For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹമെങ്കില്‍ ഈ പച്ചക്കറികള്‍ വേണ്ട

|

പ്രമേഹരോഗികള്‍ക്കു മധുരം പൊതുവെ നിഷിദ്ധമാണ്. എന്നാല്‍ എല്ലാത്തരം മധുരങ്ങളും ഈ ഗണത്തില്‍ പെടുകയുമില്ല.

ഇവര്‍ക്ക് ഒഴിവാക്കേണ്ടതായ ഭക്ഷണസാധനങ്ങളും പലതുമുണ്ട്. ഇതില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം പെടുന്നു. പൊതുവെ മധുരമുള്ള ചിലതായിരിക്കും ഒഴിവാക്കേണ്ടവ. എന്നാല്‍ സ്വാദില്‍ മധുരമില്ലാത്ത ചില ഭക്ഷണവസ്തുക്കളും ഒഴിവാക്കേണ്ടവയില്‍ പെടുന്നു.

പച്ചക്കറികള്‍ പൊതുവെ ആരോഗ്യത്തിന് ഗുണകരമാണെന്നു പറയുമെങ്കിലും ചില പച്ചക്കറികള്‍ പ്രമേഹരോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം ചില പച്ചക്കറികളെക്കുറിച്ച് അറിയൂ.

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങില്‍ മധുരവും കൊഴുപ്പുമെല്ലാം അടങ്ങിയിരിക്കുന്നു. ഇതില്‍ സ്റ്റാര്‍ച്ചിന്റെ തോതും കൂടുതലാണ്. ഇത് പ്രമേഹരോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ചേന

ചേന

ചേനയും സ്റ്റാര്‍ച്ചിന്റെ അംശം കൂടുതലുള്ളതതു കൊണ്ട് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അംശം കൂട്ടൂം.

ബീന്‍സ്‌

ബീന്‍സ്‌

ബീന്‍സില്‍ മധുരമില്ലെങ്കിലും സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ട്. ഇത് പരോക്ഷമായി പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ തോതുയര്‍ത്തും. ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

മണ്ണിനടിയില്‍ വളരുന്നതു കൊണ്ടുതന്നെ മണ്ണില്‍ നിന്നും വലിച്ചെടുക്കാവുന്ന എല്ലാ മധുരവും ബീറ്റ്‌റൂട്ട് വലിച്ചെടുക്കും. ഇതുകൊണ്ടു തന്നെ ഇതില്‍ മധുരവുമുണ്ടാകും. ഇത് പ്രമേഹരോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

സ്‌ക്വാഷ്

സ്‌ക്വാഷ്

മത്തങ്ങ പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാമെങ്കിലും ഈയിനത്തില്‍ പെട്ട സ്‌ക്വാഷ് എന്ന ഒരു പച്ചക്കറിയുണ്ട്. ചെറിയ ഉരുണ്ട മത്തങ്ങയെന്നു വേണമെങ്കില്‍ പറയാം. ഇതിന് ഓറഞ്ചു നിറവും മധുരവും കൂടുതലാണ്. ഇത് പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട പച്ചക്കറിയുടെ കൂട്ടത്തില്‍ പെടുന്നു.

തക്കാളി

തക്കാളി

പച്ചത്തക്കാളി കഴിയ്ക്കുന്നത് പ്രമേഹരോഗികള്‍ കഴിവതും കുറയ്ക്കുക. ഇതില്‍ മധുരം അടങ്ങിയിട്ടുണ്ട്. പാകം ചെയ്യുമ്പോള്‍ മധുരത്തിന്റെ അംശം കുറയുമെങ്കിലും പൂര്‍ണമായും ഒഴിവാക്കപ്പെടില്ലെന്നും ഓര്‍ക്കുക.

സ്വീറ്റ് കോണ്‍

സ്വീറ്റ് കോണ്‍

സ്വീറ്റ് കോണ്‍ അഥവാ മധുരമുള്ള ചോളവും ഒഴിവാക്കണം. ഇതില്‍ മധുരത്തിനൊപ്പം സ്റ്റാര്‍ച്ചുമുണ്ട്.

മധുരക്കിഴങ്ങ്‌

മധുരക്കിഴങ്ങ്‌

മധുരക്കിഴങ്ങിലും മധുരവും സ്റ്റാര്‍ച്ചുമുണ്ട്. ഇതും പ്രമേഹരോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

വാഴപ്പൂ

വാഴപ്പൂ

വാഴപ്പിണ്ടിയും വാഴപ്പൂവുമെല്ലാം നാരുകളാല്‍ സമൃദ്ധമായ ഭക്ഷണവസ്തുക്കളാണെങ്കിലും ഇവയില്‍ സ്റ്റാര്‍ച്ചും മധുരവുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇവയുടെ ഉപയോഗവും പ്രമേഹരോഗികള്‍ പരിമിതപ്പെടുത്തണം.

English summary

Vegetables Diabetic Should Avoid

Moreover, most of the vegetables that grow under the earth often have a high glycemic index. They raise the blood sugar level quickly. Diabetics must avoid vegetables that have a high glycemic index. But some vegetables do not have a very high glycemic index in spite of being sweet. For example pumpkin is sweet but it still has a low glycemic index.
 
 
Story first published: Thursday, June 27, 2013, 13:30 [IST]
X
Desktop Bottom Promotion