For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്മാര്‍ട്ടാകാന്‍ ചില പാനീയങ്ങള്‍!

By Super
|

ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കടന്ന് ചെന്നാല്‍ ലഘുപാനീയങ്ങളുടെ ഒരു ലോകം തന്നെ കാണാനാവും. ഗെറ്റ് സ്മാര്‍ട്ട്, ബി സ്ട്രോങ്ങ്, ഫൗണ്ടെയ്ന്‍ ഓഫ് യൂത്ത്, ഭാരം കുറയ്ക്കൂ, മൂഡ് മാറ്റൂ എന്നൊക്കെയാവും ഇതിലെ ആപ്തവാക്യങ്ങള്‍. ദൗര്‍ഭാഗ്യവശാല്‍ യാഥാര്‍ത്ഥ്യം അവയില്‍ രേഖപ്പെടുത്തിയത് പോലെയല്ല. ശരീരഭാരം കുറയ്ക്കാനും, കരുത്ത് കൂട്ടാനുമൊക്കെയായി ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്ന പാനീയങ്ങള്‍ പഞ്ചസാര നിറഞ്ഞവയും, ആരോഗ്യത്തിന് ഗുണകരമായവയുമാകില്ല. തലച്ചോറിനെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ചില പാനീയങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇവ ഐക്യു വര്‍ദ്ധിപ്പിക്കും എന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാകും. മാത്രമല്ല ഇവ ഏതെങ്കിലും ഒരു പ്രത്യേക കമ്പനി തയ്യാറാക്കുന്നവയല്ല. എന്നാല്‍ അവ ആരോഗ്യപരമായി ഏറെ മികച്ചവയാണ്. തലച്ചോറിന് ഗുണകരമാകാനായി ഒഴിവാക്കേണ്ടുന്ന പാനീയങ്ങളുമുണ്ട്. മിതമായ അളവില്‍ മദ്യം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇത് അമിതമായാല്‍ കരളിന് ദോഷകരമാവുക മാത്രമല്ല, തലച്ചോറിനെ മന്ദീഭവിപ്പിക്കുകയും, അത് ക്രമേണ വര്‍ദ്ധിച്ച് വരുകയും ചെയ്യും.

പാലിനോട്‌ വിട പറയാം, പോഷകങ്ങളോടല്ല!

പഞ്ചസാര ചേര്‍ന്ന പാനീയങ്ങള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മാത്രമല്ല ദീര്‍ഘകാലയളവില്‍ ഞരമ്പുകളെയും ബാധിക്കും. ഇത് ഓര്‍മ്മശക്തി, ഏകാഗ്രത എന്നിവയെ ദോഷകരമായി ബാധിക്കും. കൃത്രിമ മധുരം, നിറങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന പാനീയങ്ങള്‍ കഴിക്കുന്നത് സ്വഭാവിക അവസ്ഥയെ ബാധിക്കുന്നതാണ്. പഠനങ്ങള്‍ അവയെ കാര്‍സിനോജെനിക്, മ്യൂട്ടാജെനിക് എന്നിങ്ങനെ തിരിക്കുന്നു.

സ്മാര്‍ട്ട് ഫോണില്‍ ബ്രെയിന്‍ ഗെയിംസ് കളിക്കുക, അല്ലെങ്കില്‍ പഴയമട്ടിലുള്ള പദപ്രശ്നങ്ങള്‍ പൂരിപ്പിക്കുക എന്നിവ ചെയ്യുകയും ഇനി പറയുന്ന ഏതെങ്കിലും പാനിയങ്ങള്‍ കുടിക്കുകയും ചെയ്ത് ബുദ്ധിയെ ഉണര്‍‌ത്താനാവും.

1. മാതളനാരങ്ങ ജ്യൂസ്

1. മാതളനാരങ്ങ ജ്യൂസ്

ആസ്വാദ്യമായ മാതളനാരങ്ങയില്‍ സവിശേഷമായ നിരവധി ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഓര്‍മ്മശക്തിയും ഗ്രഹണശേഷിയും വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിവസവും ഓരോ ഗ്ലാസ്സ് മാതളനാരക ജ്യൂസ് കുടിക്കുന്നത് നിങ്ങളെ സ്മാര്‍ട്ടാക്കും എന്നതില്‍ സംശയമില്ല.

