For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുക്കുമ്പറിന്റെ ആരോഗ്യഗുണങ്ങള്‍

|

ലോകത്ത് ഉദ്പാദനത്തിൽ നാലാം സ്ഥാനമാണ് കുക്കുമ്പറിനുള്ളത്. സമ്പൂർണ്ണാരോഗ്യത്തിന് ഉത്തമമായ കുക്കുമ്പർ സൂപ്പർ ഫുഡ് ആയും കണക്കാക്കുന്നു.

ഒരു കുക്കുമ്പർ കൂടി നിങ്ങളുടെ ഷോപ്പിങ് കാർട്ടിൽ ഉൾപ്പെടുത്തിയാൽ നിങ്ങൾക്ക് കിട്ടുന്നത് നല്ല ആരോഗ്യത്തിനുള്ള ഒരു വിഭവം കൂടിയാണ്.

ജലനഷ്ടം ഒഴിവാക്കാൻ

ജലനഷ്ടം ഒഴിവാക്കാൻ

വെള്ളം കുടിക്കാൻ നിങ്ങൾക്ക് സമയമില്ലെങ്കിൽ തണുത്ത കുക്കുമ്പർ കഴിക്കൂ. 90 ശതമാനം ജലം അടങ്ങിയിരിക്കുന്ന കുക്കുമ്പർ നിങ്ങളുടെ ശരീരത്തിലെ ജലനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു.

അകത്തെയും പുറത്തെയും ചൂടിനെ പ്രതിരോധിക്കാൻ

അകത്തെയും പുറത്തെയും ചൂടിനെ പ്രതിരോധിക്കാൻ

സൂര്യഘാതത്തെ പ്രതിരോധിക്കാൻ കുക്കുമ്പർ ഉത്തമമാണ്. നിങ്ങളുടെ ശരീരത്തിൽ കുക്കുമ്പർ പ്രയോഗിച്ചാൽ സൂര്യഘാതത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കും.

വിഷത്തെ പുറത്ത് കളയാൻ

വിഷത്തെ പുറത്ത് കളയാൻ

കുക്കുമ്പറിനകത്തെ ജലം ഒരു സാങ്കൽപിക ചൂലായി വർത്തിക്കുന്നു. ശരീരത്തിനകത്തെ മാലിന്യമെല്ലാം തൂത്ത് കളയുന്നു ഇത്. പതിവായി കഴിച്ചാൽ വൃക്കയിലെ കല്ലിനെ വരെ അലിയിക്കാൻ ഉത്തമമാണിത്.

വിറ്റാമിനുകളുടെ അളവ് കൂട്ടുന്നു

വിറ്റാമിനുകളുടെ അളവ് കൂട്ടുന്നു

ഓരോ ദിവസവും ആവശ്യമുള്ള വിറ്റാമിനുകളെല്ലാം കുക്കുമ്പറിൽ അടങ്ങിയിട്ടുണ്ട്. എ,​ ബി,​ സി എന്നീ വിറ്റാമിനുകൾ നിങ്ങളിലെ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഊർജ്ജം പ്രധാനം ചെയ്യുകയും ചെയ്യുന്നു. കൂണും കാരറ്റും ചേർത്ത് ജ്യൂസ് ആയി ഉപയോഗിച്ചാൽ ഇത് കൂടുതൽ ശക്തി കൈവരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഇതിൻറെ തൊലി കളയാതിരിക്കാൻ ശ്രദ്ധിക്കുക. ദിവസവും ആവശ്യമുള്ള വിറ്റാമിൻ സിയുടെ പന്ത്രണ്ട് ശതമാനവും ഇതിൽ അടങ്ങിയിട്ടുണ്ട്.

