For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദഹനം മെച്ചപ്പെടുത്തുന്ന ആഹാരങ്ങള്‍

By Super
|

ദഹന പ്രശ്‌നങ്ങള്‍ നമുക്ക്‌ ജീവിതത്തില്‍ ഒരിക്കലെങ്കിലും അഭിമുഖീകരിക്കേണ്ടി വരുന്ന ഒന്നാണ്‌. മോശം ആഹാര ശീലങ്ങള്‍, രോഗാണു ബാധ, ചില മരുന്നുകള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ ദഹനം ശരിയല്ലാതാവാം. ഇതില്‍ വിഷമിക്കേണ്ടതില്ല. ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നിരവധി ആഹാരങ്ങളുണ്ട്‌.

ദഹനം മെച്ചപ്പെടുത്തുന്ന ആഹാരങ്ങള്‍

 ഇഞ്ചി

ഇഞ്ചി

ശരിയായ രീതിയിലുള്ള ദഹനത്തിന്‌ ഇഞ്ചി സഹായിക്കും. പ്രതിജ്വലന ഗുണത്തിന്‌ പുറമെ ബാക്ടീരിയെ പ്രതിരോധിക്കാനുള്ള ശേഷിയും ഇഞ്ചിക്കുണ്ട്‌. ദഹനക്കേട്‌, ഛര്‍ദ്ദി, വായു, വയറ്‌ വീര്‍ക്കല്‍ പോലെ ദഹനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ ഇഞ്ചി സഹായിക്കും.

ദിവസവും ഇഞ്ചി ചായ കുടിക്കുന്നത്‌ നല്ലതാണ്‌.

ഒരു കപ്പ്‌ തിളച്ച വെള്ളത്തില്‍ ഏതാനം കഷ്‌ണം ഇഞ്ചി ഇടുക. ഈ വെള്ളം ഊറ്റി എടുത്ത്‌ കുടിക്കുക. ദഹനത്തിന്‌ വളരെ അത്യാവശ്യമായ പിത്തനീര്‌, ഉമിനീര്‌, ആമാശയ രസം എന്നിവയുടെ ഉത്‌പാദനത്തിന്‌ ഇത്‌ സഹായിക്കും. ഊ ണ്‌ കഴിക്കുന്നതിന്‌ മുമ്പ്‌ ഒരു ടേബിള്‍ സ്‌പൂണ്‍ ഇഞ്ചിനീര്‌ അര ടേബിള്‍ സ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ കഴിക്കുന്നതും നല്ലതാണ്‌.

ഓട്‌സ്‌

ഓട്‌സ്‌

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ഓട്‌സ്‌ ശരീര ഭാരം കുറയ്‌ക്കാന്‍ മാത്രമല്ല ദഹന പ്രക്രിയ മെച്ചപ്പെടുത്താനും സഹായിക്കും. ഓട്‌സിലടങ്ങിയിട്ടുള്ള ഫൈബര്‍ മലബന്ധം ഇല്ലാതാക്കുകയും കുടലിന്റെ പ്രവര്‍ത്തനം സാധാരണ രീതിയില്‍ നിലനിര്‍ത്തുകയും ചെയ്യും. നല്ല അളവില്‍ ഓട്‌സ്‌ കഴിക്കുന്നത്‌ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളില്‍ കുറവ്‌ വരുത്തും. ശരീര സംവിധാനങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന്‌ സഹായിക്കുന്ന ധാതുക്കളായ സിങ്ക്‌, ചെമ്പ്‌, ഫോസ്‌ഫറസ്‌, സെലിനിയം,തയാമിന്‍ തുടങ്ങിയവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌.

പുതിന

പുതിന

പുതിന വായിലിട്ട്‌ ചവയ്‌ക്കുന്നത്‌ ശ്വസനത്തെ മെച്ചപ്പെടുത്തും. കൂടാതെ ഇതിന്‌ പ്രതി-ജ്വലന, അണുനാശിനി ദുണങ്ങള്‍ കൂടിയുണ്ട്‌. ഇത്‌ ദഹനത്തെ മെച്ചപ്പെടുത്തും. വയറിന്റെ പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ വിഭവങ്ങളില്‍ പുതിന ഇല കൂടി ചേര്‍ത്ത്‌ കഴിച്ചു തുടങ്ങുക.

ഏതാനം തുള്ളി പുതിന എണ്ണ ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ ദിവസവും കുടിക്കുന്നത്‌ ദഹനം മെച്ചപ്പെടുത്തുകയും ദഹന സംവിധാനത്തെ വൃത്തിയാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും.

ബീറ്റ്‌ റൂട്ട്‌

ബീറ്റ്‌ റൂട്ട്‌

വയര്‍ വീര്‍ക്കല്‍, മലബന്ധം, വയര്‍ വേദന, ഭക്ഷണം വേണ്ടായ്‌ക പോലുള്ള ദഹന പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ ബീറ്റ്‌ റൂട്ട്‌ കഴിക്കുന്നത്‌ നല്ലതാണ്‌. ബീറ്റ്‌ റൂട്ടില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള ഫൈബര്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ദഹന സംവധാനത്തെ മച്ചപ്പെടുത്തും. വയറ്റിലെ പുളിച്ച്‌ തികട്ടല്‍ കുറയ്‌ക്കാന്‍ ഇതിലടങ്ങിയിട്ടുള്ള ബീടെയ്‌ന്‍ മിശ്രിതം സഹായിക്കും.

ബീറ്റ്‌ റൂട്ട്‌ ജ്യൂസായിട്ടും അല്ലാതെയും കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ ഗുണകരമാണ്‌.

ആപ്പിള്‍

ആപ്പിള്‍

കുടലിന്റെ നീക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ ആപ്പിള്‍ സഹായിക്കും. ലയിക്കുന്നതും ലയിക്കാത്തതുമായ ഫൈബര്‍ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്‌. ആപ്പിളിന്റെ തൊലിയില്‍ നിന്നാണ്‌ ലയിക്കാത്ത ഫൈബര്‍ ആയ സെല്ലുലോസ്‌ ലഭിക്കുന്നത്‌. അതിനാല്‍ ആപ്പിള്‍ തൊലികളയാതെ കഴിക്കുക.ദഹന സംവിധാനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും മലബന്ധം ഉണ്ടാവാതിരിക്കാനും സെല്ലുലോസ്‌ സഹായിക്കും. ആപ്പിളില്‍ അടങ്ങിയിട്ടുള്ള ലയിക്കുന്ന ഫൈബര്‍ ആയ പെക്ടിന്‍ വയര്‍ നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകാന്‍ സഹായിക്കും.

English summary

Best Foods To Improve Your Digestion

Improper digestion is a common problem we have been for atleast once in our lives.
X
Desktop Bottom Promotion