For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വഴുതനങ്ങയുടെ അത്ഭുത ഗുണങ്ങള്‍!

By Super
|

വഴുതനങ്ങ കത്തിരിക്ക എന്ന പേരിലും അറിയപ്പെടുന്നു. ഇതിന്‍റെ ബൊട്ടാണിക്കല്‍ പേര് സൊളാനം മെലോണ്‍ജെന എന്നാണ്. നൈറ്റ്ഷേഡ് അല്ലെങ്കില്‍ സൊളാനാസീ കുടുംബത്തില്‍ പെട്ട വഴുതന തക്കാളി, മധുരമുളക്, ഉരുളക്കിഴങ്ങ് എന്നിവയുടെ വിഭാഗത്തില്‍ പെടുന്നതാണ്.

വൈവിധ്യമാര്‍ന്ന ആകൃതിയിലും നിറങ്ങളിലും വഴുതനങ്ങ ലഭ്യമാണ്. പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് വഴുതനങ്ങയിലുള്ളത്. ഓവല്‍ രൂപത്തിലുള്ളതും, വണ്ണം കുറഞ്ഞ നീളത്തിലുള്ളതും. തിളങ്ങുന്ന ഉപരിതലവും, മാംസളവും മൃദുലവും ക്രീം നിറമുള്ളതുമായ ഉള്‍ഭാഗവും, നടുവില്‍ ചെറിയ, കട്ടികുറഞ്ഞ വിത്തുകളുമാണ് ഇവയുടേത്.

<strong>ബിയറിന്‍റെ ഗുണങ്ങള്‍ </strong>ബിയറിന്‍റെ ഗുണങ്ങള്‍

ഇന്ത്യയില്‍ പൗരാണികകാലത്ത് തന്നെ വഴുതന കൃഷി ചെയ്തിരുന്നു. ആദ്യമായി വഴുതന കൃഷി ചെയ്തത് ബി.സി അഞ്ചാം നൂറ്റാണ്ടില്‍ ചൈനയിലാണ്. മധ്യകാലഘട്ടത്തില്‍ ഇത് ആഫ്രിക്കയിലും തടര്‍ന്ന് ഇറ്റലിയിലും കൃഷി ചെയ്തു തുടങ്ങി. പതിനാലാം നൂറ്റാണ്ടിലാണ് ഇറ്റലിയില്‍ വഴുതന കൃഷി ചെയ്യാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഇത് യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കും പടര്‍ന്നു. നൂറ്റാണ്ടുകള്‍ക്ക് ശേഷം യൂറോപ്യന്‍ സഞ്ചാരികളിലൂടെ പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഇത് വ്യാപിക്കുകയും ചെയ്തു. ഇന്ന് ഇറ്റലി, ടര്‍ക്കി, ഈജിപ്ത്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലാണ് വഴുതന കൂടുതലായും കൃഷി ചെയ്യുന്നത്.

ഇന്ത്യന്‍ കറികള്‍, ചൈനീസ് സെചുവാന്‍, ഇറ്റാലിയന്‍ പാര്‍മേസാന്‍, മിഡില്‍ ഈസ്റ്റേണ്‍ ഡിപ്, മൊറോക്കന്‍ സാലഡുകള്‍ എന്നീ അന്തര്‍ദേശീയ വിഭവങ്ങളിലെ പ്രധാന ഘടകമാണ് വഴുതനങ്ങ.

വഴുതനങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍

1. ടൈപ്പ് 2 പ്രമേഹം

1. ടൈപ്പ് 2 പ്രമേഹം

വഴുതനങ്ങയിലെ ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയുടെ വൈപുല്യം ടൈപ്പ് 2 പ്രമേഹരോഗികളില്‍ ഗ്ലൂക്കോസ് ആഗിരണത്തെ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുട അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഫെനോള്‍സും അതിലെ കുറഞ്ഞ ഗ്ലൈസെമിക് ഘടകവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികളുടെ ഒരു ഉത്തമ ആഹാരമായി വഴുതനങ്ങ മാറുന്നു.

