For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കും സീക്രട്ട് ഭക്ഷണങ്ങള്‍

|

തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴികളില്‍ പ്രധാനമാണ് ഭക്ഷണവും വ്യായാമവും. ചില ഭക്ഷണങ്ങള്‍, അടുക്കളയിലുപയോഗിക്കുന്ന മസാലകള്‍, ഗ്രീന്‍ ടീ, തേന്‍, ചെറുനാരങ്ങ തുടങ്ങിയവയെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം.

എന്നാല്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റു ചില ഭക്ഷണങ്ങളുമുണ്ട്. ഇവ നാം ഉപയോഗിക്കാറുണ്ടെങ്കിലും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെന്ന ഗണത്തില്‍ ഇവയെ പൊതുവെ പെടുത്തിക്കാണാറില്ല.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം സീക്രട്ട് ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

കൂണ്‍

കൂണ്‍

മഷ്‌റൂം അഥവാ കൂണ്‍ ഇത്തരത്തിലൊരു ഭക്ഷണമാണ്. ഇതില്‍ കൊഴുപ്പും കലോറിയുമെല്ലാം വളരെ കുറവാണ്. എ്ന്നാല്‍ ഇറച്ചിയുടെ പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടുതാനും.

മുട്ട വെള്ള

മുട്ട വെള്ള

മുട്ട വെള്ളയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവാണ്. പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ വേണ്ടുവോളമുണ്ടുതാനും. ജിമ്മില്‍ പോകുന്നവര്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ കൊഴുപ്പു കുറഞ്ഞ ഒരു ഭക്ഷണമാണിത്.

ആപ്പിള്‍

ആപ്പിള്‍

ആപ്പിളും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. ഇതിലെ പെക്ടിന്‍ എന്ന ഫൈബര്‍ ദഹനം എളുപ്പമാക്കുന്നു. കൊഴുപ്പു കുറയ്ക്കുകയും ചെയ്യുന്നു.

പാവയ്ക്ക

പാവയ്ക്ക

പാവയ്ക്ക പ്രമേഹത്തിനുള്ളൊരു ഔഷധം മാത്രമല്ല, ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്.

കോളിഫഌവര്‍

കോളിഫഌവര്‍

കോളിഫഌവര്‍ തടി കുറയ്ക്കുന്ന മറ്റൊരു സീക്രട്ട് ഭക്ഷണമാണ്. ഇത് വേവിച്ചോ ആവി കയറ്റിയോ ഒക്കെ ഉപയോഗിക്കാം. ഇതില്‍ കാലറി വളരെ കുറവാണ്. വിശപ്പു കുറയ്ക്കാനും ഇത് സഹായിക്കും.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ടയും തടി കുറയ്ക്കാന്‍ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിയ്ക്കുന്നു. ഇതിന്റെ മധുരവും മധുരം വേണ്ടവര്‍ക്ക് ഉപയോഗിക്കാം.

മുളക്

മുളക്

മുളക് തടി കുറയ്ക്കുമെന്ന് പലര്‍ക്കും അറിയില്ലായിരിക്കാം. ഇതിലെ ക്യാപ്‌സയാസിന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പും വിഷാംശങ്ങളും പുറന്തള്ളാന്‍ സഹായിക്കുന്നു.

റാഡിഷ്

റാഡിഷ്

വേവിച്ച റാഡിഷ് തടി കുറയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. വിശപ്പു കുറയ്ക്കാനും വയര്‍ നിറഞ്ഞെന്ന തോന്നലുണ്ടാക്കാനും സഹായിക്കുന്ന ഒരു ഭക്ഷണം.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ് തടി കൂട്ടുമെന്നായിരിക്കും പലരും കരുതുക. എന്നാല്‍ ഡാര്‍ക് ചോക്ലേറ്റ് തടി കുറയ്ക്കുന്ന ഒന്നാണ്.

ചെറുപയര്‍

ചെറുപയര്‍

ചെറുപയര്‍ പോഷകഗുണങ്ങള്‍ ധാരാളമുള്ള, എന്നാല്‍ തടി കൂട്ടാത്ത ഒരു ഭക്ഷണവസ്തുവാണ്. ഇത് ദഹനത്തിനു സഹായിക്കും. മുളപ്പിച്ച ചെറുപയര്‍ പ്രോട്ടീന്റെ മുഖ്യ ഉറവിടവുമാണ്.

Read more about: food ഭക്ഷണം
English summary

Secret Foods For Weight Loss

Here is the list of some secret foods which help to reduce fat from human body,
Story first published: Wednesday, July 3, 2013, 7:42 [IST]
X
Desktop Bottom Promotion