For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോഫുവിന്‍റെ ആരോഗ്യമേന്മകള്‍

By Super
|

തൈരും, സോയബീനും ചേര്‍ത്തുണ്ടാക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് ടോഫു. ചിലര്‍ ഇത് നല്ലതെന്ന് അഭിപ്രായപ്പെടുമ്പോള്‍ ചിലര്‍ ദോഷകരമാണെന്നാണ്പറയുക. അതിനാല്‍ തന്നെ ടോഫുവിന്‍റെ ഗുണം ഒരു തര്‍ക്കവിഷയമാണ്. സോയബീന്‍ തൈരുമായി ചേര്‍ത്ത് കട്ടിയാക്കുന്നതാണ് ടോഫു. ഇതിന്‍റെ നല്ല ഗന്ധവും, രുചിയും പല വിഭവങ്ങളിലും ഒരു പ്രമുഖ ചേരുവയാക്കി ടോഫുവിനെ മാറ്റുന്നു.

ചിലര്‍ ഭക്ഷണനിയന്ത്രണത്തില്‍ ടോഫു ഉത്തമമാണെന്ന് അവകാശപ്പെടുന്നു. ചിലവ് കുറഞ്ഞതും, ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയതുമാണ് ടോഫു. തിരക്കേറിയ ഇന്നത്തെ ജീവിതത്തില്‍ ആളുകള്‍ തങ്ങള്‍ കഴിക്കുന്ന ആഹാരസാധനത്തിന്‍റെ പോഷകമൂല്യത്തെക്കുറിച്ച് കാര്യമായി ശ്രദ്ധിക്കാറില്ല. ഫാസ്റ്റ് ഫുഡ് സംസ്കാരമാണ് എവിടെയും പടര്‍ന്ന് പിടിക്കുന്നത്. അതിനാല്‍ തന്നെ ടോഫു പോലെയുള്ള പോഷകസമ്പന്നമായ വസ്തുക്കള്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. സോയബീന്‍ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുമുണ്ട്.

Why Tofu Is A Healthier Option

സംസ്കരിച്ച ഒരു ഭക്ഷ്യവസ്തുവെന്ന നിലയില്‍ ടോഫു പല ചോദ്യങ്ങളും നേരിടുന്നുണ്ട്. ഇത് ആരോഗ്യത്തിന് ദോഷകരമാണോ എന്നതാണ് പ്രധാന സംശയം. സോയബീന്‍ അലര്‍ജിയുള്ളവര്‍ ടോഫു ഉപയോഗിക്കരുത്. അല്ലാത്തവര്‍ക്ക് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇതിന്‍റെ രുചി ആസ്വദിക്കാം. ടോഫുവിന്‍റെ ആരോഗ്യപരമായ ചില ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

1. പ്രോട്ടീന്‍ - പ്രോട്ടീന്‍ സമ്പന്നമാണ് ടോഫു. അര കപ്പ് ടോഫുവില്‍ 10 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പത്ത് ഗ്രാം പ്രോട്ടീനില്‍ 88 കലോറിയുണ്ട്. അതിനാല്‍ തന്നെ ഒരു പോഷക സമ്പുഷ്ട വിഭവമായി ഇത് പരിഗണിക്കാം. സിങ്ക്, അയണ്‍, സെലെനിയം, പൊട്ടാസ്യം തുടങ്ങി നിരവധി വിറ്റാമിനുകളും, മിനറലുകളും ടോഫുവില്‍ അടങ്ങിയിരിക്കുന്നു.

2. മാംസത്തിന് പകരക്കാരന്‍ - മാംസത്തിന് പറ്റിയൊരു പകരക്കാരനാണ് ടോഫു. മാംസം കഴിക്കുന്നവരേക്കാള്‍ കുറഞ്ഞ അളവ് പ്രോട്ടീനേ സസ്യാഹാരികള്‍ക്ക് ലഭിക്കുന്നുള്ളൂ എന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ ടോഫു സ്ഥിരമായും, വേണ്ടുന്ന അളവിലും കഴിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാം. സസ്യാഹാരികള്‍ക്ക് ഒരു അനുഗ്രഹമായി ടോഫുവിനെ പരിഗണിക്കാം.

3. ആരോഗ്യഗുണങ്ങള്‍ - ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്നതാണ് ടോഫു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ തുരത്താന്‍ ഇതിന് കഴിവുണ്ട്. മാംസത്തിന് പകരം ടോഫു കഴിച്ചാല്‍ ട്രൈഗ്ലിസറൈഡും, ചീത്ത കൊളസ്ട്രോളും കുറയും. ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശനങ്ങളെ ലഘൂകരിക്കാനും ഇത് സഹായിക്കും. അസ്ഥികളെ ശക്തിപ്പെടുത്തുകയും പ്രായത്തിന്‍റെ കടന്ന് കയറ്റത്തെ വൈകിക്കാനും സഹായിക്കുന്നതാണ് ടോഫു. ഇത്രയൊക്കെ ഗുണങ്ങളുണ്ടായിട്ടും നിങ്ങള്‍ ഇതില്‍ വിശ്വസിക്കുന്നില്ലേ?

4. മേന്മകള്‍ - ടോഫുവില്‍ അടങ്ങിയിരിക്കുന്ന ഐസോഫ്ലേവന്‍ എന്ന ഘടകം ഒരു ആന്‍റി ഓക്സിഡന്‍റാണ്. ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദോഷകാരികളായ മൂലകങ്ങളെ ഇല്ലാതാക്കാന്‍ ഇവ സഹായിക്കും. തല്‍ഫലമായി പ്രായം നിങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളെ ഒരളവുവരെ തടയാന്‍ സാധിക്കും. ടോഫു കൂടിയ അളവില്‍ കഴിക്കുന്നത് സ്തനാര്‍ബുദം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, അസ്ഥിക്ഷതം എന്നിവയെ തടയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുടെ നട്ടെല്ലിന് കരുത്ത് പകരാനും ടോഫു കഴിക്കുന്നത് സഹായിക്കും. ഇത്തരത്തിലെല്ലാം നോക്കുമ്പോള്‍ ടോഫു അടുക്കളയില്‍ അവശ്യം വേണ്ടുന്ന ഒന്നാണെന്ന് കാണാം. അപവാദങ്ങളെ മാറ്റി നിര്‍ത്തിയാല്‍ നിങ്ങള്‍ക്കും ഇതിന്‍റെ ഗുണഫലം നേടാം.

Read more about: food ഭക്ഷണം
English summary

Why Tofu Is A Healthier Option

Tofu, or bean curd, is a controversial food item that is available today. Some call it healthy and others call it harmful. It is been a long debate on the health benefits of Tofu.
X
Desktop Bottom Promotion