For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുഴുങ്ങിയ മുട്ടയുടെ ആരോഗ്യഗുണങ്ങള്‍

|

മുട്ട ആരോഗ്യത്തിന് ചേര്‍ന്ന നല്ലൊരു ഭക്ഷണവസ്തുവാണ്. പ്രോട്ടീനും കാല്‍സ്യവുമെല്ലാം അടങ്ങിയ ഒരു സമീകൃതാഹാരമെന്നു പറയാം. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കാത്തവര്‍ പോലും പലപ്പോഴും മുട്ട കഴിയ്ക്കാറുണ്ടെന്നത് മറ്റൊരു നേട്ടം.

മുട്ട പലരീതിയിലും ആരോഗ്യകരമായി പാചകം ചെയ്യാം. മുട്ട ബുര്‍ജി, മുട്ട ഓംലറ്റ്, മുട്ട മസാല, പുഴുങ്ങിയ മുട്ട എന്നിവ ചിലതു മാത്രം.

മദ്യപിയ്ക്കും മുന്‍പു കഴിയ്‌ക്കേണ്ടവമദ്യപിയ്ക്കും മുന്‍പു കഴിയ്‌ക്കേണ്ടവ

ഇതില്‍ തന്നെ പുഴുങ്ങിയ മുട്ടയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറും. മുട്ടയുടെ ഗുണങ്ങള്‍ മുഴുവന്‍ ലഭിയ്ക്കുന്ന പാചകരീതിയെന്നു വേണമെങ്കില്‍ പറയാം.

പുഴുങ്ങിയ മുട്ടയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയേണ്ടേ,

മാക്യുലാര്‍ ഡീജനറേഷന്‍

മാക്യുലാര്‍ ഡീജനറേഷന്‍

പുഴുങ്ങിയ മുട്ടയില്‍ ധാരാളം കരാറ്റനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകള്‍ക്കുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ തടയുവാന്‍ സഹായിക്കും. ഇത് മുതിര്‍ന്നവരില്‍ പലപ്പോഴും അന്ധതയ്ക്കു വഴിയൊരുക്കുന്ന ഒന്നാണ്.

നഖം

നഖം

ഇതില്‍ ധാരാളം വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇത് നഖത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്.

ബ്രെയിന്‍

ബ്രെയിന്‍

പുഴുങ്ങിയ മുട്ടയില്‍ ധാരാളം കൊളീന്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്.

തടി

തടി

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണിത്. ഇതിലടങ്ങിയിരിയ്ക്കുന്നത് കേവലം 80 കലോറി മാത്രമാണ്.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

പുഴുങ്ങിയ മുട്ടയില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

രക്തം

രക്തം

ധമനികളില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാന്‍ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നതു ന്ല്ലതാണ്. ഇതുവഴി ഇത് ഹൃദയാരോഗ്യത്തെയും സഹായിക്കുന്നു.

ബ്രെസ്റ്റ് ക്യാന്‍സര്‍

ബ്രെസ്റ്റ് ക്യാന്‍സര്‍

സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ടയ്ക്കു കഴിയും. ആഴ്ചയില്‍ മൂന്നോ നാലോ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നവര്‍ക്ക് സ്തനാര്‍ബുദ സാധ്യത മറ്റുള്ളവരേക്കാള്‍ 44 ശതനമാം കുറവാണെന്നു പറയാം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

സാച്വറേറ്റഡ് ഫാറ്റാണ് കൊളസ്‌ട്രോള്‍ തോത് കൂട്ടുന്നത്. എന്നാല്‍ മുട്ടയിലേത് ഇതല്ല. ഇതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ തോത് ഉയരുകയുമില്ല.

English summary

Boiled Egg Health Benefits

Do you love egg? Here are some of the health benefits of boiled eggs. Both soft boiled and hard boiled eggs are beneficial for you
Story first published: Monday, February 10, 2014, 12:22 [IST]
X
Desktop Bottom Promotion