2. ചായ

2. ചായ

ബ്ലാക്ക് ടീയോ, ഗ്രീന്‍ ടീയോ ഇഷ്ടപ്രകാരം ഉപയോഗിക്കാം. തലച്ചോറിന് ഏറെ ഗുണകരമാണ് ചായ. ഗ്രീന്‍ ടീയിലെ ഇജിസിജി അല്ലെങ്കില്‍ എപിഗാലോകാറ്റെചിന്‍ 3 ഗാലേറ്റ് തലച്ചോറിലെ കോശങ്ങളുടെ നിര്‍മ്മാണത്തിനും, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് ചായ. ദിവസേന ഒരോ കപ്പ് ബ്ലാക്ക് ടീ കുടിക്കുന്നത് നല്ല ഫലം നല്കും.

3. ഡാര്‍ക്ക് ചോക്കലേറ്റ്

3. ഡാര്‍ക്ക് ചോക്കലേറ്റ്

കൊക്കോയിലെ ഫ്ലേവനോള്‍ രക്തക്കുഴലുകളുടെ ഉള്ളിലെ ആവരണത്തിനെ ശക്തിപ്പെടുത്തുകയും രക്തസമ്മര്‍ദ്ധം കുറയ്ക്കുകയും ചെയ്യും. ദീര്‍ഘകാലയളവില്‍ ഇത് തലച്ചോറിലെ തകരാറുകള്‍ തടയുമെന്ന് ചുരുക്കം. ഒരു കപ്പ് ഹോട്ട് ചോക്കലേറ്റ് കുടിക്കുക വഴി സ്ട്രോക്കിനെ തടയാനും ഗ്രഹണശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

4. ബെറികള്‍

4. ബെറികള്‍

ബ്ലാക്ക് ബെറിയും ബ്ലുബെറിയും ഞരമ്പുകളുടെ പ്രവര്‍ത്തനത്തിനും, തലച്ചോറിലേക്കുള്ള അവയുടെ ബന്ധത്തിനും മികവ് നല്കും. പ്രായധിക്യത്തിന് മുമ്പേ തന്നെയുണ്ടാവുന്ന ഓര്‍മ്മക്കുറവ് തടയാന്‍ ഇത് സഹായിക്കും.

5. കറുവപ്പട്ട, മഞ്ഞള്‍ ചായകള്‍

5. കറുവപ്പട്ട, മഞ്ഞള്‍ ചായകള്‍

ദിവസേന ഇവ ഉപയോഗിക്കുന്നത് ഉത്തമമാണ്. കറുവപ്പട്ടയിലെ പ്രോണ്‍തോസ്യാനിഡിന്‍, സിനമല്‍ഡിഹൈഡ് എന്നീ രണ്ട് ഘടകങ്ങള്‍ തലച്ചോറിലെ ടാവു പ്രോട്ടീന്‍റെ അളവ് കുറയ്ക്കുകയും അത് വഴി ഡിമെന്‍ഷ്യ മൂലമുണ്ടാകുന്ന പടലങ്ങളെ കുറയ്ക്കുകയും ചെയ്യും.

മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകം ഡിമെന്‍ഷ്യ ഉണ്ടാവുന്നത് തടയാന്‍ ഫലപ്രദമാണ്. ഓലിയോസാന്താല്‍ എന്ന ഘടകമടങ്ങിയ ഒലിവ് ഓയിലും ഇതോടൊപ്പം ചേര്‍ക്കാം. ഇത് ഒരു വലിയ പരിധി വരെ അല്‍ഷിമേഴ്സിനെ തടയും.

6. മിതമായ മദ്യ ഉപയോഗം

6. മിതമായ മദ്യ ഉപയോഗം

വോഡ്ക, ബീര്‍, വൈന്‍ എന്നിവ തലച്ചോറിന്‍റെ കോര്‍ട്ടിക്കല്‍ പ്രവര്‍ത്തനത്തെ സഹായിക്കുമെന്നും അതുവഴി പ്രവര്‍ത്തനക്ഷമത കൂട്ടാനാവുമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബിഎസി അളവ് 0.07 ല്‍ കൂടരുത്. അതിനാല്‍ തന്നെ മദ്യോപയോഗം വര്‍ദ്ധിച്ചാല്‍ അത് ദോഷകരമാകും.

