For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചീര കഴിയ്ക്കാന്‍ വഴികള്‍ പലത്

|

ചീര ആരോഗ്യത്തിന് ഏറെ നല്ലൊരു ഭക്ഷണമാണ്. വൈറ്റമിന്‍ ഇ, സി, മാംഗനീസ്, ഫൈബര്‍, അയേണ്‍, ഫ്‌ളെവനോയ്ഡുകള്‍ എന്നിവയുടെ ഒരു കേന്ദ്രമാണിത്.

ചീര പല തരത്തിലും ലഭിയ്ക്കും. ചിലതരം ചീരകള്‍ വേവിച്ചു മാത്രം കഴിയ്ക്കാവുന്നവയാണ്. ചിലതരം ചീരകളാകട്ടെ, സാലഡിലും മറ്റും ഇട്ട് കഴിയ്ക്കാന്‍ സാധിയ്ക്കുന്നവയും.

ചീര ഏതൊക്കെ രീതികളില്‍ കഴിയ്ക്കാമെന്നു നോക്കൂ.

സാലഡില്‍

സാലഡില്‍

ചീര സാലഡില്‍ ഇട്ടു കഴിയ്ക്കാം. സാധാരണ ലെറ്റൂസ്, ക്യാബേജ് എന്നിവയാണ് ഇതില്‍ ചേര്‍ക്കാറെങ്കിലും ചീരയും പകരം ഉപയോഗിക്കാം.

റോളുകളിലും

റോളുകളിലും

ചീര ആരോഗ്യത്തിന് ഏറെ നല്ലൊരു ഭക്ഷണമാണ്. വൈറ്റമിന്‍ ഇ, സി, മാംഗനീസ്, ഫൈബര്‍, അയേണ്‍, ഫ്‌ളെവനോയ്ഡുകള്‍ എന്നിവയുടെ ഒരു കേന്ദ്രമാണിത്.

ഭക്ഷണവസ്തുവായ റോളുകളിലും ചീര ഉപയോഗിക്കാം. വെജിറ്റബിള്‍ റോള്‍, നോണ്‍ വെജിറ്റബില്‍ റോള്‍ എന്നിവയില്‍ ഇത് ഉപയോഗിക്കാവുന്നതേയുള്ളൂ.

പാസ്ത

പാസ്ത

ചീര പേസ്റ്റാക്കി പാസ്തയുടെ കൂടെ വേവിയ്ക്കാം. കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണമാണ് പാസ്ത. എന്നാല്‍ ചീര കഴിയ്ക്കാന്‍ കുട്ടികള്‍ മടിയ്ക്കും. ഇതിനുള്ളൊരു പരിഹാരമാണിത്.

പാലക് പനീര്‍

പാലക് പനീര്‍

പാലക് ചീരയില്‍ പെട്ട ഒന്നു തന്നെയാണ്. പാലക് പനീക്,ല ആലു പാലക് തുടങ്ങിയവ വളരെ പോഷകസമ്പന്നമായവയാണ്. പലരുടേയും ഇഷ്ടവിഭവവുമാണ്.

സാന്റവിച്ചില്‍

സാന്റവിച്ചില്‍

മയോനീസും സോസും മറ്റും ചേര്‍ത്ത് ഇതില്‍ ചീര ചെറുതായി അറിഞ്ഞിട്ട് സാന്റവിച്ചില്‍ ഉപയോഗിയ്ക്കാം.

ബജി

ബജി

ചീര കൊണ്ടു ബജിയുണ്ടാക്കിയും പരീക്ഷിയ്ക്കാം. കടലമാവില്‍ ഇത് അരിഞ്ഞു ചേര്‍ത്ത് മസാലകള്‍ ചേര്‍ത്തിളക്കി വറുത്തെടുക്കുക. കുട്ടികളും ഈ രീതിയില്‍ ചീര കഴിയ്ക്കാന്‍ മടിയ്ക്കില്ല.

പിസ

പിസ

പിസ ടോപ്പിംഗായും ചീര ഉപയോഗിയ്ക്കാം. വീട്ടില്‍ പിസ തയ്യാറാക്കുന്നവര്‍ക്കു പ്രത്യേകിച്ചും ഈ രീതി പരീക്ഷിയ്ക്കാവുന്നതേയുള്ളൂ.

Read more about: food ഭക്ഷണം
English summary

Ways Eat Spinach

Spinach is a food having many healthy benefits. Here are some ways to consume that,
X
Desktop Bottom Promotion