For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യാത്ര വയര്‍ കേടു വരുത്താതിരിയ്ക്കാന്‍.....

|

യാത്രങ്ങള്‍ ചിലര്‍ക്കു രസകരവും മറ്റു ചിലര്‍ക്ക് ബോറടിയുമാകാം. എന്തായാലും യാത്രകള്‍ നിങ്ങളെ ബുദ്ധിമുട്ടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഇവയില്‍ പ്രധാനമാണ് ഭക്ഷണം. യാത്രകളില്‍ വയറിനും ശരീരത്തിനും അസുഖം പിടിപെടാതിരിയ്ക്കാന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കുക തന്നെ വേണം.

ആഭരണങ്ങള്‍ക്കു പുറകില്‍ ശാസ്ത്രീയ സത്യങ്ങള്‍

ചിലതരം ഭക്ഷണങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കുക. പ്രത്യേകിച്ചു പുറത്തു നിന്നും കഴിയ്ക്കുമ്പോള്‍. ഇത്തരം ഭക്ഷണങ്ങള്‍ ഏതെല്ലാമെന്നു നോ്ക്കൂ,

പാലും പാലുല്‍പന്നങ്ങളും യാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ വയറ്റില്‍ അസിഡിറ്റിയുണ്ടാക്കും. വയര്‍ കേടാക്കാനും കാരണമാകും. പ്രത്യേകിച്ച് ഇവ പുറത്തു നിന്നും വാങ്ങിക്കഴിയ്ക്കരുത്. ഇവ നല്ലപോലെ പാകം ചെയ്തിട്ടില്ലെങ്കില്‍ വയര്‍ കേടാകും.

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കുക. കാരണം ഇവ ദഹിയ്ക്കാന്‍ ഏറെ സമയമെടുക്കും. യാത്ര ചെയ്യുമ്പോള്‍ അസ്വസ്ഥതകളുണ്ടാകും. പുറമെ നിന്നും ഇവ കഴിയ്ക്കുന്നതും അത്ര ആരോഗ്യകരമല്ല. കാരണം ഇവ നല്ലപോലെ വെന്തിട്ടില്ലെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്.

മദ്യം യാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച്ു വിമാനയാത്ര ചെയ്യുമ്പോള്‍. മദ്യം വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ഡീഹൈഡ്രേഷനുണ്ടാക്കും. ഇത് ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകും. തലചുറ്റുക, തലവേദന പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം.

വറുത്ത ഭക്ഷണങ്ങള്‍ ദഹനപ്രശ്‌നങ്ങളും അസിഡിറ്റിയും ഗ്യാസുമെല്ലാമുണ്ടാക്കും. ഇവയും യാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ചീസ് സാന്റ്‌വിച്ച്, മീറ്റ് സാന്റ്‌വിച്ച് എന്നിവയെല്ലാം പലരും യാത്ര ചെയ്യുമ്പോള്‍ ലളിത ഭക്ഷണമെന്ന നിലയ്ക്കു വാങ്ങിക്കഴിയ്ക്കും. ഇവയും വയര്‍ കേടാക്കാനുള്ള സാധ്യത ഏറെയാണ്.

Avoid These Foods While Travel

അമിതമായ ഭക്ഷണവും യാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കുക. ഇതും വയറിന്റെ ആരോഗ്യത്തിന് നല്ലതല്ല.

English summary

Avoid These Foods While Travel

out the 6 foods that you must avoid when travelling.
Story first published: Thursday, November 27, 2014, 10:44 [IST]
X
Desktop Bottom Promotion