ചർമ്മത്തിന് അനുയോജ്യമായ മിനറലുകൾ

ചർമ്മത്തിന് അനുയോജ്യമായ മിനറലുകൾ

പൊട്ടാസ്യം,​ മഗ്നീഷ്യം,​ സിലിക്കോൺ എന്നീ മിനറലുകളാൽ സമ്പന്നമാണ് കുക്കുമ്പർ. അത്കൊണ്ട് തന്നെയാണ് കുക്കുമ്പർ അധിഷ്ടിതമായ ചികിൽസകൾ സ്പാകളിൽ വ്യാപകമാവുന്നത്.

തടി കുറക്കാനും ദഹനത്തിനും

തടി കുറക്കാനും ദഹനത്തിനും

കൂടുതൽ ജലവും കുറച്ച് കലോറിയും നൽകുന്ന കുക്കുമ്പർ തടി മൂലം വിഷമിക്കുന്നവർക്ക് അത്യുത്തമമാണ്. നിങ്ങളുടെ സൂപ്പുകളിലും സലാഡുകളിലും കുക്കുമ്പർ കൂടി ഉൾപ്പെടുത്തുക. കഴിക്കാൻ ഇഷ്ടമല്ലാത്തവർക്ക് തൈരിൽ മുക്കി ഉപയോഗിച്ച് ഇത് രുചികരമാക്കാം. കുക്കുമ്പർ ചവച്ച് തിന്നുന്നതിലൂടെ നിങ്ങളുടെ താടക്ക് മികച്ച ജോലി ലഭിക്കുമെന്ന് മാത്രമല്ല ഇതിലെ നാരുകൾ ദഹനത്തിനും സഹായിക്കുന്നു. മലബന്ധത്തിനും ഇത് അത്യുത്തമമാണ്.

കണ്ണുകളെ ഉജ്വലമാക്കാൻ

കണ്ണുകളെ ഉജ്വലമാക്കാൻ

തണുത്ത കുക്കുമ്പർ കഷണങ്ങൾ കണ്ണിൽ വച്ചിരിക്കുന്ന സുന്ദരിയുടെ ചിത്രങ്ങൾ നിരവധി നാം കണ്ടിട്ടുണ്ട്. എന്നാൽ കണ്ണിനടിയിലെ കറുത്ത പാടുകളും ചുളിവുകളും മാറ്റാൻ കുക്കുമ്പറിൻറെ ആൻറി ഇൻഫ്ലമ്മേറ്ററി സ്വഭാവത്തിന് ശേഷിയുണ്ടെന്ന് കൂടി മനസ്സിലാക്കുക.

ക്യാൻസറിനും

ക്യാൻസറിനും

കുക്കുമ്പറിൽ സെകോയ്സോലാറിസിറെസിനോൾ,​ ലാറിസിറെസിനോങൾ,​ പിനോറെസിനോൾ എന്നിവ ധാരാളമായുണ്ട്. ഗർഭാശയ,​ സ്തന,​ പ്രോസ്റ്റേറ്റ്,​ ഓവേറിയൻ ക്യാൻസറുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ് ഈ മൂന്ന് ലിഗ്നൈനുകൾക്കും.

ഡയബറ്റിസ്, കൊളസ്ട്രോൾ നിയന്ത്രിക്കുന്നു

ഡയബറ്റിസ്, കൊളസ്ട്രോൾ നിയന്ത്രിക്കുന്നു

കുക്കുമ്പറിൽ പാൻക്രിയാസ് ഗ്രന്ഥിയെ ഇൻസുലിൻ ഉദ്പാദപ്പിക്കാൻ സഹായിക്കുന്ന ഒരു ഹോർമ്മോൺ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഡയബറ്റിക് രോഗികൾ ഇത് ഉപയോഗിക്കുന്നു. കുക്കുമ്പറിൽ അടങ്ങിയിരിക്കുന്ന സ്റ്റീറോൾസ് എന്ന വസ്തു ശരീരത്തിലെ കൊളസ്ട്രോളിനെ കുറക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊട്ടാസ്യം,​ ഫൈബർ,​ മഗ്നീഷ്യം എന്നിവ വൻ തോതിൽ അടങ്ങിയിരിക്കുന്നതിനാൽ ഉയർന്ന രക്തസമ്മർദ്ദത്തിനും കുറഞ്ഞ രക്തമസമ്മർദ്ദത്തിനും ഉപയോഗിക്കാവുന്നതാണ് കുക്കുമ്പർ.

