For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചസാര കുറയ്ക്കാന്‍ പല വഴികള്‍

|

പഞ്ചസാരയുടെ മധുരം മിക്കവാറും പേര്‍ക്ക് ഇഷ്ടമായിരിക്കും. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. മാത്രമല്ല, പ്രമേഹം പോലുള്ള പല രോഗങ്ങളുടേയും മൂലകാരണം പഞ്ചസാര തന്നെയാണ്.

പഞ്ചസാര നിയന്ത്രിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലര്‍ക്കും ഇതിന് സാധിയ്ക്കാറില്ല. ഇതിന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

തീരുമാനം

തീരുമാനം

ആഗ്രഹങ്ങള്‍ നടപ്പാക്കാനുള്ള എളുപ്പമാര്‍ഗം ഉറച്ച തീരുമാനമാണ്. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് ആദ്യം വേണ്ടത്. പഞ്ചസാര കുറയ്ക്കുമെന്ന് ഉറച്ച തീരുമാനമെടുക്കുക.

തേന്‍

തേന്‍

പഞ്ചസാരയ്ക്കു പകരം വയ്ക്കാവുന്ന ആരോഗ്യകരമായ മധുരമാണ് തേന്‍. പഞ്ചസാരയ്ക്കു പകം തേന്‍ ചേര്‍ക്കാം.

മധുരപലഹാരങ്ങള്‍

മധുരപലഹാരങ്ങള്‍

മധുരപലഹാരങ്ങള്‍ കുറയ്ക്കുക. ഇതില്‍ പഞ്ചസാരയും കൃത്രിമമധുരങ്ങളുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ടാകും.

ടിന്‍ ഫുഡ്‌

ടിന്‍ ഫുഡ്‌

ടിന്നില്‍ ലഭിയ്ക്കുന്ന പല ഭക്ഷണങ്ങളിലും മധുരം അടങ്ങിയിട്ടുണ്ടാകും. ഇത്തരം ഭക്ഷണങ്ങള്‍ വാങ്ങരുത്. പകരം ഫ്രഷായ സാധനങ്ങള്‍ വാങ്ങുക.

ജ്യൂസ്

ജ്യൂസ്

ജ്യൂസ് ആരോഗ്യത്തിനു നല്ലതു തന്നെ. എന്നാല്‍ ഇതില്‍ പഞ്ചസാര ചേര്‍ക്കാതെ ഉപയോഗിക്കുക. അല്ലെങ്കില്‍ ജ്യൂസിനു പകരം ഫ്രഷ് ഫ്രൂട്‌സ് ഉപയോഗിക്കാം.

സോഡ

സോഡ

പഞ്ചസാരയുടെ കലവറയാണ് സോഡ. സോഡയുടെ ഉപയോഗം കുറയ്ക്കുക.

ഫാസ്റ്റ് ഫുഡ്‌

ഫാസ്റ്റ് ഫുഡ്‌

ഫാസ്റ്റ് ഫുഡുകളില്‍ പല രൂപത്തിലും പഞ്ചസാര ഒളിഞ്ഞിരിപ്പുണ്ട്. ഇവയുടെ ഉപയോഗം നിയന്ത്രിയ്ക്കുക.

വാങ്ങി വയ്ക്കാതിരിക്കുക

വാങ്ങി വയ്ക്കാതിരിക്കുക

ചോക്ലേറ്റും മധുരസാധനങ്ങളും വാങ്ങി വയ്ക്കാതിരിക്കുക. ഇത് ഇവ കഴിയ്ക്കാനുള്ള ആഗ്രഹം വര്‍ദ്ധിപ്പിയ്ക്കും.

ഡയറ്റ്

ഡയറ്റ്

പഞ്ചസാര തീരെ ഉപേക്ഷിയ്ക്കാന്‍ നിവര്‍ത്തിയില്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ മാത്രം മധുരം കഴിയ്ക്കുന്ന വിധത്തിലുള്ള ഡയറ്റ് തയ്യാറാക്കാം.

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍

പഞ്ചസാരയുടെ മധുരം ഒഴിവാക്കി പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് നല്ലതാണ്. മധുരം വേണമെന്നുള്ളവര്‍ക്ക് ഈ മാര്‍ഗം പരീക്ഷിയ്ക്കാം.

English summary

Tips Reduce Sugar Intake

It is very hard to reduce the intake of sugar. Most of the stuffs we eat has sugar in it. Without the sweetness of sugar in tea, dessert or other such items, it will seem tasteless. We all have become so accustomed to sugar that it has become difficult for us to reduce its intake.
 
 
Story first published: Tuesday, August 20, 2013, 14:49 [IST]
X
Desktop Bottom Promotion