For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

By Super
|

നിങ്ങൾ കഴിക്കുന്ന ആഹാരത്തിൽ എത്ര കലോറി ഊർജ്ജം അടങ്ങിയിട്ടുണ്ടെന്ന് നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? കൂടുതൽ കലോറി ഊർജ്ജം ശരീരത്തിലെത്തുന്നത് അമിതവണ്ണത്തിനും മറ്റ് ശാരീരിക പ്രശ്നങ്ങൾക്കും കാരണമാകും എന്നതിനാൽ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറിമൂല്യം അറിഞ്ഞിരിക്കേണ്ടത് ആവശ്യം തന്നെയാണ്.

സാധാരണ ഒരു വ്യക്തിക്ക് ഒരു ദിവസത്തേക്ക് 1500 കലോറി ഊര്‍ജ്ജം മതിയാകും. അതിൽ കൂടുതൽ ഊർജ്ജം ശരീരത്തിലെത്തുന്നത് ശരീരത്തിന് ദോഷം ചെയ്യും. നമ്മൾ നിത്യേന കഴിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളും അവയുടെ കലോറിമൂല്യവുമാണ് ചുവടെ ചേർത്തിരിക്കുന്നത്. ദിവസേന ശരീരത്തിലെത്തുന്ന ഊർജ്ജത്തിന്‍റെ അളവ് നിയന്ത്രിക്കാൻ ഈ ലിസ്റ്റ് നിങ്ങളെ സഹായിക്കും.

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

ബട്ടർ മിൽക്ക് - ഇന്ത്യൻ കുടുംബങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ് പാലുത്പന്നങ്ങൾ. അതിൽ തന്നെ പ്രധാനപ്പെട്ടതാണ് ബട്ടർ മിൽക്ക്

അഥവാ സംഭാരം.

കലോറി മൂല്യം - 30 കലോറി/ഗ്ലാസ്

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

ദക്ഷിണേന്ത്യയിൽ വളരെയധികം ആളുകൾ ഇഷ്ടപ്പെടുന്ന ഈ വിഭവം റാഗി കൊണ്ടാണ് ഉണ്ടാക്കുന്നത്. ദോശ പ്രേമികളുടെ നാവിനെ കൊതിപ്പിക്കുന്ന റാഗി ദോശ ഊർജ്ജ മൂല്യത്തിലും വേറിട്ടുനിൽക്കുന്നു.

കലോറി മൂല്യം - 87 കലോറി/ ദോശ

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

ദക്ഷിണേന്ത്യയിലെ പ്രഭാതഭക്ഷണ വിഭവങ്ങളിൽ ഇഡ്ഡലിക്കുള്ള സ്ഥാനം ഒന്ന് വേറെതന്നെയാണ്‌. സാമ്പാർ ചേർത്ത് ഇഡ്ഡലി കഴിക്കാനിഷ്ടപ്പെടാത്തവർ കുറവ്. ഓട്സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇഡ്ഡലിയും ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുണ്ട്. രുചിയിലും ആരോഗ്യത്തിലും ഇത് ഒരുപോലെ മുന്നിട്ട് നിൽക്കുന്നു.

കലോറി മൂല്യം - 26 കലോറി/ഇഡ്ഡലി

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

ചിക്കൻ ടിക്ക സ്വദേശത്തും വിദേശത്തും ഒരുപോലെ ആരാധകരുള്ള വിഭവം. ടിക്ക മസാലയെക്കാൾ എന്തുകൊണ്ടും ആരോഗ്യകരം.

കലോറി മൂല്യം - 273 കലോറി/പ്ലേറ്റ്

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

പരിപ്പുകറി എക്കാലത്തും സാധാരണ ഇന്ത്യക്കാരുടെ ഇഷ്ടഭക്ഷണമാണ്. കാലം കൂടുംതോറും ഇതിന് ആരാധകരും കൂടിവരുന്നു.

കലോറി മൂല്യം - ഒരു ചെറിയ പാത്രത്തിൽ 273കലോറി

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കേരളീയരുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പപ്പടം. എണ്ണയിൽ വറുത്തെടുക്കുന്ന ഈ വിഭവത്തിലെ പ്രധാന ചേരുവ ഉഴുന്നുപൊടിയാണ്.

കലോറി മൂല്യം - 52 കലോറി/ പപ്പടം

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

ഗോതമ്പ് ഉപയോഗിച്ച് തന്തൂർ അടുപ്പിൽ ചുട്ടെടുക്കുന്ന വിഭവമാണ് തന്തൂരി റൊട്ടി.

കലോറി മൂല്യം - 102 കലോറി/ റൊട്ടി

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

തന്തൂർ അടുപ്പിൽ പൊരിച്ചെടുക്കുന്ന തന്തൂരി ചിക്കൻ ഇന്ത്യക്കാരുടെ പ്രിയവിഭവങ്ങളിൽ ഒന്നാണ് . ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്‍റെ ഇഷ്ടവിഭവം കൂടിയായിരുന്നു തന്തൂരി ചിക്കൻ.