2. ഹൃദയാരോഗ്യം

2. ഹൃദയാരോഗ്യം

പൊട്ടാസ്യം ശരീരത്തെ ജലാശമുള്ളതാക്കുകയും ദ്രവങ്ങള്‍ നിലനില്‍ക്കുന്നത് തടയുകയും, അത് വഴി കൊറോണറി ഹൃദയ രോഗങ്ങളെ തടയുകയും ചെയ്യുന്നു. ഫൈറ്റോന്യൂട്രിയന്‍റുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഫോലേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി 3, ബി 6, ആന്‍റി ഓക്സിഡന്‍റുകള്‍, ബീറ്റ കരോട്ടിന്‍ എന്നിവ ഹൃദയാഘാത-ഹൃദയസ്തംഭന സാധ്യതകള്‍ കുറയ്ക്കുന്നു. സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്ട്രോള്‍, സോഡിയം എന്നിവ സ്വഭാവികമായി തന്നെ കുറഞ്ഞ അളവിലേ വഴുതനങ്ങയിലുള്ളൂ.

3. തലച്ചോറിന് ആരോഗ്യം

3. തലച്ചോറിന് ആരോഗ്യം

ഫൈറ്റോന്യൂട്രിയന്‍റുകള്‍ തലച്ചോറിലെ കോശങ്ങളുടെ പാളികളെ ദോഷകരമായ സ്വതന്ത്രമൂലകങ്ങളില്‍ നിന്നും, ഓക്സിഡേറ്റീവ് സ്ട്രെസ്സ് വഴിയുണ്ടാകുന്ന തകരാറുകളില്‍ നിന്നും സംരക്ഷിക്കുകയും ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ സജീവമാക്കി ഓര്‍മ്മശക്തിയെ ബലപ്പെടുത്തുകയും ചെയ്യും. സ്ട്രെസ്സ് കുറയ്ക്കാന്‍ ബി കോംപ്ലക്സ് വിറ്റാമിനുകളും സഹായിക്കും.

4. ഇരുമ്പ്

4. ഇരുമ്പ്

ഓക്സിജന്‍ സംവഹനത്തിന് ആവശ്യമായ ന്യൂട്രിയന്‍റായ ഇരുമ്പ് അമിതമായാല്‍ ശരീരത്തിന് ദോഷം ചെയ്യും. സ്ത്രീകളിലെ ആര്‍ത്തവവിരാമത്തിന് ശേഷം ഇരുമ്പിന്‍റെ അളവ് കൂടുന്നത് സാധാരണമാണ്. വഴുതനങ്ങയിലെ നോസിന്‍ എന്ന ഘടകം ശരീരത്തില്‍ അധികമായുള്ള ഇരുമ്പ് പുറന്തള്ളാന്‍ സഹായിക്കും.

5. ഭാരം കുറയ്ക്കാം

5. ഭാരം കുറയ്ക്കാം

ജലം ധാരാളമായി അടങ്ങിയതും, കലോറി കുറഞ്ഞതുമായ വഴുതനങ്ങയിലെ ദഹിക്കുന്ന ഫൈബര്‍ ഏറെ നേരത്തേക്ക് വിശപ്പകറ്റി നിര്‍ത്തുകയും, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കുകയും ചെയ്യും. കലോറി ഉയര്‍ന്ന തോതില്‍ ഇല്ലാതാക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാനും വഴുതനങ്ങ സഹായിക്കും.

6. ദഹനം

6. ദഹനം

വഴുതനങ്ങ, തക്കാളി എന്നിവയുടെ സൂപ്പ് വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും. ഇതിലെ ആന്‍റി ഓക്സിഡന്‍റുകളും, ഫൈബറും മലവിസര്‍ജ്ജനത്തെ നിയന്ത്രിക്കുകയും മലബന്ധം, കുടലിലെ ക്യാന്‍സര്‍ എന്നിവ തടയുകയും മൂലക്കുരുവിന് ശമനം നല്കുകയും ചെയ്യും. കുടലെരിച്ചില്‍, ആമാശയവീക്കം, വയര്‍വേദന എന്നിവയ്ക്കും വഴുതനങ്ങ ശമനം നല്കും. വായുക്ഷോഭമകറ്റാന്‍ വഴുതനങ്ങ, കായം, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് സൂപ്പ് തയ്യാറാക്കി കുടിച്ചാല്‍ മതി.

7. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍

7. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍

വഴുതനങ്ങയിലെ വിറ്റാമിന്‍ സിയുടെ ധാരാളിത്തം അതിന് ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍ കഴിവുകള്‍ നല്കുന്നു.

