For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഴപ്പഴത്തിന്‍റെ മേന്മകള്‍

By Super
|

ആരോഗ്യ ഗുണങ്ങളില്‍ വാഴപ്പഴത്തിന് ചെറുതല്ലാത്ത സ്ഥാനമാണുള്ളത്. രുചികരവും, വിലകുറഞ്ഞവയുമാണ് എന്നതിനൊപ്പം വര്‍ഷം മുഴുവനും ഇവ ലഭ്യമാകും. കൂടാതെ ഇല, പഴം, പിണ്ടി എന്നിങ്ങനെ വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്.

വാഴയുടെ ഇല ആഹാരം വിളമ്പുന്ന അവസരങ്ങളില്‍ പാത്രത്തിന് പകരമായി ഉപയോഗിക്കുന്നു. പഴം നേരിട്ടും, ഫ്രൂട്ട് സലാഡ്, മില്‍ക്ക് ഷേക്ക് എന്നിവയുണ്ടാക്കാനും ഉപയോഗിക്കാം. പൂവും, പിണ്ടിയും പല ദക്ഷിണേന്ത്യന്‍ വിഭവങ്ങളുടെ ചേരുവയായി ഉപയോഗിക്കുന്നു. വാഴപ്പഴം കൊണ്ടുള്ള ഹല്‍വയുടെ രുചി എല്ലാവര്‍ക്കും പ്രിയങ്കരമാണല്ലോ. കാര്‍ബോഹൈഡ്രേറ്റ്സ്, ഫൈബര്‍, വിറ്റാമിന്‍ ബി6, മിനറലുകള്‍, പൊട്ടാസ്യം, മാംഗനീസ് എന്നിവ വാഴപ്പഴത്തെ പോഷകസമൃദ്ധമാക്കുന്നു.

രോഗമകറ്റും പൂക്കള്‍!!രോഗമകറ്റും പൂക്കള്‍!!

വാഴപ്പഴത്തിന്‍റെ 10 ആരോഗ്യമേന്മകളെ ഇവിടെ പരിചയപ്പെടാം.

ഊര്‍ജ്ജം

ഊര്‍ജ്ജം

പെട്ടന്ന് ഊര്‍ജ്ജം ലഭിക്കാനുള്ള മാര്‍ഗ്ഗമാണ് വാഴപ്പഴം കഴിക്കുന്നത്. ശാരീരികമായ അധ്വാനത്തിന് ശേഷം വാഴപ്പഴം കഴിക്കുന്നത് വഴി നഷ്ടപ്പെട്ട ഊര്‍ജ്ജം വേഗത്തില്‍ വീണ്ടെടുക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയുന്ന ഈ അവസരത്തില്‍ വാഴപ്പഴം ഏറെ സഹായകരമാകും. ജോലി ചെയ്ത് ക്ഷീണിച്ചാല്‍ വാഴപ്പഴം കഴിച്ച് നഷ്ടമായ കരുത്ത് വീണ്ടെടുക്കാം.

മസില്‍ പിടുത്തം ഒഴിവാക്കാം

മസില്‍ പിടുത്തം ഒഴിവാക്കാം

കഠിനമായ ശാരീരിക അധ്വാനത്തിന് ശേഷം മസില്‍ പിടുത്തം അനുഭവപ്പെടാം. ചിലപ്പോള്‍ രാത്രിയില്‍ ഉറക്കത്തിനിടെയാകും ഇതുണ്ടാകുന്നത്. മസില്‍പിടുത്തത്തിന് നല്ലൊരു പരിഹാരമാണ് വാഴപ്പഴം. വാഴപ്പഴത്തിലെ ഉയര്‍ന്ന അളവിലുള്ള മഗ്നീഷ്യവും പൊട്ടാസ്യവും ശരീരത്തിലെ ധാതുക്കളുടെ കുറവ് പരിഹരിക്കും. ഇത് വഴി മസില്‍ പിടുത്തം പരിഹരിക്കാനാവും.

രക്തസമ്മര്‍ദ്ധം നിയന്ത്രിക്കാം

രക്തസമ്മര്‍ദ്ധം നിയന്ത്രിക്കാം

പൊട്ടാസ്യം സമൃദ്ധമായും, സോഡിയം കുറഞ്ഞ അളവിലും അടങ്ങിയതാണ് വാഴപ്പഴം. ഇത് കഴിക്കുന്നത് വഴി രക്തസമര്‍ദ്ധം നിയന്ത്രിക്കാനാവും. ശരീരത്തിലെ ജലാംശത്തിന്‍റെ അളവ് നിലനിര്‍ത്താനും, വിഷാംശങ്ങളെ അകറ്റി ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയില്‍ നിന്ന് സംരക്ഷിക്കാനും വാഴപ്പഴത്തിനാവും.

അസിഡിറ്റിയെ ചെറുക്കാം

അസിഡിറ്റിയെ ചെറുക്കാം

മികച്ച അന്‍റാസിഡാണ് വാഴപ്പഴം. ഇത് ഉദരത്തിലെ ഉള്‍പ്പാളിയെ പൊതിയുകയും ആസിഡ് രൂപപ്പെടുന്നത് തടയുകയും ചെയ്യും. ഇത് വഴി അള്‍സര്‍, അസിഡിറ്റി എന്നിവയെ തടയാം.

