For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തിന് ചൂടു നല്‍കും ഭക്ഷണങ്ങള്‍

By Smithesh Sasi
|

കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ ശൈത്യകാലത്ത്‌ നാം പല മുന്‍കരുതലുകളും എടുക്കാറുണ്ട്‌. കമ്പിളി വസ്‌ത്രങ്ങള്‍ ധരിക്കുന്നതിനൊപ്പം ശീതകാലത്ത്‌ നാം ഭക്ഷണത്തിലും ശ്രദ്ധിക്കണം. ശൈത്യകാലത്ത്‌ ചിലരില്‍ രക്തസമ്മര്‍ദ്ദം കുറയാറുണ്ട്‌. തണുപ്പ്‌ കൂടുമ്പോള്‍ ഇവരുടെ രക്തത്തിന്റെ അമ്ലസ്വഭാവം വര്‍ദ്ധിക്കുകയും ചെയ്യും. ഇത്തരക്കാര്‍ തണുപ്പ്‌ കാലത്ത്‌ ഒന്നിന്‌ മുകളില്‍ ഒന്നായി സ്വെറ്ററുകളും മറ്റും ധരിക്കുന്നത്‌ പതിവാണ്‌. ഇത്‌ കൊണ്ടൊന്നും തണുപ്പിനെ അതിജീവിക്കാന്‍ കഴിയില്ല. ശരീരത്തിനകത്ത്‌ നിന്ന്‌ ചൂട്‌ അനുഭവപ്പെടുകയാണ്‌ തണുപ്പിനെ അതിജീവിക്കാനുള്ള ഏക പരിഹാരം.

ശരീരത്തിനകത്ത്‌ നിന്ന്‌ ചൂട്‌ പ്രദാനം ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ആഹാരങ്ങള്‍ കഴിച്ചാല്‍ ശൈത്യകാലവും ആനന്ദകരമാക്കാന്‍ കഴിയും. ഇത്തരം ഭക്ഷണസാധനങ്ങള്‍ നിങ്ങള്‍ക്ക്‌ ചൂടും സുഖവും പകരും. ശൈത്യകാലത്ത്‌ ശരീരത്തിന്‌ ഉള്ളില്‍ നിന്ന്‌ ചൂട്‌ പകരാന്‍ കഴിയുന്ന ഏറ്റവും മികച്ച ചില ഭക്ഷണ സാധനങ്ങളെ പരിചയപ്പെടാം.

രക്തശുദ്ധിക്ക് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

വെളുത്തുള്ളി

വെളുത്തുള്ളി

കൊളസ്‌ട്രോള്‍ മൂലം ബുദ്ധിമുട്ടുവരോട്‌ വെളുത്തുള്ളി കഴിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടാറുണ്ട്‌. കൊളസ്‌ട്രോള്‍ കുറയ്‌ക്കാനുള്ള വെളുത്തുള്ളിയുടെ കഴിവിനെ കുറിച്ച്‌ ഇനി പറയേണ്ടതില്ലല്ലോ? ശൈത്യകാലത്ത്‌ ശരീരത്തിന്റെ താപനില നിലനിര്‍ത്താനും വെളുത്തുള്ളിക്ക്‌ കഴിയും. തണുപ്പ്‌ കാലത്ത്‌ പകര്‍ച്ചപ്പനി, ചുമ എന്നിവ ബാധിക്കുന്നതും സാധാരണയാണ്‌. ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ ബാക്ടീരിയ, വൈറസ്‌ എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്‌ക്കും വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്‌. തണുപ്പ്‌ കാലത്ത്‌ തൊണ്ട ചൊറിച്ചില്‍ പോലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചവച്ച്‌ നീര്‌ സാവധാനം ഇറക്കുക. തൊണ്ട ചൊറിച്ചിലിന്‌ ആശ്വാസം ലഭിക്കും.