8. ചര്‍മ്മസംരക്ഷണം

8. ചര്‍മ്മസംരക്ഷണം

മിനറലുകള്‍, വിറ്റാമിനുകള്‍, ദഹിക്കുന്ന ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വഴുതനങ്ങ. ഇതിലെ ഉയര്‍ന്ന ജലാംശം ചര്‍മ്മത്തിന്‍റെ വരള്‍ച്ച, അടര്‍ന്ന് പോകല്‍, ചുളിവുകള്‍ എന്നിവയകറ്റാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍, ആന്തോസ്യാനിന്‍ എന്നിവ പ്രായാധിക്യത്തെ ചെറുക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലെ പുള്ളികള്‍ മങ്ങാനും, അരിമ്പാറ മാറ്റാനും, എണ്ണമയമുള്ള ചര്‍മ്മത്തിനും, പാടുകള്‍ മായാനും വഴുതനങ്ങ ഉപയോഗിക്കാം.

9. കേശസംരക്ഷണം

9. കേശസംരക്ഷണം

വഴുതനങ്ങയിലെ മിനറലുകള്‍, വിറ്റാമിനുകള്‍, ഉയര്‍ന്ന ജലാംശം എന്നിവ തലയോട്ടിക്ക് ആഴത്തില്‍ ഉണര്‍വ്വ് നലകുകയും മുടിയുടെ അഗ്രഭാഗം പിളരുന്നത് തടയുകയും, മുടിക്ക് കരുത്തും ആരോഗ്യവും നല്കുകയും ചെയ്യും. ഇതിലെ എന്‍സൈമുകള്‍ മുടിനാരുകള്‍ക്ക് ഉത്തേജനം നല്കുകയും തിളക്കമേകുകയും ചെയ്യും.

10. കഫത്തില്‍ നിന്ന് മുക്തി

10. കഫത്തില്‍ നിന്ന് മുക്തി

വഴുതനങ്ങ തീയില്‍ നേരിട്ട് വറുത്ത് ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് കഫം അകറ്റാനും ശ്വസോഛ്വാസം സുഗമമാക്കാനും സഹായിക്കും.

11. പ്ലീഹയുടെ സംരക്ഷണം

11. പ്ലീഹയുടെ സംരക്ഷണം

മലേറിയ ഉള്ളവര്‍ വേവിച്ച വഴുതനങ്ങ ശര്‍ക്കര ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് പ്ലീഹയുടെ വീക്കം കുറയ്ക്കാന്‍ സഹായിക്കും.

12. നിദ്രാഹാനി തടയാം

12. നിദ്രാഹാനി തടയാം

ഉറക്കത്തിന് പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ വൈകുന്നേരം ബേക്ക് ചെയ്ത വഴുതനങ്ങ കഴിക്കുക. ഇത് പതിവായി ഉപയോഗിച്ചാല്‍ നിദ്രാഹാനി പരിഹരിക്കാനാവും.

13. മൂലക്കുരുവിന് പ്രതിവിധി

13. മൂലക്കുരുവിന് പ്രതിവിധി

വഴുതനങ്ങയുടെ മുകള്‍ഭാഗം(പച്ചനിറമുള്ളത്) പരമ്പരാഗതമായി മൂലക്കുരുവിനും അര്‍ശസിനും(ഗുദത്തിലെ ഞരമ്പുകള്‍ വീങ്ങുന്ന അവസ്ഥ) ഔഷധമായി ഉപയോഗിച്ച് വരുന്നുണ്ട്.

14. വേദനാസംഹാരി

14. വേദനാസംഹാരി

വഴുതനങ്ങ രണ്ടാക്കി പിളര്‍ന്ന് ഫ്രൈയിങ്ങ് പാനിലിട്ട് ഏതാനും സെക്കന്‍ഡ് ചൂടാക്കി മഞ്ഞള്‍ പൊടി വിതറുക. സന്ധികളിലെ വേദന, നീര്‍ക്കെട്ട്, പരുക്കുകള്‍ മൂലമുള്ള വേദന എന്നിവയ്ക്ക് ഇങ്ങനെ വഴുതനങ്ങ കഴിക്കുന്നത് ഉത്തമമാണ്.

