For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചവ്വരിയുടെ ഗുണങ്ങള്‍

By Super
|

വളരെ ചെറിയ വെളുത്ത മുത്തുപോലുള്ള ചവ്വരിയുടെ മാന്ത്രികത ആഹാരം പാകം ചെയ്യുന്നവരൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ടാവും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഭക്ഷണത്തില്‍ ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണിത്‌. പ്രത്യേകിച്ച്‌ വ്രതത്തിനായുള്ള ആഹാരം പാകം ചെയ്യുമ്പോള്‍ ഒഴിച്ച്‌ കൂടാനാവാത്ത ഒന്നാണിത്‌. വിവിധ വിഭവങ്ങള്‍ക്ക്‌ സ്വാദ്‌ പകരാന്‍ ഇവ സഹായിക്കുന്നു. എല്ലാവരും ഒരു പോലെ ആസ്വദിക്കുന്നവയാണ്‌ ചവ്വരി കൊണ്ടുള്ള വിഭവങ്ങള്‍.

എന്താണ്‌ ചവ്വരി

സംസ്‌കരിച്ചെടുത്ത ഒരു സസ്യാഹാരമാണ്‌ ചവ്വരി . അതു കൊണ്ടാണ്‌ വ്രതകാലത്ത്‌ ഇത്‌ ഉപയോഗിക്കുന്നത്‌. സാഗോ എന്ന്‌ പൊതുവില്‍ അറിയപ്പെടുന്ന ചവ്വരി കപ്പ കിഴങ്ങിന്റെ അന്നജത്തില്‍ നിന്നാണ്‌ വേര്‍തിരിച്ചെടുക്കുന്നത്‌.

Sabudana

ചവ്വരിയില്‍ കാര്‍ബോഹൈഡ്രേറ്റ്‌ കൂടുതലും കൊഴുപ്പ്‌ കുറവുമായിരിക്കും. അതിനാല്‍ ശരീരഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇത്‌ കഴിക്കാം .ഇന്ത്യയില്‍ പാലിന്‌ പുറമെ ചെറിയ കുട്ടികള്‍ക്ക്‌ ധാരാളമായി നല്‍കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണിത്‌. കൂടാതെ ഉത്സവ കാലങ്ങളിലെ പ്രധാന ആഹാരങ്ങളിലൊന്നുമാണിത്‌. നിറയെ അന്നജം അടങ്ങിയിട്ടുള്ളതിനാലും കൃത്രിമ മധുരവും രാസവസ്‌തുക്കളും അടങ്ങിയിട്ടില്ലാത്തതിനാലും ചവ്വരി വിവിധ ആഹാരങ്ങളില്‍ ചേര്‍ക്കാറുണ്ട്‌. എളുപ്പം ദഹിക്കുകയും വേഗം ഊര്‍ജം നല്‍കുകയും ചെയ്യുന്നതിനാല്‍ രോഗികളുടെ ആഹാരമായി ഇത്‌ ഉപയോഗിക്കാറുണ്ട്‌. ചവ്വരിക്ക്‌ തണുപ്പിക്കുന്ന ഗുണമുള്ളതിനാല്‍ പിത്തം അധികമായിട്ടുള്ളവര്‍ക്ക്‌ ചവ്വരി കഞ്ഞി നല്‍കാറുണ്ട്‌.

എങ്ങനെ പാചകം ചെയ്യാം

ചവ്വരി അന്നജമായതിനാല്‍ എളുപ്പം പാകം ചെയ്യാന്‍ കഴിയില്ല പ്രത്യേകിച്ച്‌ വെള്ളമുപയോഗിച്ച്‌. അതിനാല്‍ പാകം ചെയ്യണമെന്നുണ്ടെങ്കില്‍ ആദ്യം കുതിര്‍ക്കണം. അതിനായി ആദ്യം ഇവ വെള്ളത്തില്‍ നന്നായി കഴുകി ഊറ്റിയിട്ട്‌ വലിയ പാത്രത്തില്‍ ഇട്ട്‌ നിരക്കെ വെള്ളമൊഴിച്ച്‌ അടച്ച്‌ വയ്‌ക്കുക. നാല്‌ മുതല്‍ ആറ്‌ മണിക്കൂര്‍ വരെ ഇങ്ങനെ കുതിര്‍ത്ത്‌ വയ്‌ക്കണം. അതിന്‌ ശേഷം മൂടി മാറ്റുപ്പോള്‍ വെള്ളത്തില്‍ കുതിര്‍ന്ന്‌ വലുതായ ചവ്വരിയായിരിക്കും കാണാന്‍ സാധിക്കുക.

എങ്ങനെ വാങ്ങണം

വലുപ്പമുള്ള വെളുത്ത ചവ്വരി വേണം വാങ്ങുന്നതിനായി തിരഞ്ഞെടുക്കാന്‍. ചവ്വരി മണികള്‍ പൂര്‍ണമായുള്ളതായിരിക്കണം പൊട്ടിയതാകരുത്‌. സാധാരണ വലുപ്പത്തിലുള്ളതാണെങ്കില്‍ കിച്ചഡി ഉണ്ടാക്കാം. വലുതാണെങ്കില്‍ വട ഉണ്ടാക്കാന്‍ നല്ലതാണ്‌. തീരെ ചെറുതാണെങ്കില്‍ പായസത്തിന്‌ പറ്റിയതാണ്‌.

ചവ്വരിയുടെ പോഷക ഗുണങ്ങള്‍

100 ഗ്രാം ചവ്വരിയില്‍ 351 കിലോഗ്രാം കലോറി, 87 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്‌, 0.2 ഗ്രാം കൊഴുപ്പ്‌, 0.2 ഗ്രാം പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്‌. ധാതുക്കള്‍, വിറ്റാമിന്‍, കാല്‍സ്യം, ഇരുമ്പ്‌, ഫൈബര്‍ എന്നിവ ചെറിയ അളവിലാണ്‌ നല്‍കുന്നത്‌. ഈ പോഷകങ്ങളുടെ ആഭാവം പാല്‌, പച്ചക്കറികള്‍, അണ്ടിപരിപ്പുകള്‍ എന്നിവ ചേര്‍ത്ത്‌ പരിഹരിക്കാം.

English summary

The Story Of Sabudana Sago

Sabudana forms an integral part of the vrat ka khana almost all over India. They are converted into various delicacies both savoury and sweet and very much enjoyed by all.
 
 
Story first published: Thursday, October 24, 2013, 15:51 [IST]
X
Desktop Bottom Promotion