For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസമുറ സമയത്ത് ഇവ കഴിയ്ക്കൂ

|

ആര്‍ത്തവസമയത്ത് സ്ത്രീകള്‍ ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഈ സമയത്ത് ശരീരത്തില്‍ നിന്നും രക്തം കൂടുതല്‍ നഷ്ടപ്പെടുന്നതു കൊണ്ട് വിളര്‍ച്ചയും തളര്‍ച്ചയുമുണ്ടാകാന്‍ സാധ്യത കൂടുതല്‍ തന്നെയാണ്.

അയേണിനൊപ്പം വേണ്ട മറ്റൊരു ധാതുവാണ് സിങ്ക്. സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പം സിങ്ക് ആവശ്യമില്ലെങ്കിലും മാസമുറ സമയത്ത് ഇത് അത്യാവശ്യമാണ്. കാരണം ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്ന സമയമാണിത്. ഇതുകൊണ്ടു തന്നെ അണുബാധ പോലുള്ള രോഗങ്ങള്‍ വരാനും സാധ്യത കൂടുതല്‍. മാത്രമല്ല, പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം, വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

മാസമുറ സമയത്ത് സ്ത്രീകള്‍ കഴിച്ചിരിക്കേണ്ട സിങ്ക് അടങ്ങിയ ഭക്ഷണങ്ങളെക്കുറിച്ച് കൂടുതലറിയൂ,

മാസമുറ സമയത്ത് ഇവ കഴിയ്ക്കൂ

ധാരാളം സിങ്ക് അടങ്ങിയ ഒന്നാണ് തണ്ണിമത്തന്‍. മാസമുറ സമയത്ത് ഇത് കഴിയ്ക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം ശരിയായ രീതിയില്‍ നടക്കാന്‍ സഹായിക്കും.

ഞണ്ടിറച്ചി

ഞണ്ടിറച്ചി

ഞണ്ടിറച്ചിയില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് കഴിയ്ക്കുന്നതും നല്ലതു തന്നെ. ചൂടുല്‍പാദിപ്പിക്കുന്ന ഭക്ഷണമായതു കൊണ്ടു തന്നെ ഇത് വയറു വേദന കുറയ്ക്കാനും നല്ലതാണ്.

തൈര്

തൈര്

മറ്റേത് പാലുല്‍പന്നങ്ങളേക്കാളും നല്ല ഭക്ഷണമാണ് തൈര്. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. മാസമുറ സമയത്ത് തൈര് കഴിയ്ക്കുന്നത് നല്ലതാണ്. വയറിന് സുഖം നല്‍കാനും ഇതിനു കഴിയും.

ചെമ്മീന്‍

ചെമ്മീന്‍

കടല്‍ വിഭവമായതു കൊണ്ട് ചെമ്മീനും സിങ്കിനാല്‍ സമ്പന്നമാണ്. ഇത് വയറുവേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്.

ഗോതമ്പ്

ഗോതമ്പ്

ഗോതമ്പും സിങ്ക് അടങ്ങിയ ഭക്ഷണം തന്നെ. ഇതുകൊണ്ടു തന്നെ ചപ്പാത്തിയും മറ്റ് ഗോതമ്പ് വിഭവങ്ങളും കഴിയ്ക്കുന്നത് നല്ലതാണ്. ഇത് മാസമുറ സമയത്ത് വയറിനുണ്ടാകുന്ന കനം കുറയ്ക്കാനും നല്ലതാണ്.

മത്തങ്ങ

മത്തങ്ങ

മത്തങ്ങയുടെ കുരുവും സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണം തന്നെയാണ്. തണ്ണിമത്തന്‍ കുരുവിന്റെ ഗുണത്തോടു കൂടിയ ഒന്ന്. മത്തങ്ങയുടെ കുരു വറുത്തു കഴിയ്ക്കാം.

ലഞ്ചിയോണ്‍

ലഞ്ചിയോണ്‍

ലഞ്ചിയോണ്‍ എന്ന ഒരുതരം വിഭവം ടിന്നിലടച്ചു വാങ്ങാന്‍ സാധിയ്ക്കും. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

മസാല

മസാല

കുരുമുളക്, ജാതിക്ക, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവയെല്ലാം തന്നെ മാസമുറ സമയത്ത് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ വയറു വേദന കുറയ്ക്കാനും വിശപ്പുണ്ടാകാനും സഹായിക്കും. വിശപ്പു കുറവ് പലരെയും മാസമുറക്കാലത്ത് ബാധിയ്ക്കുന്ന ഒന്നാണ്. ആവശ്യത്തിനു ഭക്ഷണം കഴിയ്ക്കാതെ വരുന്നത് തളര്‍ച്ച കൂട്ടും.

English summary

Zinc Food For Women During Periods

Apart from other minerals and elements that your body requires, zinc is one of the many minerals which is important in your daily diet.
X
Desktop Bottom Promotion