For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്യാസ് വേണ്ടെങ്കില്‍ ഇവയും വേണ്ട

By Shibu T Joseph
|

ശരീരത്തിനാവശ്യമായ പോഷകങ്ങളെല്ലാം പ്രകൃതിദത്തരീതിയില്‍ നല്‍കുന്നവയാണ് പച്ചക്കറികള്‍. നല്ലതും ചീത്തയും പച്ചക്കറികളിലുമുണ്ട്. ചില പച്ചക്കറികള്‍ ശരീരത്തിന് എല്ലാ ഗുണങ്ങളും നല്‍കുമ്പോള്‍ മറ്റ് ചിലവ പാര്‍ശ്വഫലങ്ങളുള്ളവയാണ്. അത്തരം പച്ചക്കറികള്‍ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കുമെങ്കിലും ശരീരത്തില്‍ വായു(ഗ്യാസ്)രൂപപ്പെടുന്നതിന് ഇടയാക്കും. വായുസംബന്ധമായ വേദനയക്കും അസ്വസ്ഥതള്‍ക്കും ഇടയാക്കുന്ന റാഫിനോസ് എന്ന പദാര്‍ത്ഥം പച്ചക്കറികളില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഭക്ഷണശേഷം ചിലരില്‍ അസ്വസ്ഥത അനുഭവപ്പെടുന്നത്.

വ്യത്യസ്ത ഷുഗര്‍ രൂപങ്ങായ റാഫിനോസ്, ലാക്ടോസ്, ഫ്രൂക്ടോസ്, സോര്‍ബിട്ടോള്‍ എന്നിവ സാധാരണ ഗ്യാസ് രൂപപ്പെടുന്നതിനേക്കാള്‍ അപടകാരിയാണ്. ചില ഭക്ഷണങ്ങള്‍ മറ്റുള്ളവയേക്കാള്‍ ഗ്യാസിന് കാരണമാകുന്നു. എന്തായാലും ഓരോ വ്യക്തിയിലും ഓരോ ഭക്ഷണവും വ്യത്യസ്ത സ്വാധീനമാവും ചെലുത്തുക. ഒരാള്‍ക്ക് ഗ്യാസിന് കാരണമാകുന്നത് മറ്റൊരാളിന് സംഭവിക്കണമെന്നില്ല.

ചില ആഹാരപദാര്‍ത്ഥങ്ങള്‍ കഴിച്ചശേഷം നിങ്ങള്‍ക്ക് വയറുവേദനയോ ഗ്യാസോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത്തരം ഭക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് അവയുടെ ഉപയോഗം കുറയ്ക്കണം. ഉള്ളി, സെലറി, കാരറ്റ്, ബ്രസ്സല്‍സ് സ്പ്രൗട്ട്, കാബേജ്, കുക്കുംബര്‍, കോളിഫഌര്‍, മുള്ളങ്കി എന്നിവ ഗ്യാസ് വരുത്തിവെയ്ക്കുന്നവയാണ്. ഗ്യാസ് ഒഴിവാക്കുന്നതിന് വേണ്ടി പോഷകസമ്പന്നമായ ഇവ എന്നേയ്ക്കുമായി ആഹാരക്രമത്തില്‍ നിന്നും ഒഴിവാക്കാനാവില്ല. എങ്കിലും ഉപയോഗത്തിന്റെ അളവും കൃത്യമായ ഇടവേളകള്‍ നല്‍കിയും ഈ വില്ലന്‍മാരെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പുരുഷന്‍മാരില്‍ വായുശല്യം ഉണ്ടാക്കുന്ന ചില പച്ചക്കറികളെക്കുറിച്ചാണ് പറയുന്നത്

1)ഉള്ളി

1)ഉള്ളി

രാജ്യം മുഴുവനും ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഒന്നാണ് ഉള്ളി. ഉള്ളി ഒഴിവാക്കിയുള്ള പാചകം എളുപ്പമല്ല. എങ്കിലും ഗ്യാസിന് കാരണമാകുന്ന ചുവന്നുള്ളിയുടെ ഉപയോഗം അല്‍പ്പം കുറയ്ക്കുന്നത് നല്ലതാണ്. ആരോഗ്യദായകമായതിനാല്‍ ഉള്ളി തീര്‍ത്തും ഉപേക്ഷിക്കുവാന്‍ കഴിയില്ല.

