For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യ സംരക്ഷണത്തിന് പപ്പായ

By Super
|

ഏറെ പോഷകസമ്പന്നമായ ഒരു ഫലമാണ് പപ്പായ. മറ്റ് പഴവര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് ഹൃദയാരോഗ്യത്തിനും, വന്‍കുടലിനും ഏറെ അനുയോജ്യമാണ് പപ്പായ. ഏല്ലാക്കാലത്തും ലഭിക്കും എന്നതും, വില കുറവാണ് എന്നതും എടുത്ത് ഇതിന്‍റെ പറയേണ്ടുന്ന സവിശേഷതയാണ്.പപ്പായയുടെ കാമ്പ് മാത്രമല്ല കുരുവും പോഷസമൃദ്ധമാണ്.

ഇന്ത്യയില്‍ നിരവധി ഭവനങ്ങളില്‍ മുറ്റത്തും, തൊടിയിലുമൊക്കെയായി പപ്പായ നട്ടുവളര്‍ത്താറുണ്ട്. അതോടൊപ്പം എല്ലാക്കാലത്തും വിപണിയിലും ലഭ്യമാണ് ഈ ഫലം. പപ്പായയുടെ ഈ പെരുമയ്ക്ക് കാരണമറിയണമെങ്കില്‍ അതിന്‍റെ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.

വൈറ്റമിന്‍ എ

വൈറ്റമിന്‍ എ

വൈറ്റമിന്‍ എയുടെ കുറവ് നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ പപ്പായ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. വൈറ്റമിന്‍ എ, കാല്‍സ്യം, പൊട്ടാസ്യം എന്നിവ പപ്പായയില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.

ശാരീരികപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍

ശാരീരികപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍

ശാരീരികപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ പപ്പായയിലെ വൈറ്റമിന്‍ ബി ഉത്തമമാണ്. ഫോളിക് ആസിഡ്, വൈറ്റമിന്‍‌ ബി 6, വൈറ്റമിന്‍ ബി 1 എന്നിവയുടെ രൂപത്തില്‍ പപ്പായയില്‍ വൈറ്റമിന്‍ ബി അടങ്ങിയിരിക്കുന്നു.

 ദഹനം

ദഹനം

ദഹനസംബന്ധമായ പ്രശ്നങ്ങളില്‍ പപ്പായ കഴിക്കുന്നത് ഫലം നല്കും. മികച്ച ദഹനത്തിനും, മലബന്ധമകറ്റാനും പപ്പായ സഹായിക്കും.

കുടലിന്റെ ആരോഗ്യം

കുടലിന്റെ ആരോഗ്യം

നാരുകള്‍ കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനത്തിന് പ്രയാസമുണ്ടാക്കും. ഇത് കുടലില്‍ കുരുങ്ങിക്കിടക്കാനും, അണുബാധയുണ്ടാകാനും കാരണമാകാം. ഈ പ്രശ്നം പരിഹരിക്കാന്‍ പപ്പായ ഉത്തമമാണ്. കുടലില്‍ പഴുപ്പോ, കഫമോ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാനും പപ്പായ സഹായിക്കും .

ശരീരഭാരം

ശരീരഭാരം

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കില്‍ പപ്പായ കഴിക്കുന്നത് ശീലമാക്കുക. ഏറെ പോഷകങ്ങളുള്ള പപ്പായയില്‍ കലോറി വളരെ കുറവാണ്. അതിനാല്‍ തന്നെ ശാരീരിക ക്ഷീണമില്ലാതെ ശരീരഭാരം കുറയ്ക്കാന്‍ പപ്പായ സഹായിക്കും.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ഇടക്കിടക്ക് ജലദോഷം വരാറുണ്ടെങ്കില്‍ നിങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷി കുറവാണ് എന്നാണര്‍ത്ഥം. പപ്പായ ആഹാരത്തിലുള്‍പ്പെടുത്തുന്നത് വഴി ജലദോഷത്തിനും, ചുമയ്ക്കും ശമനം കിട്ടും. വൈറ്റമിന്‍ സിയുടെ സാന്നിധ്യമുള്ളതിനാല്‍ പപ്പായ കഴിക്കുന്നത് വഴി രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കും.

വൃക്ക തകരാറുകള്‍

വൃക്ക തകരാറുകള്‍

പപ്പായപോലെ തന്നെ പോഷകപ്രദമാണ് പപ്പായയുടെ കുരുക്കളും. ഇതിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ വൃക്ക തകരാറുകള്‍ തടയുകയും, കരളില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കി ശുദ്ധീകരിക്കുകയും ചെയ്യുന്നു.

ഗര്‍ഭനിരോധനം

ഗര്‍ഭനിരോധനം

ശാസ്ത്രീയമായ സ്ഥിരീകരണമൊന്നുമില്ലെങ്കിലും പലരും ചെയ്യാറുള്ള ഒന്നാണ് പപ്പായക്കുരുക്കള്‍ ഉപയോഗിച്ചുള്ള സന്താന നിയന്ത്രണം. പപ്പായ കുരുക്കള്‍ ചൂടുവെള്ളത്തിലിട്ട് കഴിക്കുന്നത് കുട്ടികളുണ്ടാവുന്നത് തടയുമെന്നൊരു വിശ്വാസം നിലവിലുണ്ട്.

Read more about: food ഭക്ഷണം
English summary

Pappaya Health Benefits

Compared to other fruits, papaya has the most health benefits from cardiovascular to colon health. One more benefit it is not a seasonal fruit, available as cheap.
 
X
Desktop Bottom Promotion