തേന്‍

തേന്‍

പണ്ട്‌ തണുപ്പ്‌ കാലത്ത്‌ തണുപ്പും ചുമയും അനുഭവപ്പെട്ടാല്‍ മുത്തശ്ശിമാര്‍ ഒരു കരണ്ടി തേനുമായി മുന്നില്‍ വരുമായിരുന്നു. തണുപ്പിനെ ചെറുത്ത്‌ പ്രകൃതിദത്തമായി രോഗപ്രതിരോധ ശേഷി ഉണ്ടാക്കാന്‍ തേന്‍ സഹായിക്കുമെന്ന്‌ പണ്ടുകാലം മുതലേ മനുഷ്യര്‍ക്ക്‌ അറിയാമായിരുന്നു എന്നതിന്റെ തെളിവാണിത്‌. തണുപ്പ്‌ കാലത്ത്‌ എല്ലാ ദിവസും ഓരോ കരണ്ടി തേന്‍ കുടിച്ചാല്‍, അത്‌ കൊടുംതണുപ്പ്‌ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന്‌ നിങ്ങളെ സംരക്ഷിക്കും. പഞ്ചസാര അധികം കഴിക്കുന്നത്‌ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ പഞ്ചസാരക്ക്‌ പകരമായും തേന്‍ ഉപയോഗിക്കാവുന്നതാണ്‌. ഇതിലൂടെ ശരീരത്തിലെത്തുന്ന അധിക ഊര്‍ജ്ജത്തിന്റെ അളവ്‌ കുറയ്‌ക്കാനും ശരീര താപനില നിലനിര്‍ത്താനും അനായാസം കഴിയും.

ഇഞ്ചി

ഇഞ്ചി

ആഹാരത്തിന്‌ കൊതിയൂറുന്ന രുചി പ്രദാനം ചെയ്യുന്നതിനാല്‍ ഇന്ത്യയിലെ എല്ലാ അടുക്കളയിലും ഇഞ്ചി കാണാനാകും. ശൈത്യകാലത്ത്‌ ശരീരത്തിന്റെ താപനില നിലനിര്‍ത്താനും ഇഞ്ചി ഉപയോഗിക്കാവുന്നതാണ്‌. ചൂട്‌ പ്രദാനം ചെയ്യാന്‍ കഴിയുന്ന ജിഞ്ചറോളുകളും ഷോഗൗളുകളും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്‌. ഇവയ്‌ക്ക്‌ ശരീരത്തിന്‌ ഉള്ളില്‍ നിന്ന്‌ ചൂട്‌ പകരാന്‍ കഴിയുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ശൈത്യകാലത്ത്‌ ഉണക്കിയതോ വേവിക്കാത്തതോ ആയ ഇഞ്ചി ഉപ്പും ചേര്‍ത്ത്‌ കഴിയുക്കുന്നത്‌ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. ദിവസവും രണ്ടോ മൂന്നോ തവണ ഇഞ്ചി ചേര്‍ത്ത ചായ (ജിഞ്ചര്‍ ടീ) കുടിക്കുന്നതും ശരീരത്തിന്റെ താപനില നിലനിര്‍ത്താന്‍ സഹായിക്കും.

കറുവാപ്പട്ട/ ലവംഗപ്പട്ട

കറുവാപ്പട്ട/ ലവംഗപ്പട്ട

ഇന്ത്യന്‍ അടുക്കളകളില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന മറ്റൊരു സുഗന്ധവ്യജ്ഞനമാണ്‌ കറുവാപ്പട്ട. എരിവും മധുരവും കലര്‍ന്ന രുചിയാണ്‌ കറുവാപ്പട്ടയുടേത്‌. അതിനാല്‍ ഇത്‌ ശരീരത്തിന്റെ ഉള്ളില്‍ നിന്ന്‌ ചൂട്‌ പ്രദാനം ചെയ്യുകയും ശൈത്യകാലത്ത്‌ തണുപ്പിനെ അതിജീവിക്കാന്‍ സഹായിക്കുകയും ചെയ്യും. പാകം ചെയ്‌ത ആഹാരസാധനങ്ങളില്‍ കറുവാപ്പട്ട ചേര്‍ത്ത്‌ കഴിക്കാവുന്നതാണ്‌. ചൂടോടെ കുടിക്കുന്ന ചായ, കാപ്പി മുതലായ പാനീയങ്ങളിലും കറുവാപ്പട്ട ചേര്‍ത്ത്‌ ഉപയോഗിക്കാം.

പരിപ്പുകള്‍/ നറ്റ്‌സ്‌

പരിപ്പുകള്‍/ നറ്റ്‌സ്‌

വിവിധതരം പരിപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്‌. വോല്‍നട്ട്‌, കപ്പലണ്ടി, ബദാം മുതലായവ വിറ്റാമിനുകള്‍, നാര്‌ എന്നിവയാല്‍ സമ്പുഷ്ടമാണ്‌. മാത്രമല്ല ഇവ ശരീരത്തിന്‌ ഉള്ളില്‍ നിന്ന്‌ ചൂട്‌ പകരുകയും ചെയ്യും.

English summary

Best heat generating foods in body for this winter

By consuming the food item which makes your warm from inside, winter will become very favorable to you. This heat producing food will make you feel cozy and warm during the winter season. Some of them are as follows:
Story first published: Friday, January 17, 2014, 15:32 [IST]
X
Desktop Bottom Promotion