For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിപി കൂട്ടും ഭക്ഷണങ്ങള്‍

|

സാധാരണമായ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ബിപി അഥവാ രക്തസമ്മര്‍ദം. ബിപി ചിലപ്പോഴെങ്കിലും മറ്റുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കാറുണ്ട്.

സാധാരണയായി ഉപ്പു കുറയ്ക്കാനാണ് ഹൈ ബിപി ഉള്ളവരോട് ഡോക്ടര്‍മാര്‍ ഉപദേശിക്കാറ്. ഉപ്പുള്ള ഭക്ഷണങ്ങള്‍ ബിപി കൂട്ടുന്നതു തന്നെ കാരണം.

ഉപ്പിനു പുറമെ മറ്റു ചില ഭക്ഷണങ്ങളും ബിപിയ്ക്ക് ഇട വരുത്തും. ബിപി കൂട്ടുന്ന ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

മൈദ

മൈദ

മൈദ ബിപി കൂട്ടുന്ന ഒന്നാണ്. ഇതിലെ ഗ്ലൈസമിക് ഇന്‍ഡക്‌സ് വളരെ കൂടുതലായതു തന്നെ കാരണം. ഇത് ഗ്ലൂക്കോസായി മാറും.

വെജിറ്റബില്‍ ഓയില്‍

വെജിറ്റബില്‍ ഓയില്‍

വെജിറ്റബില്‍ ഓയില്‍ ബിപിയ്ക്ക് ഇട വരുത്തുന്ന മറ്റൊരു ഭക്ഷണമാണ്. ഇവയിലെ റിഫൈന്‍ഡ് ഫാറ്റാണ് ഇതിന് കാരണമാകുന്നത്.

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഹൈ ബിപിയ്ക്കുള്ള മറ്റൊരു കാരണമാണ്. ഇവയിലെ ഉപ്പ്, കെമിക്കലുകള്‍ എ്ന്നിവ തന്നെ കാരണം.

ഫ്രോസന്‍ ഭക്ഷണങ്ങള്‍

ഫ്രോസന്‍ ഭക്ഷണങ്ങള്‍

ഫ്രോസന്‍ ഭക്ഷണങ്ങള്‍ ധാരാളം ഉപ്പ് കലര്‍ന്നവയാണ്. ഇതുകൊണ്ടുതന്നെ ബിപി കൂടാന്‍ ഇട വരുത്തുകയും ചെയ്യും.

അച്ചാറുകള്‍

അച്ചാറുകള്‍

അച്ചാറുകള്‍ രക്തസമ്മര്‍ദം കൂട്ടുന്ന മറ്റൊരു ഭക്ഷണമാണ് ഇവയില്‍ കൂടിയ അളവില്‍ ഉപ്പടങ്ങിയിട്ടുണ്ട്.

ഫ്രെഞ്ച് ഫ്രൈ

ഫ്രെഞ്ച് ഫ്രൈ

ഫ്രെഞ്ച് ഫ്രൈ രക്തസമ്മര്‍ദം കൂട്ടുന്ന മറ്റൊരു ഭക്ഷണമാണ്. ഇവയിലും ഉപ്പിന്റെ തോത് ഏറെ കൂടുതലാണ്.

ബേക്കണ്‍

ബേക്കണ്‍

ബേക്കണ്‍ രക്തസമ്മര്‍ദം ഉയര്‍ത്തുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലും ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

ഡൗനട്‌സ്

ഡൗനട്‌സ്

രക്തസമ്മര്‍ദം കൂട്ടുന്ന മറ്റൊരു ഭക്ഷണമാണ് ഡൗനട്‌സ്. ഇതില്‍ ധാരാളം കൊഴുപ്പടങ്ങിയിട്ടുണ്ട്.

നൂഡില്‍സ്

നൂഡില്‍സ്

പലരുടേയും ഇഷ്ടഭക്ഷണമാണ് നൂഡില്‍സ്. ഇതും രക്തസമ്മര്‍ദം കൂട്ടുന്ന മറ്റൊരു ഭക്ഷണമാണ്.

പാല്‍

പാല്‍

പാല്‍ ആരോഗ്യകരമായ നല്ലൊരു ഭക്ഷണമാണ്. എന്നാല്‍ കൊഴുപ്പടങ്ങിയ പാല്‍ രക്തസമ്മര്‍ദം വരുത്തുന്ന ഭക്ഷണമാണ്. കൊഴുപ്പൊഴിവാക്കിയ പാലാണ് ആരോഗ്യത്തിന് ഗുണകരം.

English summary

Foods Cause High Blood Pressure

There are certain foods that increase blood pressure. Know these foods that increases blood pressure and try to limit the usage,
Story first published: Saturday, June 28, 2014, 11:33 [IST]
X
Desktop Bottom Promotion