For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുങ്കുമപ്പൂവിന്റെ ആരോഗ്യഗുണങ്ങള്‍

|

കുങ്കുമപ്പൂ സ്വാദിനും സൗന്ദര്യത്തിനും ഒരുപോലെ ഉപകാരപ്രദമായ ഒന്നാണ്. കുങ്കുമപ്പൂവിട്ട പാല്‍ ഗര്‍ഭകാലത്തു കുടിയ്ക്കുന്നത് കുഞ്ഞിന് നിറം നല്‍കുമെന്ന് പണ്ടുകാലം മുതലുള്ള വിശ്വാസമാണ്.

പല ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കും സ്വാദും ഗുണവും നല്‍കുന്നതില്‍ ഇതിന് പ്രധാന സ്ഥാനവുമുണ്ട്.

ഭക്ഷണത്തിന് സ്വാദും ചര്‍മത്തിന് സൗന്ദര്യവും എന്നതിലുമുപരിയായി കുങ്കുമപ്പൂവിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇതേക്കുറിച്ചറിയൂ,

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

കുങ്കുമപ്പൂവില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, ഫോളിക് ആസിഡ്, റൈബോഫ്‌ളേവിന്‍, നിയാസിന്‍ എന്നിവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്.

കാഴ്ച

കാഴ്ച

കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിയ്ക്കന്നതിനും കുങ്കുമപ്പൂ നല്ലതാണ്. ഒരു നുള്ളു കുങ്കുമപ്പൂ ഒരു ഗ്ലാസ് പാലില്‍ കലക്കി കുടിയ്ക്കുക. ഇത് കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കും.

ഡിപ്രഷന്‍

ഡിപ്രഷന്‍

ചെറിയ രീതിയിലുള്ള ഡിപ്രഷന്‍ മാറ്റുന്നതിനും കുങ്കുമപ്പൂവിനു കഴിയും. ഈ പ്രശ്‌നമുള്ളവര്‍ അല്‍പകാലം കുങ്കുമപ്പൂ അടുപ്പിച്ചു കഴിച്ചാല്‍ മതിയാകും.

മാസമുറ

മാസമുറ

മാസമുറ സമയത്തെ ശാരീരിക അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ കുങ്കുമപ്പൂ നല്ലതാണ്. ദിവസവും അല്‍പം കുങ്കുമപ്പൂ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.

ദഹനം

ദഹനം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മലബന്ധത്തിനും കുങ്കുമപ്പൂ നല്ലൊരു മരുന്നാണ്. ഇത് ദിവസവും കഴിയ്ക്കുന്നത് വയറ്റിലെ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ്.

ഉറക്കം

ഉറക്കം

ഉറക്കം വരുന്നില്ലെങ്കില്‍ പാലില്‍ അല്‍പം കുങ്കുമപ്പൂ ചേര്‍ത്തു കഴിച്ചു നോക്കൂ, പ്രയോജനം ലഭിയ്ക്കും.

ഹൃദയം

ഹൃദയം

ഹൃദയാരോഗ്യത്തിനും കുങ്കുമപ്പൂ നല്ലതാണ്. ഇതുകൊണ്ടു തന്നെ ഹൃദയപ്രശ്‌നങ്ങള്‍ക്കുള്ള പല ആയുര്‍വേദ, ഹോമിയോപ്പതി മരുന്നുകളിലും കുങ്കുമപ്പൂ ചേര്‍ക്കുന്നുമുണ്ട്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സറിനെതിരെയുള്ള ഒരു പ്രതിരോധ മാര്‍ഗമാണിത്. ഇത് വിവിധ തരം ക്യാന്‍സറുകളില്‍ നിന്നും അണുബാധകളില്‍ നിന്നും സംരക്ഷണം നല്‍കും.

ബിപി

ബിപി

പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം, അയേണ്‍ എന്നിവ കുങ്കുമപ്പൂവില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബിപി കുറയ്ക്കാനും ഹൃദയമിടിപ്പു നിയന്ത്രിയ്ക്കാനും നല്ലതാണ്.

ചര്‍മസൗന്ദര്യം

ചര്‍മസൗന്ദര്യം

പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ് കുങ്കുമപ്പൂ. പാലില്‍ കുങ്കുമപ്പൂ കലര്‍ത്തി കുടിയ്ക്കുന്നത് നിറം വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്.

Read more about: health ആരോഗ്യം
English summary

Saffron Health Benefits

Saffron, known as the most expensive spice in the world, has many health benefits. Known for its lovely colour, fragrance and medicinal properties, saffron is used worldwide. In India, it is used in many cuisines for colour and fragrance. You must have used saffron in kheer (pudding) or gazar halwa. It is also used as a dyeing agent and in perfumes for its lovely and fantastic smell.
 
 
Story first published: Monday, November 4, 2013, 15:04 [IST]
X
Desktop Bottom Promotion