15. ശരീരദുര്‍ഗന്ധം അകറ്റാം

15. ശരീരദുര്‍ഗന്ധം അകറ്റാം

വഴുതനങ്ങയുടെ നീര് കൈകകളിലും പാദത്തിനടിയിലും തേക്കുക. ഇത് വിയര്‍പ്പ് നിയന്ത്രിക്കുകയും ശരീരദുര്‍ഗന്ധത്തില്‍ നിന്ന് മുക്തി നല്കുകയും ചെയ്യും.

16. വഷനാശിനി

16. വഷനാശിനി

കൂണില്‍ നിന്നുള്ള വിഷാംശം നീക്കം ചെയ്യാന്‍ മറുമരുന്നായി വഴുതനങ്ങ ഉപയോഗിക്കാം.

17. ചര്‍മ്മത്തിലെ വിള്ളലുകള്‍

17. ചര്‍മ്മത്തിലെ വിള്ളലുകള്‍

വിണ്ടുകീറിയ പാദങ്ങളും ചര്‍മ്മം പിളര്‍ന്ന വിരലുകളും സുഖപ്പെടുത്താന്‍ പഴുത്ത് മഞ്ഞ നിറമുള്ള വഴുതനങ്ങയും പെട്രോളിയം ജെല്ലിയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ മതി.

18. കുടലിലെ ക്യാന്‍സര്‍ തടയാം

18. കുടലിലെ ക്യാന്‍സര്‍ തടയാം

വഴുതനങ്ങയിലെ ഫൈബര്‍ കുടലിലെ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു. രാസവസ്തുക്കളും വിഷാംശങ്ങളും ആഗിരണം ചെയ്യുന്നത് വഴിയാണ് ഇത് സാധ്യമാകുന്നത്. വഴുതനങ്ങയിലെ ആന്‍റി ഓക്സിഡന്‍റ് സംയുക്തങ്ങള്‍, ക്ലോറോജെനിക് ആസിഡ് എന്നിവ ശരീരത്തിലെ ദോഷകാരികളായ സ്വതന്ത്രമൂലകങ്ങളെ തടയുകയും ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത് തടയുകയും ചെയ്യും. വഴുതനങ്ങയിലെ നോസിന്‍ ആന്‍റി ആന്‍ജിയോജെനിക് കഴിവുകളുള്ളതാണ്. ഇത് ക്യാന്‍സര്‍ സെല്ലുകള്‍ക്ക് സഹായകരമായി രക്തക്കുഴലുകള്‍ വികസിക്കുന്നത് തടയും.

19. പുകവലി നിര്‍ത്താം

19. പുകവലി നിര്‍ത്താം

വഴുതനങ്ങയില്‍ ചെറിയ അളവില്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നത് വഴി സിഗരറ്റ് വലിക്കാനുള്ള ആഗ്രഹം തടയാനാവും.

20. സോഡിയം കുറവ്

20. സോഡിയം കുറവ്

വഴുതനങ്ങയില്‍ സോഡിയം വളരെ കുറവായതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ധം തടയുകയും ഹൃദയസംബന്ധമായ രോഗങ്ങള്‍, ഹൃദയാഘാതം, വൃക്കരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

21. വിറ്റാമിനുകളും മിനറലുകളും

21. വിറ്റാമിനുകളും മിനറലുകളും

പ്രോട്ടീന്‍, വിറ്റാമിന്‍ സി, ഇരുമ്പ് എന്നിവ ഉയര്‍ന്ന തോതില്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഫോളിക് ആസിഡ്, ബീറ്റ കരോട്ടിന്‍ എന്നിവയാലും സമ്പന്നമാണ് വഴുതനങ്ങ.

22. രോഗശമനി

22. രോഗശമനി

വൃക്കയിലെ കല്ലുകള്‍ ആദ്യ ഘട്ടത്തില്‍ തന്നെ നീക്കം ചെയ്യുക, ആസ്ത്മ, ദന്തസംബന്ധമായ പ്രശ്നങ്ങള്‍, ആതെറോസെലറോസിസ്(ധമനികള്‍ ചുരുങ്ങുന്ന അവസ്ഥ) എന്നിവയ്ക്ക് പരിഹാരമാണ് വഴുതനങ്ങ എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.

Read more about: food health
English summary

22 Amazing Health Benefits Of Egg Plant

Eggplants come in a variety of shapes and colors. It is otherwise called as brinjal. It is one of the amazing vegetable that contains lots of nutrients. Here are some of the health benefits of eggplant/brinjal. Take a look...&#13;
X
Desktop Bottom Promotion