മലബന്ധത്തിന് പ്രതിവിധി

മലബന്ധത്തിന് പ്രതിവിധി

വാഴപ്പഴവും പിണ്ടിയും, ഫൈബറും പെക്ടിനും സമൃദ്ധമായി അടങ്ങിയതാണ്. ഇവ കഴിക്കുക വഴി മലബന്ധമുണ്ടാകുന്നത് തടയാം. വാഴയുടെ പിണ്ടി ഉപയോഗിച്ച് ജ്യൂസുണ്ടാക്കി കുടിക്കുന്നതും ഫലപ്രദമാണ്.

അതിസാരം തടയാം

അതിസാരം തടയാം

അതിസാരത്തിന് മികച്ച പ്രതിവിധിയാണ് വാഴപ്പഴം. അതിസാരം ശരീരത്തിലെ ജലാംശം ഇല്ലാതാക്കുകയും ഇലക്ട്രോലൈറ്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ പൊട്ടാസ്യത്തിന്‍റെ നഷ്ടം വാഴപ്പഴം കഴിക്കുന്നത് വഴി വീണ്ടെടുക്കാം.

ശാരീരിക മേന്മകള്‍

ശാരീരിക മേന്മകള്‍

വാഴപ്പഴത്തിലെ ഫ്രുക്ടൂലിഗോസാച്ചറൈഡ്സ്(എഫ്.ഒ.എസ്) എന്ന ഘടകം കുടലിലെ ശരീര സൗഹൃദമായ ബാക്ടീരിയകള്‍ പെരുകാന്‍ സഹായിക്കുകയും അതു വഴി ഉദരസംബന്ധമായ പ്രശ്നങ്ങള്‍ തടയാന്‍ സാധിക്കുകയും ചെയ്യും. ഇവ അസ്ഥികളുടെ ആരോഗ്യത്തിനും ഉത്തമമാണ്. എഫ്.ഒ.എസിന്‍റെ പുളിപ്പ് കുടലിലെ പി.എച്ച് കുറയ്ക്കുകയും അത് വഴി കാല്‍സ്യം ആഗിരണം വര്‍ദ്ധിപ്പിച്ച് അസ്ഥികള്‍ക്ക് കൂടുതല്‍ ബലം നല്കുകയും ചെയ്യും. വാഴപ്പിണ്ടി കഴിക്കുന്നത് ശരീരത്തില്‍ നിന്ന് ജലാംശം പുറന്തള്ളാന്‍ സഹായിക്കും. അതുവഴി മൂത്രം ധാരാളമായി പോവുകയും വൃക്കയില്‍ കല്ലുണ്ടാവുന്നത് തടയുകയും ചെയ്യും. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കും. വൃക്കയിലെ കല്ല് ഇല്ലാതാക്കാന്‍ വാഴപ്പിണ്ടിക്ക് കഴിവുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

സുഖനിദ്ര

സുഖനിദ്ര

കിടക്കുന്നതിന് മുമ്പ് വാഴപ്പഴം കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. വാഴപ്പഴത്തിലെ ഉയര്‍ന്ന അളവിലുള്ള ട്രിപ്റ്റോഫാന്‍ തലച്ചോറിലെ സെറോട്ടോണിനായി രൂപാന്തരം പ്രാപിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. ഇത് മാനസിക നിലയെ മെച്ചപ്പെടുത്തുക മാത്രമല്ല ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

സൗന്ദര്യ സംരക്ഷ​ണത്തിലും വാഴപ്പഴത്തിന് പങ്കുണ്ട്. വാഴപ്പഴത്തിന്‍റെ മാസ്ക് ഉപയോഗിക്കുക വഴി ചര്‍മ്മത്തിന് മൃദുലതയും, മിനുസവും, തിളക്കവും ലഭിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഏറെ സഹായകരമായ വിധത്തില്‍ ചര്‍മ്മത്തില്‍ നനവ് നല്കാന്‍ വാഴപ്പഴം സഹായിക്കും.

ലൈംഗികോര്‍ജ്ജം

ലൈംഗികോര്‍ജ്ജം

വാഴപ്പഴത്തിന്‍റെ ലിംഗസമാനമായ ആകൃതി അക്കാരണത്താല്‍ തന്നെ ഇതിനെ ഒരു ലൈംഗിക പ്രേരകമായി പരിഗണിക്കാനിടയാകുന്നു. എന്നാല്‍ അതിന്‍റെ രൂപമല്ല ഗുണകരമാകുന്നത്. പുരുഷ ലൈംഗികതയെ ഉണര്‍ത്തുന്ന ഹോര്‍മോണുകളുടെ ഉത്പാദനത്തിന് വാഴപ്പഴം സഹായിക്കും. വാഴപ്പഴം കഴിക്കുന്നത് സെറോട്ടോണിന്‍ ഉത്പാദിക്കപ്പെടാനും അത് വഴി ലൈംഗികബന്ധത്തിന് ശേഷം സന്തോഷകരമായ മാനസികാവസ്ഥ ലഭിക്കാനും സഹായിക്കും.

Read more about: food ഭക്ഷണം
English summary

10 healthy reasons To Go For Bananas

When it comes to health benefits, bananas are difficult to beat. They are delicious, cheap, available throughout the year and almost every part of a banana tree is useful – be it the leaves, flowers , fruit or the stem.
X
Desktop Bottom Promotion