയറിളക്കം പോലുള്ള രോഗങ്ങളുണ്ടാകും, വയറ്റില്‍ കനം അനുഭവപ്പെടും. അപചയപ്രക്രിയ ശരിയായി നടക്കാത്തതു കൊണ്ട് തടി വര്‍ദ്ധിയ്ക്കുകയും ചെയ്യും.

ശരിയായ ദഹനത്തിന് തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളും ഇവ കഴിയ്ക്കുന്ന സമയവും വളരെ പ്രധാനമാണ്. രാത്രി നേരങ്ങളില്‍ പൊതുവെ കട്ടി കൂടിയ ഭക്ഷണങ്ങള്‍ കഴിയ്ക്കരുതെന്നു പറയും.

സാധാരണയായി നാരുകള്‍ അടങ്ങിയ ഭക്ഷണം ദഹനത്തിന് സഹായിക്കുന്നവയാണ്. എന്നാല്‍ ചില ഭക്ഷണങ്ങളുണ്ട്, ദഹിയ്ക്കാന്‍ പ്രയാസമുള്ളവ.

ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ഐസ്‌ക്രീം

ഐസ്‌ക്രീം

ഐസ്‌ക്രീം മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ഭക്ഷണവസ്തുവാണ്.

ബീന്‍സ്

ബീന്‍സ്

ബീന്‍സ് ആരോഗ്യത്തിന് നല്ലതാണെങ്കിലും ദഹിയ്ക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെടും. ഇതിലെ ഒലിയോസാക്കറൈഡ് എന്നൊരു മധുരമാണ് ഈ ബുദ്ധിമുട്ട് വരുത്തി വയ്ക്കുന്നത്.

 മസാല കലര്‍ന്ന ഭക്ഷണങ്ങള്‍

മസാല കലര്‍ന്ന ഭക്ഷണങ്ങള്‍

ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊന്നാണ് മസാല കലര്‍ന്ന ഭക്ഷണങ്ങള്‍.ഇവ ഈസോഫാഗസ് കുഴലിന്റെ ലൈനിംഗിനെ ബാധിയ്ക്കും.

വറുത്തവ

വറുത്തവ

വറുത്ത ഭക്ഷണങ്ങളില്‍ കൊഴുപ്പിന്റെ അംശം വളരെ കൂടുതലാണ്. ഇതുകൊണ്ടുതന്നെ ഇവ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുമാണ്.

സിട്രസ് ജ്യുസുകള്‍

സിട്രസ് ജ്യുസുകള്‍

സിട്രസ് ജ്യുസുകള്‍, അതായത് ഓറഞ്ച്, ചെറുനാരങ്ങാ ജ്യൂസുകള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ ഇവ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവയാണ്.

ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത്

ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത്

ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് ദഹിയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. ഇവയില്‍ മധുരവും സ്റ്റാര്‍ച്ചുമെല്ലാം അധികം തന്നെ.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ് ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തുവാണ്.

കോളിഫഌര്‍

കോളിഫഌര്‍

നാരുകള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ പോലും കോളിഫഌവറിലെ റാഫിനോസ് എന്ന ഷുഗര്‍ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ്.

 ബ്രൊക്കോളി

ബ്രൊക്കോളി

ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തുവാണ് ബ്രൊക്കോളി

.

പാസ്ത

പാസ്ത

കുട്ടികളടക്കം പലര്‍ക്കും ഇഷ്ടമുള്ള ഇറ്റാലിയന്‍ രുചിയായ പാസ്ത ദഹിയ്ക്കാന്‍ പ്രയാസമുള്ള മറ്റൊരു ഭക്ഷണവസ്തുവാണ്.

തക്കാളി

തക്കാളി

തക്കാളി പോലുള്ളവയിലെ സോലുബിള്‍ ഫൈബര്‍ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തുവാണ്.

പാല്‍

പാല്‍

പാല്‍, നെയ്യ് തുടങ്ങിയവ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണമാണ്.

ഹാര്‍ഡ് ചീസ്

ഹാര്‍ഡ് ചീസ്

ഹാര്‍ഡ് ചീസ് ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണമാണ്.

ബീഫ്

ബീഫ്

ബീഫ് ആണ് ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തു.

പോര്‍ക്ക്

പോര്‍ക്ക്

പോര്‍ക്ക് ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊന്നാണ്. ഇതിലെ കൊഴുപ്പു തന്നെ കാരണം.

താറാവ്, മട്ടന്‍

താറാവ്, മട്ടന്‍

താറാവ്, മട്ടന്‍ എന്നിവയും ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ തന്നെ.

ചെമ്മീന്‍

ചെമ്മീന്‍

മത്സ്യവര്‍ഗങ്ങളില്‍ ചെമ്മീന്‍ ദഹിയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള ഒരു ഭക്ഷണമാണ്.

ഫ്രഞ്ച് ഫ്രൈ

ഫ്രഞ്ച് ഫ്രൈ

ഫ്രഞ്ച് ഫ്രൈ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണമാണ്.

 വീട്ടില്‍ തന്നെ തടി കുറയ്ക്കാം വീട്ടില്‍ തന്നെ തടി കുറയ്ക്കാം

English summary

Foods That Are Difficult To Digest

Here we present a list of 20 foods that cannot be digested easily. If you have any digestive problems, have a look through your diet,
Story first published: Monday, May 19, 2014, 11:44 [IST]
X
Desktop Bottom Promotion