For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യത്തിന്‌ മുട്ട

By Super
|

വളരെ ചുരുക്കും സമീകൃതാഹാരങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്നാണ് മുട്ട. ഒരു പരിധി വരെ വെജിറ്റേറിയന്‍മാരും കഴിയ്ക്കുന്ന ഈ ഭക്ഷണം ആരോഗ്യത്തിന് ഏറെ നല്ലതാണ്.

മുട്ട കഴിയ്ക്കുന്നത് മസിലുകള്‍ക്കും എല്ലുകള്‍ക്കുമെല്ലാം നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പാണ് ഇതില്‍ അടങ്ങിയിരിയ്ക്കുന്നതെന്നത് മറ്റൊരു കാര്യം.

വേദനയകറ്റാന്‍ ഇവ കഴിക്കൂവേദനയകറ്റാന്‍ ഇവ കഴിക്കൂ

ആരോഗ്യത്തിനു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ളൊരു പ്രതിവിധി കൂടിയാണ് മുട്ട. മുട്ടയുടെ വിവിധ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

കണ്ണുകളെ സംരക്ഷിക്കുന്നു

കണ്ണുകളെ സംരക്ഷിക്കുന്നു

മുട്ടയില്‍ ലുട്ടെയ്‌ന്‍, സീക്‌സാന്തിന്‍ എന്നീ രണ്ട്‌ കാര്‍ട്ടെനോയ്‌ഡുകള്‍ അടങ്ങിയിട്ടുണ്ട്‌. പ്രായമായവരില്‍ അന്ധതയ്‌ക്ക്‌ കാരണമാകുന്ന മാക്യുലാര്‍ ഡിജെനറേഷന്‍ എന്ന അസുഖത്തെ ഇവ ചെറുക്കുകയും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. തിമിര സാധ്യത കുറയ്‌ക്കാനും ഇവയ്‌ക്ക്‌ കഴിയും.

പേശി

പേശി

പേശികളുടെ വളര്‍ച്ചയ്‌ക്കും കോശങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും പ്രോട്ടീനുകള്‍ ആവശ്യമാണ്‌. മുട്ട ശരീരത്തിന്‌ ആവശ്യമുള്ള പ്രോട്ടീന്‍ പ്രദാനം ചെയ്യും.

കാല്‍സ്യം വര്‍ദ്ധിക്കുന്നു

കാല്‍സ്യം വര്‍ദ്ധിക്കുന്നു

വേവിച്ച മുട്ടയില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്‌. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന്‌ വിറ്റാമിന്‍ ഡി ആവശ്യമാണ്‌. കാത്സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ്‌ വര്‍ദ്ധിപ്പിക്കാന്‍ വിറ്റാമിന്‍ ഡിക്ക്‌ കഴിയും. അങ്ങനെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ്‌ ഉയരും.

ഹൃദ്‌രോഗം

ഹൃദ്‌രോഗം

പൂരിത കൊഴുപ്പിന്റെ സ്ഥാനത്ത്‌ മുട്ടയിലുള്ളത്‌ മോണോസാച്ചുറേറ്റഡ്‌ കൊഴുപ്പും പോളിസാച്ചുറേറ്റഡ്‌ കൊഴുപ്പുമാണ്‌. ഇവ ഹൃദ്‌രോഗം, പക്ഷാഘാതം, രക്തം കട്ടിപിടിക്കുന്നത്‌ മൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവ ചെറുക്കും. അതുകൊണ്ട്‌ ദിവസവും ഒരു മുട്ട കഴിക്കുക.

കോളിന്‍

കോളിന്‍

മുട്ടയിലുള്ള പോഷകമായ കോളിന്‍ നാഡീവ്യവസ്ഥയെയും രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുന്ന പ്രശ്‌ങ്ങളുടെ തീവ്രത കുറയ്‌ക്കും. ഇത്‌ തലച്ചോറിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുകയും മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

മുട്ടയില്‍ അടങ്ങിയിട്ടുള്ള നല്ല കൊഴുപ്പുകള്‍ കൊളസ്‌ട്രോള്‍ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്‌ക്കും. ദിവസവും കഴിച്ചാലും ഇവ ലിപിഡുകളെ ബാധിക്കുകയുമില്ല.

പ്രകൃതിദത്ത വിറ്റാമിന്‍

പ്രകൃതിദത്ത വിറ്റാമിന്‍

വിറ്റാമിന്‍ ഡിയുടെ ഏക പ്രകൃതിദത്ത സ്രോതസ്സ്‌ ആണ്‌ മുട്ടകള്‍.

സ്‌തനാര്‍ബുദത്തെ ചെറുക്കുന്നു

സ്‌തനാര്‍ബുദത്തെ ചെറുക്കുന്നു

പതിവായി മുട്ട കഴിച്ചാല്‍ സ്‌തനാര്‍ബുദ സാധ്യത കുറയ്‌ക്കാന്‍ കഴിയും. ആഹാരത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത്‌ മറ്റുപല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കും.

മുടിക്കും നഖത്തിനും

മുടിക്കും നഖത്തിനും

മുടിയുടെയും നഖത്തിന്റെയും ആരോഗ്യത്തിന്‌ വേണ്ട വിറ്റാമിന്‍ ബി 12, സള്‍ഫര്‍ എന്നിവ മുട്ടയില്‍ ധാരാളമടങ്ങിയിട്ടുണ്ട്‌. ശരീരത്തില്‍ സള്‍ഫറിന്റെ അളവ്‌ കുറഞ്ഞാല്‍ തലമുടി കൊഴിയുന്നത്‌ രൂക്ഷമാകും. പതിവായി മുട്ട കഴിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനാകും.

Read more about: food health ഭക്ഷണം
English summary

Amazing Health Benefits Of Eating Eggs

This article deals with the health benefits of egg. Read on to know the health benefits of eggs,
Story first published: Saturday, March 29, 2014, 10:43 [IST]
X
Desktop Bottom Promotion