For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മത്തങ്ങ ഇഷ്ടപ്പെടാന്‍ 9 കാര്യങ്ങള്‍

By Super
|

മത്തങ്ങകറിയ്ക്കായി ഉപയോഗിയ്ക്കുന്ന ഒരു പച്ചക്കറിയാണ്. അല്‍പം മധുര ത്തോടു കൂടിയ ഈ ഭക്ഷ്യവസ്തു ധാരാളം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്.

അമേരിക്കക്കാര്‍ വരെ അവരുടെ പരമ്പരാഗത ഭക്ഷണരീതിയില്‍ മത്തങ്ങ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ശൈത്യകാല മാസങ്ങളില്‍ ഉപയോഗിക്കുന്നതിനായി അവരിത്‌ ഉണക്കി ഉപയോഗിക്കാറുണ്ട്‌.

ചെമ്പരത്തി ഇലയുടെ ഗുണങ്ങള്‍ചെമ്പരത്തി ഇലയുടെ ഗുണങ്ങള്‍

മത്തങ്ങ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന്‌ പറയുന്നതിന്‌ നിരവധി കാരണങ്ങളുണ്ട്‌.

മത്തങ്ങ കഴിക്കേണ്ടതിന്റെ 9 കാരണങ്ങള്‍ അറിയൂ,

കുടല്‍

കുടല്‍

മത്തങ്ങയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്‌. ഇത്‌ കുടലിന്റെ ശരിയായ ചലനത്തിന്‌ സഹായിക്കും. ഒരുകപ്പ്‌ മത്തങ്ങയില്‍ 3 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്‌.

കാര്‍ബോഹൈഡ്രേറ്റ്‌

കാര്‍ബോഹൈഡ്രേറ്റ്‌

ശരീരത്തിന്‌ ആവശ്യമായ ഊര്‍ജം നല്‍കുന്ന സങ്കീര്‍ണ കാര്‍ബോഹൈഡ്രേറ്റ്‌( നല്ലത്‌) മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.

ശരീര ഭാരം

ശരീര ഭാരം

മത്തങ്ങയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീര ഭാരം കുറയ്‌ക്കാനും സഹായിക്കും.

രോഗ പ്രതിരോധ ശേഷി

രോഗ പ്രതിരോധ ശേഷി

ഉയര്‍ന്ന അളവില്‍ ബീറ്റ കരോട്ടീന്‍ അടങ്ങിയിട്ടുള്ളതിന്റെ ലക്ഷണമാണ്‌ മത്തങ്ങയുടെ ഓറഞ്ച്‌ നിറം. വിറ്റാമിന്‍ എയുടെ മുന്‍ഗാമിയാണ്‌ ബീറ്റ കരോട്ടീന്‍. രോഗ പ്രതിരോധ ശേഷിക്കും കാഴ്‌ചയ്‌ക്കും ഇത്‌ വളരെ ആവശ്യമാണ്‌.

സൂര്യാഘാതം

സൂര്യാഘാതം

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മത്തങ്ങ വളരെ നല്ലതാണ്‌. സൂര്യാഘാതത്തില്‍ നിന്നും സംരക്ഷിക്കുന്നതിന്‌ പുറമെ ചര്‍മ്മത്തിലെ പാടുകളും മങ്ങലും കുറയ്‌ക്കാനും ഇവ സഹായിക്കും.

അര്‍ബുദം

അര്‍ബുദം

മത്തങ്ങയില്‍ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടീന്‍ അര്‍ബുദത്തിനുള്ള സാധ്യത കുറയ്‌ക്കും. ബീറ്റ കരോട്ടീനിലെ ഘടകങ്ങള്‍ സ്‌തനം, പ്രോസ്‌റ്റേറ്റ്‌ , ശ്വാസകോശം, ത്വക്‌ തുടങ്ങി വിവിധ ഭാഗങ്ങളില്‍ അര്‍ബുദം വരുന്നതിനുള്ള സാധ്യത കുറയ്‌ക്കും.

ഇലക്ട്രൊളൈറ്റ്‌ സന്തുലിതമാക്കാന്‍

ഇലക്ട്രൊളൈറ്റ്‌ സന്തുലിതമാക്കാന്‍

ഇലക്ട്രൊളൈറ്റ്‌ സന്തുലിതമാക്കാന്‍ മത്തങ്ങ സഹായിക്കും. ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ളതിലും പൊട്ടാസ്യം മത്തങ്ങയില്‍ അടങ്ങിയിട്ടുണ്ട്‌. മത്തങ്ങയില്‍ 564 എംജി പൊട്ടാസ്യവും ഏത്തപ്പഴത്തില്‍ 422 എംജി പൊട്ടാസ്യവുമാണ്‌ അടങ്ങിയിട്ടുള്ളത്‌.

ജലദോഷവും പനിയും

ജലദോഷവും പനിയും

ജലദോഷവും പനിയും പ്രതിരോധിക്കാന്‍ മത്തങ്ങ സഹായിക്കും. പാകം ചെയ്‌ത ഒരു കപ്പ്‌ മത്തങ്ങയില്‍ 11 എംജി വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്‌. അണുബാധ പ്രതിരോധിക്കാനുള്ള വിറ്റാമിന്‍ സിയുടെ കഴിവ്‌ സംബന്ധിച്ച്‌ സംശയം ഉന്നയിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും വിറ്റാമിന്‍ സിയ്‌ക്ക്‌ രോഗ പ്രതിരോധ ശേഷി ഉയര്‍ത്താനുള്ള ഗുണമുണ്ടെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

എച്ച്‌ഐവി

എച്ച്‌ഐവി

മത്തങ്ങയില്‍ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടീന്‍ മൊത്തം രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തും. എച്ച്‌ഐവി ബാധിതര്‍ ബീറ്റ കരോട്ടീന്‍ ലഭിക്കുന്നത്‌ രോഗബാധയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

Read more about: food ഭക്ഷണം
English summary

Reasons To Love And Eat Pumpkin

Native Americans included pumpkin in their traditional diet.
X
Desktop Bottom Promotion