വായ ശുദ്ധീകരിക്കാൻ

വായ ശുദ്ധീകരിക്കാൻ

മോണകൾ ശുദ്ധീകരിക്കാനും കുക്കുമ്പർ ഉത്തമമാണ്. ഒരു കഷണം കുക്കുമ്പർ വായിലിട്ടതിനുശേഷം നാവു കൊണ്ട് വായക്കകത്ത് കൂടി അര മിനിട്ടു നേരം ഓടിക്കുക. ഫൈറ്റോകെമിക്കലുകൾ വായിലെ ബാക്ടീരിയകളെ കൊല്ലുകയും വായ്നാറ്റം അകറ്റുകയും ചെയ്യും.

മുടിയെയും നഖത്തെയും മൃദുവാക്കാൻ

മുടിയെയും നഖത്തെയും മൃദുവാക്കാൻ

കുക്കുമ്പറിലെ സിലിക്ക മുടിയെയും നഖത്തെയും തിളക്കമുള്ളതും ശക്തമായതും ആക്കാൻ സഹായിക്കുന്നു. സൾഫറും സിലിക്കയും മുടിവളർച്ചയെയും ത്വരിതപ്പെടുത്തുന്നു.

സന്ധികളുടെ ആരോഗ്യം,​

സന്ധികളുടെ ആരോഗ്യം,​

കണക്ടീവ് ടിഷ്യുകളെ ദ്യഢമാക്കുന്ന സിലിക്ക അടങ്ങിയിട്ടുള്ള കുക്കുമ്പർ സന്ധിവേദനക്ക് ഉത്തമമാണ്. ക്യാരറ്റ് ജ്യൂസുമായി ചേർത്ത് കുടിച്ചാൽ യൂറിക് ആസിഡ് കുറച്ച് സന്ധിവേദനയിൽ നിന്നും സന്ധിവീക്കത്തിൽ നിന്നും ആശ്വാസം നൽകുന്നു.

ഹാങ്ഓവർ മാറ്റാൻ

ഹാങ്ഓവർ മാറ്റാൻ

രാവിലെ ഉണ്ടാകുന്ന തലവേദനയും ഹാങ് ഓവറും ഒഴിവാക്കാൻ കിടക്കാൻ പോകുന്നതിന് മുമ്പ് അൽപം കുക്കുമ്പർ കഷണങ്ങൾ കഴിക്കുന്നത് നല്ലതായിരിക്കും. ആവശ്യത്തിന് വിറ്റാമിൻ ബിയും ,​ ഇലക്ട്രോലൈറ്റുകളും അടങ്ങിയിരിക്കുന്ന മധുരമുള്ള കുക്കുമ്പർ ഹാങ്ങ്ഓവറും തലവേദയും ഇല്ലാതാക്കാൻ സഹായിക്കുന്നു.

ആരോഗ്യമുള്ള വൃക്കക്ക്

ആരോഗ്യമുള്ള വൃക്കക്ക്

ശരീരത്തിലെ യൂറിക് ആസിഡിൻറെ അളവ് കുറക്കുന്ന കുക്കുമ്പർ വൃക്കയെ എന്നും ആരോഗ്യമുള്ളതാക്കി നിലനിർത്തുന്നു.

Read more about: food ഭക്ഷണം
English summary

Reasons Eat Cucumber

Cucumbers are number four most cultivated vegetable in the world and known to be one of the best foods for your overall health, often referred to as a super food
Story first published: Wednesday, October 9, 2013, 17:31 [IST]
X
Desktop Bottom Promotion