കലോറി മൂല്യം - ഒരു കഷ്ണത്തിൽ 273 കലോറി

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

ഇന്ത്യയുടെ തനതുവിഭവങ്ങളിൽ പ്രധാനപ്പെട്ട മിക്സഡ്‌ വെജിറ്റബിൾ കറിആരോഗ്യത്തിന് വളരെ അനുയോജ്യമായ വിഭവമാണ്. ധാരാളം പച്ചക്കറികൾ അടങ്ങിയിരിക്കുന്നു എന്നത് തന്നെയാണ് ഇതിന്‍റെ പ്രധാന സവിശേഷത.

കലോറി മൂല്യം - 95 കലോറി/100ഗ്രാം

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

മൂന്ന് ഭാഗവും കടലിനാൽ ചുറ്റപ്പെട്ട ഇന്ത്യയിൽ മീൻ വിഭവങ്ങൾക്ക് യാതൊരു ക്ഷാമവുമില്ല. മസാലക്കൂട്ടുകൾ ചേർത്ത് ഉണ്ടാക്കുന്ന മീൻ കറി തന്നെയാണ് കൂട്ടത്തിൽ പ്രധാനപ്പെട്ടത്.

കലോറി മൂല്യം - ഒരു ചെറിയ പാത്രത്തിൽ 323കലോറി

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

മുളപ്പിച്ച പയറുകൾ ആരോഗ്യത്തിന് എത്രമാത്രം നല്ലതാണെന്ന് എല്ലാവർക്കുമറിയാം. അതുപയോഗിച്ച് ഉണ്ടാക്കുന്ന സലാഡിനും ആവശ്യക്കാർ ധാരാളമുണ്ട്. ദഹനത്തിനും ഇത്തരം സലാഡുകൾ നല്ലതാണ്.

കലോറി മൂല്യം - 93 കലോറി/100 ഗ്രാം

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

വെള്ളരിയും തൈരും ഉപയോഗിച്ച് ഉണ്ടാക്കുന്ന റൈത ശരീരം തണുപ്പിക്കുന്നതിന് യോജിച്ച വിഭവമാണ്. ജലാംശം ധാരാളം ഉള്ളതിനാൽ ദഹനവും വർദ്ധിപ്പിക്കുന്നു.

കലോറി മൂല്യം - ഒരു ചെറിയ പാത്രത്തിൽ 38 കലോറി

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

വെജിറ്റേറിയൻമാരും നോണ്‍ വെജിറ്റേറിയൻമാരും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് പാലക്കും പനീറും ചേർത്ത് ഉണ്ടാക്കുന്ന പാലക്ക് പനീർ. ചപ്പാത്തിയും മറ്റും കഴിക്കാൻ യോജിച്ച വിഭവം കൂടിയാണിത്.

കലോറി മൂല്യം - ഒരു ചെറിയ പാത്രത്തിൽ 189 കലോറി

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

വളരെ പെട്ടന്ന് തയ്യാറാക്കാൻ കഴിയുന്ന കറിയാണ് രസം. ഉദരശുദ്ധിക്ക് ഈ ദക്ഷിണേന്ത്യൻ വിഭവത്തെക്കാൾ യോജിച്ച മറ്റൊന്ന് കണ്ടെത്തുക അസാധ്യം. രുചിയിലും രസം മുൻപിൽ തന്നെ.

കലോറി മൂല്യം - ഒരു ചെറിയ പാത്രത്തിൽ 60 കലോറി

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കടലമാവ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഗുജറാത്തി വിഭവം. പ്രഭാതഭക്ഷണത്തിന് എന്തുകൊണ്ടും അനുയോജ്യം.

കലോറി മൂല്യം - 22 കലോറി

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

കലോറി കുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങള്‍

വലിയ ചെലവില്ലാതെ തയ്യാറാക്കാൻ കഴിയുന്ന ലെമണ്‍ റൈസ് ദക്ഷിണേന്ത്യൻ വിഭവം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ധാരാളം.

കലോറി മൂല്യം - 185 കലോറി

Read more about: food ഭക്ഷണം
English summary

Food, Health, Body, Calorie, Chicken, Fish, Dal, ഭക്ഷണം, ആരോഗ്യം, ശരീരം, കലോറി, ചിക്കന്‍, മീന്‍, പരിപ്പ്‌

Globally, Indian food has a reputation to be oily, spicy and heavy to digest. Is this really true? We take a look at popular Indian dishes that are delicious and healthy at the same time. Remember that there are certain rules; you must control the levels of oil, butter, spices, cream and cheese.
 
X
Desktop Bottom Promotion