For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണുങ്ങള്‍ കാപ്പി കുടിച്ചാല്‍....

|

ഒരു കപ്പു കാപ്പിയ്ക്ക് പലപ്പോഴും അദ്ഭുതങ്ങള്‍ സൃഷ്ടിയ്ക്കാനാകും. പ്രത്യേകിച്ച് ഉറക്കം തൂങ്ങുന്ന സമയത്ത്.

കാപ്പിയ്ക്ക് ഗുണങ്ങളേക്കാള്‍ ദോഷങ്ങളേറെയാണ്. ഇത്തരം ദോഷങ്ങള്‍ ചിലതെങ്കിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തവുമാണ്.

കാപ്പി പുരുഷന്മാരില്‍ വരുത്തുന്ന ചില ദോഷഫലങ്ങളെക്കുറിച്ചറിയൂ,

കാപ്പി കുടിയ്ക്കുന്നത് പുരുഷന്മാരില്‍ അള്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. പ്രത്യേകിച്ച് കാപ്പി കൂടുതല്‍ കുടിയ്ക്കുമ്പോള്‍. കാപ്പി കുടിയ്ക്കുന്നതിനു മുന്‍പും ശേഷവും വെള്ളം കുടിയ്ക്കുന്നത് ഒരു പരിധി വരെ പരിഹാരമാകും.

Coffee

കാപ്പി പൊതുവെ പുരുഷന്മാരില്‍ നെഞ്ചെരിച്ചില്‍ കൂട്ടും. ഇത് മനംപിരട്ടല്‍ പോലുള്ള അസ്വസ്ഥതകളുണ്ടാക്കും.

വയറിളക്കം പോലുള്ള അവസ്ഥയും പലരിലും കാപ്പി കുടിയ്ക്കുന്നതു കൊണ്ടുണ്ടാകാറുണ്ട്. കാപ്പി വയറ്റിലെ ഭക്ഷണം പെട്ടെന്ന് ചെറുകുടലിലെത്തിയ്ക്കുന്നതു കൊണ്ടാണിത്.

പുരുഷന്മാരില്‍ ധാതുക്കളുടെ കുറവിനും കാപ്പി പലപ്പോഴും കാരണമാകാറുണ്ട്. പ്രത്യേകിച്ച് മഗ്നീഷ്യം, സിങ്ക എന്നിവയുടെ കുറവ്.

വയറ്റിലെ ആസിഡ് തോത് ഉയര്‍ത്തുവാനും കാപ്പി ഇട വരുത്തും. ഇത് അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങളുണ്ടാക്കും.

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കൂട്ടുവാനും കാപ്പി കൂടുതല്‍ കുടിയ്ക്കുന്നത് വഴിയൊരുക്കും. കാപ്പിയിലെ കഫീന്‍ സ്‌ട്രെസ് ഹോര്‍മോണുകളായ ഇപിനെഫ്രീന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയവയുടെ അളവു വര്‍ദ്ധിപ്പിയ്ക്കും.

English summary

Side Effects Coffee Men

Addiction to caffeine itself is a major side effect of drinking coffee that starts off seamlessly without being a noticeable change in lifestyle. Once addiction to coffee takes control and crosses 300mg per day limit, the long term side effects start to take control. Once the temporary stimulation stops, the brain cells start needing caffeine for stimulation and a sudden neural sluggishness kicks in. Men who are addicted to coffee for long periods of time start to develop severe side effects resulting in major sleeping disorders.
 
 
Story first published: Tuesday, December 3, 2013, 16:02 [IST]
X
Desktop Bottom Promotion