2)ബ്രസ്സെല്‍സ് സ്പ്രൗട്ട്

2)ബ്രസ്സെല്‍സ് സ്പ്രൗട്ട്

കാബേജദ്, ബ്രക്കോളി കുടുംബത്തില്‍പ്പെട്ടതാണ് ബ്രെസ്സെല്‍സ് സ്പ്രൗട്ട്,

ജീവകം എ, സി, ഫോളിക് ആസിഡ്, നാരുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയക്കിടെ രൂപീകരിക്കപ്പെടുന്ന സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റായ ഒലിഗോസാച്ചറൈഡ്‌സ് ്അടങ്ങിയിട്ടുണ്ട്. ഇത് വയറ് വന്ന് വീര്‍ക്കുന്നതിനും ഗ്യാസ് രൂപപ്പെടുന്നതിനും കാരണമാകുന്നു.

3)ചോളം

3)ചോളം

പോഷകഗുണമുള്ളതും സൂക്രോസ് (മധുരിക്കുന്ന വസ്തു) അടങ്ങിയതുമാണ് ചോളം. നാരുകള്‍ കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രീയ കുറെക്കൂടി സങ്കീര്‍ണ്ണമാണ്. ദഹനപ്രക്രീയക്കിടെ ഗ്യാസ് രൂപപ്പെടുകയും ചെയ്യും.

4)ബ്രോക്കോളി

4)ബ്രോക്കോളി

കാബേജ് കുടുംബാംഗമായ ബ്രോക്കോളിയില്‍ ആരോഗ്യദായകമായ വിറ്റാമിനുകളും മിനറലുകളും, ഫൈറ്റോകെമിക്കല്‍സും അടങ്ങിയിട്ടുണ്ട്. കുടലില്‍ ഗ്യാസ് രൂപപ്പെടുന്നതിനാല്‍ പലരും ബ്രോക്കോളി കഴിക്കാറില്ല. റാഫിനോസ് എന്ന മധുരിക്കുന്ന വസ്തുകവും ബ്രോക്കോളിയിലുണ്ട്. അതിനാല്‍ എന്‍സൈമുകള്‍ക്ക് അവയുടെ ധര്‍മ്മം നിര്‍വ്വഹിക്കാനാവില്ല. ഇത് ഗ്യാസ് രൂപപ്പെടുന്നതിലേയ്ക്ക് വഴിവെയ്ക്കുന്നു.,

5)കാബേജ്

5)കാബേജ്

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആരോഗ്യസമ്പുഷ്ടമായ പച്ചക്കറിയാണ് കാബേജ്. ഒലിഗോസാച്ചറൈഡ്‌സ് എന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നത് ഗ്യാസിന് കാരണമാകുന്നു.

6)ബീന്‍സ്

6)ബീന്‍സ്

പയറിന് ആയിരക്കണക്കിന് വകഭേദങ്ങളുണ്ട്. അവ ഓരോന്നും വ്യത്യസ്ത രൂപങ്ങളില്‍ ആരോഗ്യസമ്പന്നമാണ്. റാഫിനോസ്, വെര്‍ബാസ്‌കോസ്, തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഘടകങ്ങളാണ്.

7)ബീറ്റ്‌റൂട്ട്

7)ബീറ്റ്‌റൂട്ട്

സങ്കീര്‍ണ്ണമാണ് നിങ്ങളുടെ ദഹനപ്രക്രീയയെങ്കില്‍ ബീറ്റ് റൂട്ട് ആഹാരക്രമത്തിലെ വില്ലനായി മാറിയേക്കാം. വായുക്ഷോഭം, കൊളുത്തിപ്പിടുത്തം, വേദന തുടങ്ങിയവയ്ക്ക് കാരണമാകുന്നു. പോളിസാച്ചറൈഡ്‌സ് എന്ന കാര്‍ബോഹൈഡ്രേറ്റാണ് ബീറ്റ്‌റുട്ടില്‍

English summary

Vegetables That Cause Gas In Men

Vegetables are the healthiest part of your diet, which provides your body most of the essential nutrients in natural form. However there are some vegetables that come with all the goodies and some undesired side effects. Such vegetables, apart from providing you with their share of essential nutrients, result in more than normal gas formation and bloating in your abdomen.
Story first published: Tuesday, December 3, 2013, 14:27 [IST]
X
Desktop Bottom Promotion