For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോസ്‌റ്റേറ്റിന്‌ ഭക്ഷണപരിരക്ഷ

|

പ്രോസ്‌റ്റേറ്റ്‌ ആരോഗ്യം പുരുഷന്മാര്‍ക്ക്‌ ഏറെ പ്രധാനമാണ്‌. പ്രത്യേകിച്ച്‌ പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യങ്ങളില്‍.

പ്രോസ്‌റ്റേറ്റ്‌ ആരോഗ്യത്തിനു ചേര്‍ന്നതും ചേരാത്തതുമായ ഭക്ഷണങ്ങളുണ്ട്‌. ഇവയെക്കുറിച്ചു കൂടുതലറിയൂ,

തക്കാളി

തക്കാളി

തക്കാളി പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സര്‍ സാധ്യത കുറയ്‌ക്കാന്‍ കഴിവുള്ള ഒന്നാണ്‌. ഇതിലെ ലൈകോഫീന്‍ ആണ്‌ ഈ ഗുണം നല്‍കുന്നത്‌. വേവിച്ച തക്കാളിയോ വേവിയ്‌ക്കാത്ത തക്കാളിയോ കഴിയ്‌ക്കാം.

ബ്രൊക്കോളി, കോളിഫ്‌ളവര്‍

ബ്രൊക്കോളി, കോളിഫ്‌ളവര്‍

ബ്രൊക്കോളി, കോളിഫ്‌ളവര്‍ തുടങ്ങിയവയില ഫൈറ്റോകെമിക്കലുകള്‍ പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സര്‍ സാധ്യത കുറയ്‌ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

പയര്‍ വയര്‍ഗങ്ങള്‍, നിലക്കടല, സോയാബീന്‍സ്‌

പയര്‍ വയര്‍ഗങ്ങള്‍, നിലക്കടല, സോയാബീന്‍സ്‌

പയര്‍ വയര്‍ഗങ്ങള്‍, നിലക്കടല, സോയാബീന്‍സ്‌ തുടങ്ങിയവയില്‍ ഫൈറ്റോഈസ്‌ട്രജനുകള്‍, ഐസോഫ്‌ളേവനോയ്‌ഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇവ പ്രോസ്‌റ്റേറ്റ്‌ ആരോഗ്യത്തിന്‌ ഏറെ നല്ലതാണ്‌.

പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സര്‍ സാധ്യത കുറയ്‌ക്കുന്ന ഒന്നാണ്‌ പോംഗ്രനേറ്റ്‌ ജ്യൂസ്‌. ഇതിലെ ഇലാജിടാനിന്‍സ്‌ എന്ന ആന്റിഓക്‌സിഡന്റുകളാണ്‌ ഈ ഗുണം നല്‍കുന്നത്‌.

മത്സ്യങ്ങള്‍

മത്സ്യങ്ങള്‍

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍, ഒമേഗ സിക്‌സ്‌ ഫാറ്റി ആസിഡുകള്‍ എന്നിവ പ്രോസ്‌റ്റേറ്റ്‌ ആരോഗ്യത്തിനു മികച്ചതാണ്‌. ഇതുകൊണ്ടു തന്നെ മത്തി, അയില തുടങ്ങിയ മത്സ്യങ്ങള്‍ നല്ലതാണ്‌.

എള്ള്‌

എള്ള്‌

എള്ള്‌ പ്രോസ്‌റ്റേറ്റ്‌ ആരോഗ്യത്തിനു മികച്ച ഒന്നാണ്‌. ഇതിലെ സിങ്കാണ്‌ ഈ ഗുണം നല്‍കുന്നത്‌.

ക്യാപ്‌സിക്കം

ക്യാപ്‌സിക്കം

പച്ചക്കറികളില്‍ നിന്നും ലഭിയ്‌ക്കുന്ന വൈറ്റമിന്‍ സി പ്രോസ്‌റ്റേറ്റ്‌ ആരോഗ്യത്തിന്‌ ഏറെ നല്ലതാണ്‌. ഇതുകൊണ്ടുതന്നെ ക്യാപ്‌സിക്കം ഗുണം നല്‍കും.