7. പച്ചവെള്ളം

7. പച്ചവെള്ളം

ശരീരത്തിന്‍റെ 70 ശതമാനവും ജലമാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാനും ചര്‍മ്മത്തിലെ നനവ് നിലനിര്‍ത്താനും, തലച്ചോറിലേക്ക് ഓക്സിജന്‍ ലഭ്യമാക്കാനുമൊക്കെ ജലം അത്യാവശ്യമാണ്. ഇക്കാരണത്താലാണ് ജലാശം ശരീരത്തില്‍ കുറഞ്ഞാല്‍ ചിന്താശക്തിയെ ബാധിക്കുന്നതും, തലവേദന ഉണ്ടാകുന്നതും. തലച്ചോറിന് ടിഎല്‍സി ആവശ്യമാണ് എന്നതിന്‍റെ സൂചനകളാണിവ.

8. റെഡ് വൈന്‍

8. റെഡ് വൈന്‍

വൈനിലെ പോളിഫെനോല്‍സ് എന്ന ഘടകം തലച്ചോറിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും, അതുവഴി ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ചോക്കലേറ്റും ഇതേ കഴിവുള്ളതാണ്. വൈനിലെ റെസ്വെരാറ്റോള്‍ എന്ന ഘടകം തലച്ചോറിന് ഉത്തമമാണ്. എന്നാല്‍ വൈന്‍ ഉപയോഗം മിതമായ തോതിലാവണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്.

9. ബീറ്റ്റൂട്ട്, കാരറ്റ്, ആപ്പിള്‍ ജ്യൂസ്

9. ബീറ്റ്റൂട്ട്, കാരറ്റ്, ആപ്പിള്‍ ജ്യൂസ്

പല വര്‍ണ്ണത്തിലുള്ള ആഹാരവസ്തുക്കള്‍ മാത്രമല്ല ഇവ. ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് വഴി ഫിസിക്സില്‍ ഒരു നോബല്‍ സമ്മാനം വരെ സ്വന്തമാക്കാനുള്ള ബുദ്ധിശക്തി ലഭിക്കുമെന്ന് കരുതുന്നതില്‍ തെറ്റില്ല!

തലച്ചോറിലെ നൈട്രിക് ഓക്സൈഡിന്‍റെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് രക്തയോട്ടം കൂട്ടാന്‍ ബീറ്റ്റൂട്ട് സഹായിക്കും. കാരറ്റിലെ ബീറ്റ കരോട്ടിന്‍ കണ്ണിന് മാത്രമല്ല, തലച്ചോറിന്‍റെ പ്രവര്‍ത്തനശേഷി കുറയുന്നതും തടയും. ആപ്പിള്‍ ജ്യൂസ് ഞരമ്പുകളെ തളര്‍ത്തുന്ന അല്‍ഷിമേഴ്സ് പോലുള്ള ന്യൂറോഡിജനറേറ്റീവ് രോഗങ്ങളെ തടയാന്‍ ഫലപ്രദമാണ്. ദിവസേന ഒരാപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന ചൊല്ല് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.

10. തേങ്ങാവെള്ളം , തേങ്ങാപാല്‍

10. തേങ്ങാവെള്ളം , തേങ്ങാപാല്‍

തേങ്ങയിലെ എല്ലാ ഘടകങ്ങളും ഏത് രീതിയില്‍ ഉപയോഗിച്ചാലും തലച്ചോറിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഫലപ്രദമാണ്. ഡിമെന്‍ഷ്യ ആദ്യഘട്ടത്തില്‍ തന്നെ തടയാന്‍ തേങ്ങാവെള്ളം സഹായിക്കും. ഇതിലെ ജലാംശം ശരീരത്തില്‍ വീണ്ടെടുക്കാനും, ഇലക്ട്രോലൈറ്റുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

English summary

10 Drinks That Can Make You Smarter

Some drinks can make you feel like your IQ has increased. They’re not special products manufactured by a particular company, they’re just extremely healthy choices. It’s also important to know what drinks to avoid in order to be kind to your brain.
Story first published: Friday, July 18, 2014, 15:29 [IST]
X
Desktop Bottom Promotion