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോ പ്രോസ്‌റ്റേറ്റ്‌ ആരോഗ്യത്തിനു ചേര്‍ന്ന മറ്റൊരു ഫലമാണ്‌. ഇതില്‍ ബീറ്റാ സിറ്റോസ്‌റ്റെറോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇത്‌ പ്രോസ്‌റ്റേറ്റിന്‌ നല്ലതാണ്‌.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ പ്രോസ്‌റ്റേറ്റ്‌ ആരോഗ്യത്തിനു മികച്ചവയാണ്‌

ദോഷകരമായവ

ദോഷകരമായവ

പ്രോസ്‌റ്റേറ്റ്‌ ആരോഗ്യത്തിനു ദോഷകരമായ ചില ഭക്ഷണവസ്‌തുക്കളുണ്ട്‌. ഇവയെന്തൊക്കെയെന്നു നോക്കൂ,

ട്രാന്‍സ്‌ഫാറ്റുകള്‍

ട്രാന്‍സ്‌ഫാറ്റുകള്‍

ട്രാന്‍സ്‌ഫാറ്റുകള്‍ പ്രോസ്‌റ്റേറ്റ്‌ ആരോഗ്യത്തിന്‌ ഏറെ ദോഷകരമാണ്‌. പ്രത്യേകിച്ച്‌ ഹൈഡ്രോജെനേറ്റഡ്‌ എണ്ണകള്‍. വീണ്ടും വീണ്ടും ഒരേ എണ്ണയില്‍ തന്നെ ഭക്ഷണം പാകം ചെയ്യുന്നതു ദോഷം വരുത്തും.

സാച്വറേറ്റഡ്‌ ഫാറ്റുകള്‍

സാച്വറേറ്റഡ്‌ ഫാറ്റുകള്‍

സാച്വറേറ്റഡ്‌ ഫാറ്റുകള്‍ ടെസ്റ്റോസ്‌റ്റിറോണ്‍ ഹോര്‍മോണ്‍ തോതുയര്‍ത്തും. ഇത്‌ മസിലിന്‌ നല്ലതാണ്‌. എന്നാല്‍ ഇത്‌ പ്രോസ്‌റ്റേറ്റ്‌ മാസുമുയര്‍ത്തും. ഇത്‌ പ്രോസ്‌റ്റേറ്റ്‌ പതിവിലും വലിപ്പം വയ്‌ക്കാന്‍ ഇടയാക്കും. ഇത്‌ പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്‌ക്കുന്ന ഒന്നാണ്‌.

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങ്‌

ഉരുളക്കില്‍ ആസ്‌പരാഗിന്‍സ്‌ എന്നൊരു അമിനോ ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. ഇത്‌ വറുക്കുമ്പോള്‍ അക്രിലമൈഡായി മാറും. ഇത്‌ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്‌ക്കുന്ന കാര്‍സിനോജന്‍ വിഭാഗത്തില്‍ പെടുന്നു.

മാട്ടിറച്ചി

മാട്ടിറച്ചി

മാട്ടിറച്ചി കഴിയ്‌ക്കുന്നവരില്‍ പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

കഫീന്‍

കഫീന്‍

കഫീന്‍ യൂറിനറി പ്രശ്‌നങ്ങള്‍ വരുത്തും. ഇത്‌ പ്രോസ്‌റ്റേറ്റ്‌ ആരോഗ്യത്തിന്‌ ദോഷം വരുത്തും.

ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍ പ്രോസ്‌റ്റേറ്റിന്‌ മര്‍ദം വര്‍ദ്ധിപ്പിയ്‌ക്കും.ഇതുകൊണ്ടുതന്നെ ഇത്‌ പ്രോസ്‌റ്റേറ്റ്‌ ആരോഗ്യത്തിന്‌ നല്ലതല്ല..

Read more about: food ഭക്ഷണം
English summary

Foods Good And Bad For Prostate Health

Here are some foods which are good and bad for prostate health.
Story first published: Tuesday, September 16, 2014, 12:41 [IST]
X
Desktop Bottom Promotion